Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓസ്‌കാർ അവാർഡ് ജേതാവ് റൊമാൻ പൊളാൻസ്‌ക്കിക്കെതിരെ മീ ടു ആരോപണവുമായി ഫ്രഞ്ച് നടി; തന്നെ പതിനെട്ട് വയസിൽ അദ്ദേഹം പീഡിപ്പിച്ചെന്ന് ആരോപണം; പൊളാസ്‌ക്കിക്കെതിരായ ആരോപണം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിന് പിന്നാലെ

ഓസ്‌കാർ അവാർഡ് ജേതാവ് റൊമാൻ പൊളാൻസ്‌ക്കിക്കെതിരെ മീ ടു ആരോപണവുമായി ഫ്രഞ്ച് നടി; തന്നെ പതിനെട്ട് വയസിൽ അദ്ദേഹം പീഡിപ്പിച്ചെന്ന് ആരോപണം; പൊളാസ്‌ക്കിക്കെതിരായ ആരോപണം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ഫ്രാൻസ്: ഓസ്‌കാർ പുരസ്‌കാര ജേതാവായ ഫ്രഞ്ച് സംവിധായകൻ റൊമാൻ പൊളാൻസ്‌ക്കിക്കെതിരെ മീ.ടു ആരോപണം. പ്രശസ്ത ഫ്രഞ്ച് നടി വാലന്റീൻ മോനിയറാണ് സംവിധായകനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. സിസ്വറ്റർലൻഡിലെ ജിസ്റ്റാഡിൽ വച്ച് സംവിധായകൻ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെനന്നാണ് നടി ആരോപിക്കുന്നത്.

അദ്ദേഹം എന്നെ കൊലപ്പെടുത്തുമോ എന്നു പോലും ഭയപ്പെട്ടിരുന്നതായി നടി ആരോപണത്തിൽ പറയുന്നുണ്ട്.1975 കാലഘട്ടത്തിലാണ് സ്‌കൂൾ ചാലറ്റിൽ വച്ച് അദ്ദേഹം തന്നെ ആക്രമിച്ചതെന്ന് നടി പറയുന്നു. എന്നാൽ ഈ ആരോപണങ്ങളെയെല്ലാം അദ്ദേഹം നിഷേധിക്കുന്നെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

1977ൽ തന്റെ 43ാം വയസിൽ 13 വയസുള്ള പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ റൊമാൻ പൊളാൻസ്‌കിയെ അമേരിക്ക വാണ്ടഡ് ക്രിമിനലായാണ് പരിഗണിച്ചിരുന്നു, ഹോളിവുഡ് നിർമ്മാതാവ് ഹാർവി വീൻസ്റ്റീനെതിരായ ലൈംഗിക പീഡന ആരോപണങ്ങളുമായി നടിമാർ അടക്കമുള്ളവർ രംഗത്തുവരുകയും കാംപെയിൻ ആഗോളതലത്തിൽ വലിയ പ്രചാരം നേടുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് റൊമാൻ പൊളാൻസ്‌കിക്കെതിരായി പ്രതിഷേധം ശക്തമായിരുന്നു, മുൻപ് ഒസെസ് ലെ ഫെമിനിസ്മേ എന്ന സംഘടന ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾക്കെതിരെ രംഗത്തുണ്ട്. 27,000ത്തിലധികം പേരാണ് പൊളാൻസ്‌കിക്കെതിരായ ഇവരുടെ പെറ്റീഷനിൽ ഒപ്പുവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP