Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാണാതായ മലേഷ്യൻ വിമാനത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങൾ വീണ്ടും കണ്ടെത്തി; ഇക്കുറി ലഭിച്ചതു വാതിലിന്റെ ഭാഗങ്ങൾ

കാണാതായ മലേഷ്യൻ വിമാനത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങൾ വീണ്ടും കണ്ടെത്തി; ഇക്കുറി ലഭിച്ചതു വാതിലിന്റെ ഭാഗങ്ങൾ

ക്വാലാലംപുർ: കാണാതായ മലേഷ്യൻ വിമാനം എംഎച്ച് 370ന്റേതെന്നു കരുതുന്ന ഒരു ഭാഗവുംകൂടി കണ്ടെത്തി. ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് കോളനി റീ യൂണിയൻ ദ്വീപിലെ സെന്റ് ഡെനീസിൽനിന്നാണു വിമാനത്തിന്റെ ഭാഗം കണ്ടെത്തിയത്.

വിമാനത്തിന്റെ വാതിൽ ഭാഗമാണ് ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചിറകെന്നു സംശയിക്കുന്ന ഭാഗം കണ്ടെത്തിയിരുന്നു.

2014 മാർച്ച് എട്ടിനാണ് 239 പേരുമായി ക്വലാലംപുരിൽനിന്നു ബെയ്ജിംഗിലേക്കു പോയ വിമാനം കാണാതായത്. മലേഷ്യൻ നഗരമായ പെനാഗിന് 230 മൈൽ വടക്കുകിഴക്കുവച്ചു വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

ഒരു ബോയിങ് 777 വിഭാഗത്തിലുള്ള വിമാനത്തിന്റെ വാതിലിന്റെ അവശിഷ്ടങ്ങളാണു കണ്ടെത്തിയത്. കാണാതായ എംഎച്ച് 370 വിമാനവും ബോയിങ് 777 വിഭാഗത്തിൽപ്പെട്ടതായിരുന്നു. അതിനാൽ തന്നെ ഇപ്പോൾ കണ്ടെത്തിയ അവശിഷ്ടവും കാണാതായ മലേഷ്യൻ വിമാനത്തിന്റേതാണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനകൾക്കു ശേഷം മാത്രമേ ഇതു സ്ഥിരീകരിക്കാനാകൂ.

ഒരു വർഷത്തോളം ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ വിദഗ്ധസംഘം കടലിൽ തിരച്ചിൽ നടത്തിയെങ്കിലും മലേഷ്യൻ വിമാനത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ജനുവരിയിൽ മലേഷ്യൻ അധികൃതർ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. വിമാനം ആകാശത്തിൽ സ്‌ഫോടനം ഉണ്ടായി കടലിൽ പതിച്ചതാണോ അതോ കടലിൽ വീണു തകർന്നതാണോ തുടങ്ങിയ വിവരങ്ങൾ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ തുടർ പരിശോധനകളിൽ മനസ്സിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP