Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർച്ചിയുടെ ആദ്യ ക്രിസ്തുമസും ജന്മദിനവും രാജ്ഞിക്കൊപ്പം വേണ്ടെന്ന് തീരുമാനിച്ച് മേഗനും ഹാരിയും; ഒരു മാസത്തെ അജ്ഞാത ജീവിതത്തിന് മകനൊപ്പം പോകാനുറച്ച് രാജദമ്പതികൾ

ആർച്ചിയുടെ ആദ്യ ക്രിസ്തുമസും ജന്മദിനവും രാജ്ഞിക്കൊപ്പം വേണ്ടെന്ന് തീരുമാനിച്ച് മേഗനും ഹാരിയും; ഒരു മാസത്തെ അജ്ഞാത ജീവിതത്തിന് മകനൊപ്പം പോകാനുറച്ച് രാജദമ്പതികൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം ബക്കിങ് ഹാം പാലസിൽ വേണ്ടെന്ന് വെച്ച് ഹാരിയും മേഗനും. മകൻ ആർച്ചിയുടെ ആദ്യ ക്രിസ്തുമസും ജന്മദിനവും രാജ്യത്തിന് പുറത്ത് ആഘോഷിക്കാനാണ് ഇരുവരുടേയും തീരുമാനം. സാൻഡ്രിങ്ഹാമിൽ നടക്കുന്ന ക്രിസ്തുമസ് ആഘോഷത്തിൽ ഇരുവരും പങ്കെടുക്കില്ലെന്ന് ബക്കിങ് ഹാം പാലസ് വ്യക്തമാക്കി. പകരം ഇരുവരും മേഗന്റെ അമ്മ ഡോരിയയ്ക്കും മകൻ ആർച്ചിക്കും ഒപ്പം അജ്ഞാത കേന്ദ്രത്തിലായിരിക്കും ഇത്തവണ ക്രിസ്തുമസ് ആഘോഷിക്കുക. എന്നാൽ തന്റെ കൊച്ചു മകന്റെ പ്ലാൻ എന്താണെന്ന് എലിസബത്ത് രാജ്ഞിക്ക് പോലും ഇതുവരെ അറിയില്ല.

എന്നാൽ രാജ്ഞി മേഗൻ ഹാരി ദമ്പതികളെ ഏറെ പിന്തുണയ്ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരാളാണ്. വിവാഹത്തിന് രണ്ട് വർഷത്തിന് ശേഷം ഇതാദ്യമായാണ് മേഗൻ തന്റെ അമ്മയ്ക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കാൻ പോകുന്നത്. മറ്റ് കുടുംബാംഗങ്ങളുടെ അറിവോട് കൂടിയും രാജ്ഞിയുടെ പിന്തുണയോട് കൂടിയുമാണ് ദമ്പതികൾ കൊട്ടാരത്തിൽ നിന്നും ഈ ക്രിസ്തുമസിന് വിട്ടു നിൽക്കുന്നതെന്നാണ് റിപ്പോർട്ട്. രാജ്ഞിയുടെ പൂർണ്ണ പിന്തുണ ഇരുവർക്കും ഉണ്ടെന്നാണ് സസെക്സിൽ നിന്നും ഇറക്കിയ സ്റ്റേറ്റ്മെന്റിൽ പറയുന്നത്. മുൻപ് വില്ല്യം രാജകുമാരനും കേറ്റും കേറ്റിന്റെ മാതാപിതാക്കൾക്കൊപ്പം ബെർക്ക്ഷെയറിൽ ഇതുപോലെ ക്രിസ്തുമസ് ആഘോഷിച്ചിരുന്നു.

എന്നാൽ സുരക്ഷാ കാരണങ്ങളാൽ മേഗനും ഹാരിയും മകനൊപ്പം എവിടെയാണ് ക്രിസ്തുമസ് ആഘോഷിക്കാൻ പോവുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ തന്നെ ഇരറുവരും അമേരിക്കയിൽ ക്രിസ്തുമസ് ആഘോഷിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൊട്ടാരത്തിലെ ആഘോഷങ്ങളിൽ നിന്നും മാറി മറ്റൊരിടത്ത് ഇത്തവണ ക്രിസ്തുമസ് ആഘോഷിക്കണമെന്നത് മേഗന്റെ ആഗ്രഹമായിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ പരമ്പരാഗത ക്രിസ്തുമസ് ആഘോഷങ്ങൾ വേണ്ടെന്ന് വെച്ച് ഇരുവരും ഒറ്റയ്ക്ക് ക്രിസ്തുമസ് ആഘോഷിക്കാൻ പോവുന്നതിൽ കൊട്ടാരത്തിനുള്ളിൽ മുറി മുറിപ്പുണ്ടെന്നാണ് റിപ്പോർട്ട്.

ഹാരിയുടെ സഹോദരനും ഭാര്യയുമായ വില്ല്യമും കേറ്റും നോർ ഫോക്കിലെ വസതിയിലായിരിക്കും ക്രിസ്തുമസ് ആഘോഷിക്കുക.. ആറു വയസ്സുകാരനായ മകൻ ജോർജ്, നാലു വയസ്സുകാരിയായ മകൾ ഷാർലറ്റ്, ഒരു വയസ്സുകാരനായ മകൻ ലൂയിസ് എന്നിവരും മാതാപരിതാക്കൾക്കും എലിസബത്ത് രാജ്ഞിക്കൊപ്പം പള്ളിയിൽ ക്രിസ്തുമസ് പ്രാർത്ഥനയ്ക്ക് പങ്കെടുക്കാനെത്തും. കൊട്ടാരം വൃത്തങ്ങളും രാജകുടുംമബവുമെല്ലാം ഹാരിയുടെയും മേഗന്റെയും യാത്ര ഇന്നലെ വരെ രഹസ്യമാക്കി വെച്ചിരിക്കുക ആയിരുന്നു. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ഞായറാഴ്ച കൊട്ടാരത്തിൽ തിരിച്ചെത്തിയ ഹാരി മേഗനും കുടുംമബത്തിനും ഒപ്പം ആറാഴ്ച ചെലവിടാനാണ് പോകുന്നത്. എന്നാൽ ക്രിസ്തുമസ് ആഘോഷം ഒഴിവാക്കി ഇരുവരും കൊട്ടാരം വിടുന്നത് പലരിലും അനിഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP