Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഞങ്ങൾ ക്രിസ്ത്യാനികളാണ്; സ്വവർഗ ദമ്പതികളുമായി ഇടപാട് നടത്തുന്നത് ഞങ്ങൾക്ക് നിഷിദ്ധമണ്; പുരുഷ ദമ്പതിമാർക്ക് വീട് നിഷേധിച്ചു കൊണ്ട് ക്രിസ്ത്യൻ ദമ്പതികൾ അയച്ച ആ കത്ത് വൈറലാകുമ്പോൾ

ഞങ്ങൾ ക്രിസ്ത്യാനികളാണ്; സ്വവർഗ ദമ്പതികളുമായി ഇടപാട് നടത്തുന്നത് ഞങ്ങൾക്ക് നിഷിദ്ധമണ്; പുരുഷ ദമ്പതിമാർക്ക് വീട് നിഷേധിച്ചു കൊണ്ട് ക്രിസ്ത്യൻ ദമ്പതികൾ അയച്ച ആ കത്ത് വൈറലാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ന് ലോകത്ത് നിലനിൽക്കുന്ന ഏതൊരു മതത്തിനും സ്വവർഗ്ഗ രതി എന്നത് നിഷിദ്ധമായ കാര്യമാണ്. എല്ലാ മതങ്ങളും ഒരുപോലെ എതിർക്കുന്ന ഈ വിഭാഗക്കാർക്ക് ആധുനിക ലോകത്ത്പോലും പലയിടങ്ങളിലും അവഹേളനങ്ങൾ സഹിക്കെണ്ടതായി വരാറുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സറേയിൽ സ്വവർഗ്ഗ ദമ്പതികൾക്ക് വീട് നിഷേധിച്ച സംഭവം. 6.5 ലക്ഷം പൗണ്ട് വിലവരുന്ന വീട് വാങ്ങുവാൻ ശ്രമിച്ച ഈ ദമ്പതിമാരോട് അവർക്ക് അത് നൽകാനാവില്ലെന്ന് പറയുകയായിരുന്നു വീട്ടുടമയായ സ്ത്രീ.

ക്രിസ്തുമത വിശ്വാസികളായ വീട്ടുടമസ്ഥർ രണ്ട്പുരുഷന്മാർ ഉൾപ്പെടുന്ന ദമ്പതികൾക്ക് വീട് വിൽക്കാൻ ആഗ്രഹിക്കുന്നില്ല എന്ന അറിയിപ്പ് ഒരു ഞെട്ടലോടെയാണ് ലൂക്ക് വൈറ്റ്ഹൗസും ലാക്ലൻ മാൻഡെലും കേട്ടത്. റിയൽ എസ്റ്റേറ്റ് ഏജന്റായ പർപ്പിൾ ബ്രിക്സ് വഴിയാണ് ഇവർ വിൽക്കാൻ ഇട്ടിരിക്കുന്ന വീട് കാണാൻ ആഗ്രഹിച്ചത്. എന്നാൽ, ഇവരുടെ വിശദാംശങ്ങൾ അറിഞ്ഞ വീട്ടുടമ അത് വിലക്കുക മാത്രമല്ല, ബൈബിളിലെ നരകത്തീയും കൂർത്ത കല്ലുകളുമൊക്കെയുള്ള നരകത്തെ കുറിച്ചുള്ള വരികൾ ഇവർക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

വീട്ടുടമസ്ഥരായ ബിൽഡർ ല്യുക്ക് മെയിൂം അദ്ദേഹത്തിന്റെ പത്നിയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ മുൻ മെഡിക്കൽ ഫിസിസിസ്റ്റുമായ ഡോ. ജൊവാന്ന ബ്രങ്കറും അവരെ തങ്ങളുടെ വീട് കാണുവാൻ പോലും അനുവദിച്ചില്ല. സ്വവർഗ്ഗാനുരാഗികളാണെന്നായിരുന്നു കാരണമായി പറഞ്ഞത്. ബൈബിളിലെ വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു ദാമ്പത്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് പുരുഷന്മാർക്ക് തങ്ങളുടെ വീട് നൽകാൻ ആവില്ലെന്ന് വീട്ടുടമസ്ഥർ പറഞ്ഞത്.

എന്നാൽ ഇപ്പോൾ ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തങ്ങളെ വിമർശിക്കാൻ എത്തുന്നവരോട് ഡോ. ബ്രങ്കറും അവരുടെ ഭർത്താവും ഉറപ്പിച്ചു പറയുന്നത് ഇത് തങ്ങളുടെ വിശ്വാസപ്രകാരം ആണെന്നാണ്. തങ്ങൾ മതാചാരം അനുസരിച്ച് ജീവിക്കുന്ന ക്രിസ്ത്യാനികളാണെന്നും അതുകൊണ്ട് തന്നെ സ്വവർഗ്ഗാനുരാഗം പോലുള്ളവ അംഗീകരിക്കാൻ കഴിയില്ലെന്നും ഡോ. ബ്രങ്കർ പറയുന്നു. തങ്ങൾ പറഞ്ഞതിലും പ്രവർത്തിച്ചതിലും പശ്ചാത്തപിക്കുന്നില്ലെന്നും, തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവർ പറയുന്നു.

എന്നാൽ, സ്ഥാപനത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്തതായിരുന്നു വീട്ടുടമസ്ഥർ വീട് അന്വേഷിച്ചെത്തിയവർക്ക് നൽകിയ മറുപടി എന്നതിനാൽ ആ പരസ്യം തങ്ങളുടെ സൈറ്റിൽ നിന്നും നീക്കം ചെയ്തതായി പർപ്പിൾ ബ്രിക്സ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP