Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും എത്തുന്നവർക്ക് കർശന നിയന്ത്രണവുമായി കുവൈറ്റ്; ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, അസർബൈജാൻ, തുർക്കി, ശ്രീലങ്ക, ജോർജിയ, ലെബനോൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും എത്തുന്നവർക്ക് കർശന നിയന്ത്രണവുമായി കുവൈറ്റ്; ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, അസർബൈജാൻ, തുർക്കി, ശ്രീലങ്ക, ജോർജിയ, ലെബനോൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം

മറുനാടൻ മലയാളി ബ്യൂറോ

കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണവുമായി കുവൈറ്റ്. വിദേശത്ത് നിന്നും എത്തുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മാത്രമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കൂ. ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, അസർബൈജാൻ, തുർക്കി, ശ്രീലങ്ക, ജോർജിയ, ലെബനോൻ എന്നീ രാജ്യക്കാർ വിമാനത്താവളത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാണ് കുവൈത്ത് സിവിൽ വ്യോമയാന വകുപ്പിന്റെ സർക്കുലർ.

മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അതേ വിമാനത്തിൽ സ്വന്തം ചെലവിൽ തിരിച്ചയക്കും. തിരിച്ചയക്കാനുള്ള ചെലവ് കുവൈത്ത് വഹിക്കില്ലെന്നും ഇത്തരക്കാരെ കൊണ്ടുവരുന്ന വിമാനക്കമ്പനികൾക്ക് പിഴ ചുമത്തുമെന്നും സിവിൽ വ്യോമയാന വകുപ്പിന്റെ സർക്കുലറിൽ പറയുന്നു.

മാർച്ച് എട്ടുമുതലാണ് ഉത്തരവ് ബാധകമാവുക. അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസി അംഗീകൃത ഹെൽത് സന്റെറുകളിൽനിന്നാണ് കൊറോണ വൈറസ് ബാധിതരല്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത്. കുവൈത്ത് എംബസി ഇല്ലാത്ത രാജ്യങ്ങളിൽ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട അഥോറിറ്റി അംഗീകരിച്ച ഹെൽത് സന്റെറുകളുടെ സർട്ടിഫിക്കറ്റ് മതി. പുതിയ ആളുകൾക്കും അവധിക്ക് നാട്ടിൽ പോയവർക്കും ഉത്തരവ് ബാധകമാണ്. ഈ രാജ്യങ്ങളിൽനിന്ന് വരുന്ന കുവൈത്തികൾക്ക് പ്രശ്‌നമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP