Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എച്ച്ഐവി ബാധിച്ച കുട്ടികളുമായെത്തിയ മാതാപിതാക്കൾക്കൊപ്പം നിലത്തിറങ്ങിയിരുന്ന് മേഘൻ; ആഫ്രിക്കൻ ഹൃദയം കീഴടക്കി അനുദിനം രാജകുമാരി

എച്ച്ഐവി ബാധിച്ച കുട്ടികളുമായെത്തിയ മാതാപിതാക്കൾക്കൊപ്പം നിലത്തിറങ്ങിയിരുന്ന് മേഘൻ; ആഫ്രിക്കൻ ഹൃദയം കീഴടക്കി അനുദിനം രാജകുമാരി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഡയാന രാജകുമാരിക്കുശേഷം ഏറ്റവും കൂടുതൽ ജനപ്രീതി നേടുന്ന ബ്രിട്ടീഷ് രാജകുടുംബാംഗമായി മേഘൻ രാജകുമാരി മാറുമെന്ന കാര്യം ഉറപ്പാക്കിക്കൊണ്ടാണ് അവരുടെ ആഫ്രിക്കൻ സന്ദർശനം ഓരോ ദിവസവും കടന്നുപോകുന്നത്. കഴിഞ്ഞദിവസം കേപ് ടൗണിലെ മുസ്ലിം പള്ളിയിൽ ശിരോവസ്ത്രമണിഞ്ഞെത്തിയ മേഘൻ, പണ്ട് ലാഹോറിലെ പള്ളിയിൽ ശിരോവസ്ത്രം ധരിച്ചെത്തിയ ഡയാന രാജകുമാരിയുമായി താരതമ്യത്തിന് അർഹയായിരുന്നു. ഇപ്പോഴിതാ, എച്ച്.ഐ.വി. ബാധിതരായ കുട്ടികളുമായി അവരുടെ മാതാപിതാക്കൾക്കൊപ്പം നിലത്തിരുന്ന് കളിച്ചുകൊണ്ടാണ് മേഘൻ വാർത്തകളിൽ ഇടം പിടിച്ചത്.

എച്ച്‌ഐവി ബാധിതരായ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മദേഴ്‌സ് 2 മദേഴ്‌സ് എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനെത്തിയതായിരുന്നു മേഘൻ. ഹാരി രാാജകുമാരനില്ലാതെ തനിച്ചാണ് മേഘൻ ഇവിടെയെത്തിയത്. കുറച്ചുനേരം കസേരയിലിരുന്ന് കുട്ടികളുടെ കളി കണ്ടിരുന്ന മേഘൻ, പിന്നീട് അവർക്കൊപ്പം നിലത്തേക്കിറങ്ങിയിരുന്നു. താന്മാത്രമായി കസേരയിൽ കുത്തിയിരിക്കുന്നത് ഉൾക്കൊള്‌ളാനാവുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു മേഘൻ ഇതുചെയ്തത്.

തന്റെ മകൻ ആർച്ചി ഈ കളിപ്പാട്ടങ്ങളുമായി ഇങ്ങനെ നിലത്തിരിക്കുമ്പോൾ, താൻ കസേരയിൽക്കയറി ഇരിക്കുന്നത് ശരിയാകുമോ എന്ന് മേഘൻ ചോദിച്ചു. ഈ കുട്ടികൾ തനിക്ക് ആർച്ചിയെപ്പോലെയാണെന്നും അവർ പറഞ്ഞു. അവിടെയുണ്ടായിരുന്നവർക്ക് ഏതാനും നിമിഷം മേഘനൊപ്പം ചേരാൻ മടിയുണ്ടായിരുന്നെങ്കിലും പിന്നീട് അഞ്ച് അമ്മമാരും കുട്ടികളും മേഘനൊപ്പം ചേരുകയും അവർ കുട്ടികൾക്കൊപ്പം കളിപ്പാട്ടങ്ങളുമായി കളിക്കുകയും ചെയ്തു.

കുട്ടികൾക്കായി മേഘൻ കുറെ സമ്മാനങ്ങളും ഒപ്പം കരുതിയിരുന്നു. വസ്ത്രങ്ങൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയായിരുന്നു അവയിലേറെയും. ആർച്ചിക്ക് സമ്മാനമായി ലഭിച്ചവയായിരുന്നു അവയിലേറെയും. ആർച്ചിക്ക് ലഭിച്ച കുഞ്ഞുടുപ്പുകളും മേഘൻ ഇവിടുത്തെ കുട്ടികൾക്കായി കരുതിയിരുന്നു. പത്തുദിവസത്തെ സന്ദർശനത്തിനായെത്തിയ മേഘനും ഹാരിയും കൂടുതലും ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും സംഘടനകൾക്ക് പിന്തുണയറിയിക്കുന്നതിനുമാണ് ഇവിടെയെത്തിയത്.

മിക്കവാറും ചടങ്ങുകളിൽ മേഘനും ഹാരിയും ഒരുമിച്ചാണ് പോകുന്നതെങ്കിലും, മദേഴ്‌സ് 2 മദേഴ്‌സിൽ മേഘൻ തനിച്ചാണെത്തിയത്. എച്ച്‌ഐവി ബാധിതരായ അമ്മമാരുമായി സംസാരിക്കാനും കുട്ടികൾക്കൊപ്പം ചെലവിടാനുമായിരുന്നു അത്. നേരത്തെ കേപ് ടൗണിലെ ഡെസ്മണ്ട് ആൻഡ് ലിയ ടുട്ടു ലെഗസി ഫൗൗണ്ടേഷനിൽ ഹാരിയു മേഘനും ആർച്ചിക്കൊപ്പം സന്ദർശനം നടത്തിയിരന്നു. ആർച്ച്ബിഷപ്പ് ഡെസമണ്ട് ടുട്ടു ആർച്ചിയെ ആശീർവദിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ, ആദ്യമായാണ് ആർച്ചി പ്രത്യക്ഷപ്പെട്ടത്. ആർച്ചിക്ക് ഡെസ്മണ്ട് ടുട്ടു പുസ്തകങ്ങൾ സമ്മാനമായി നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP