Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേഘാലയിലെ ഖനി ദുരന്തം, ആദ്യ മൃതദേഹം പുറത്തെടുത്തത് 35 ദിവസത്തിന് ശേഷം; 15 തൊഴിലാളികളും അപകടവിവരം പുറത്തു വന്ന അന്നുതന്നെ മരിച്ചിരിക്കാമെന്ന് സർക്കാർ സുപ്രീംകോടതിയിൽ; അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു

മേഘാലയിലെ ഖനി ദുരന്തം, ആദ്യ മൃതദേഹം പുറത്തെടുത്തത് 35 ദിവസത്തിന് ശേഷം; 15 തൊഴിലാളികളും അപകടവിവരം പുറത്തു വന്ന അന്നുതന്നെ മരിച്ചിരിക്കാമെന്ന് സർക്കാർ സുപ്രീംകോടതിയിൽ; അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു

മറുനാടൻ ഡെസ്‌ക്‌

മേഘാലയിലെ ജയന്തിയ ഹിൽസിലുള്ള അനധികൃത ഖനി ദുരന്തത്തിലെ ആദ്യ മൃതദേഹം 35 ദിവസത്തിന് ശേഷം പുറത്തെടുത്തു. ഡിസംബർ 13നാണ് അപകടമുണ്ടായത്.ഖനി തകർന്ന് വീണതോടെ സമീപത്തെ നദിയിൽ നിന്ന് വെള്ളം ഖനിയിലേക്ക് കുത്തി ഒഴുകുകയായിരുന്നു. കൂടാതെ നദിയിൽ വെള്ളപ്പൊക്കവുമുണ്ടായി. എന്നാൽ ഖനിയിലേക്ക് വെള്ളം വരുന്ന വഴി കണ്ടെത്താൻ സാധിക്കാത്തത് ദുരന്തത്തിന്റെ ആക്കം കൂട്ടുകയും ചെയ്തു. ആ സമയം ഖനിക്കുള്ളിൽ ജോലി ചെയ്യുകയായിരുന്ന 15 തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.

പുറത്തെടുത്ത അഴുകിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. അനധികൃത ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളും അപകടവിവരം പുറത്തു വന്ന അന്നുതന്നെ മരിച്ചിരിക്കാമെന്ന് സർക്കാർ സുപ്രീംകോടതിയിൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മേഘാലയയിലെ ഖനി അപകടത്തെ സംബന്ധിച്ച് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത പൊതുതാത്പര്യ ഹരജിയിൽ തൽസ്ഥിതി അറിയിച്ചുകൊണ്ട് സർക്കാർ നൽകിയ റിപ്പോർട്ടിലാണ് തൊഴിലാളികൾ മരിച്ചുവെന്ന പരാമർശമുണ്ടായിരുന്നത്. ജില്ലാ അധികൃതർ സഹായം തേടിക്കൊണ്ട് ദേശീയ ദുരന്ത നിവാരണ സേനക്ക് ഡിസംബർ 13ന് അയച്ച കത്തിലും മൃതദേഹങ്ങൾ കണ്ടെടുക്കാൻ സഹായിക്കണമെന്നായിരുന്നു ആവശ്യം.

അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം റിമോർട്ട് വെഹിക്കൾ ഉപയോഗിച്ച് പുറത്തെടുക്കാനുള്ള ശ്രമം വിജയിച്ചിരുന്നില്ല. പാതി വഴിയിൽ വച്ച് മൃതദേഹം താഴേക്ക് പതിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് നാവികസേന ഉദ്യോഗസ്ഥർ ഖനിയിൽ മൃതദേഹം കണ്ടെത്തിയത്. റിമോർട്ട് വെഹിക്കിൾ ഉപയോഗിച്ച് മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ഏറെ ആയാസപ്പെട്ടാണ് പുറത്തെത്തിച്ചത്.

മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾക്കിടെ തലയോട്ടിയിലും കൈകാലുകളിലും ക്ഷതം സംഭവിച്ചിരുന്നതായി നാവികസേന അധികൃതർ നേരത്തെ അറിയിച്ചിരുന്നു. മൃതദേഹം ഖനിയുടെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ ഖനിയിലെ പൈപ്പുകളും കേബിളുകളും തടസം സൃഷ്ടിച്ചെന്നും ഇതുകാരണമാണ് മൃതദേഹം വഴുതിപോയതെന്നും നാവികസേന വക്താവ് വിശദീകരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP