Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മെഡിറ്ററേനിയൻ കടലിൽ ബോട്ട് മുങ്ങി നൂറുകണക്കിന് പേർ മരിച്ചു; അപകടത്തിൽപെട്ടത് ലിബിയയിൽ നിന്നുള്ള 700 ഓളം കുടിയേറ്റക്കാരുമായി ഇറ്റലിയിലേക്ക് സഞ്ചരിച്ച ബോട്ട്

മെഡിറ്ററേനിയൻ കടലിൽ ബോട്ട് മുങ്ങി നൂറുകണക്കിന് പേർ മരിച്ചു; അപകടത്തിൽപെട്ടത് ലിബിയയിൽ നിന്നുള്ള 700 ഓളം കുടിയേറ്റക്കാരുമായി ഇറ്റലിയിലേക്ക് സഞ്ചരിച്ച ബോട്ട്

മാൾട്ട: ലിബിയൻ തീരത്ത് ബോട്ട് മൂങ്ങി നൂറുകണക്കിന് ആളുകൾ മരിച്ചു. യുദ്ധകലുഷിതമായ ലിബിയയിൽ നിന്നും ഇറ്റലിയിലേക്ക് സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽ പെട്ടത്. തെക്കൻ ഇറ്റലി തീരത്തിന് 120 മൈൽ അകലെ ലാംപെഡൂസയിൽ വച്ച് മുങ്ങിയത്. രക്ഷാപ്രവർത്തനം തുടരുകയാണ്. 700ഓളം പേർ തകർന്ന ബോട്ടിൽ ഉണ്ടായിരുന്നതായാണ് വിവരം. താങ്ങാനാവുന്നതിലും അധികം ആൾക്കാരുമായി പോവുകയായിരുന്ന ബോട്ട്, മറ്റൊരു കപ്പൽ കണ്ടതിനെ തുടർന്ന് ശ്രദ്ധ ആകർഷിക്കുന്നതിന് വേണ്ടി ബോട്ടിന്റെ ഒരുവശത്തേക്ക് കയറിയതാണ് ബോട്ട് മുങ്ങാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

മാൾട്ടയ്ക്കടുത്ത് ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്. അപകടം ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന 28 പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചിട്ടുണ്ട്. ഇറ്റാലിയൻ കോസ്റ്റ് ഗാർഡാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തുന്നതിനായി വൻതോതിലുള്ള രക്ഷാപ്രവർത്തം ആരംഭിച്ചിട്ടുണ്ട്. ഇറ്റാലിയൻ നാവികസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 20 കപ്പലുകളും മൂന്നു ഹെലികോപ്റ്ററുകളും നിലവിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. രക്ഷപ്പെടുത്തുന്നവരെയും മരിച്ചവരുടെ മൃതദേഹങ്ങളും തീരദേശ നഗരമായ കറ്റാനിയയിൽ എത്തിക്കുമെന്ന് ഇറ്റാലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ വർഷം മാത്രം 900 ഓളം അഭയാർത്ഥികളാണ് ദക്ഷിണ മെഡിറ്ററേനിയൻ കടലിൽ വിവിധ അപകടങ്ങളിൽ മരിച്ചത്. ആഭ്യന്തര സംഘർഷം രൂക്ഷമായ ലിബിയയിൽ നിന്നും യൂറോപ്യൻ രാജ്യമായ ഇറ്റലിയിലേക്കുള്ള കുടിയേറ്റം ശക്തമാണ്. യൂറോപ്പിലേക്ക് ജോലി തേടിപ്പോകുന്നവരെ കുത്തിനിറച്ച മത്സ്യബന്ധന ബോട്ട് ഇറ്റാലിയൻ ദ്വീപായ ലംപെഡുസയിൽ നിന്ന് 210 കിലോമീറ്റർ അകലെവച്ചാണ് അപകടത്തിൽപ്പെട്ടത്. ഈ മാസം തന്നെ ലിബിയക്ക് സമീപം അഭയാർഥികളുമായി പോവുകയായിരുന്നു മറ്റൊരു ബോട്ട് മറിഞ്ഞ് അഞ്ഞൂറോളം പേർ മരിച്ചിരുന്നു.

ആഫ്രിക്കയിൽ നിന്നും കടൽമാർഗം ജോലി തേടിയും മറ്റുമായി ആളുകൾ യൂറോപ്പിലേക്ക് കടക്കുന്നത് പതിവാണ്. ആളുകളെ കുത്തിനിറച്ചെത്തുന്ന ഇത്തരം അഭയാർഥി ബോട്ടുകളിൽ പലതും കടലിൽ അപകടത്തിൽ പെടുന്നതും പതിവാണ്. കഴിഞ്ഞ വർഷം 1,70000 പേരാണ് ഇത്തരത്തിൽ കുടിയേറിയത്. ഈ വർഷം ഇതിനകം 20,000ൽ അധികം പേർ ഇത്തരത്തിൽ കുടിയേറ്റം നടത്തിയതായാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP