Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കയിൽ ക്രെയിൻ ദുന്തത്തിൽ 65 പേർ മരിച്ചു; ദുരന്തമുണ്ടായത് മസ്ജിദ് ഉൽ ഹറമിൽ; തകർന്ന് വീണത് വികസന പ്രവർത്തനത്തിനായി കൊണ്ടുവന്ന ക്രെയിൻ; ശക്തമായ മഴയിൽ രക്ഷാപ്രവർത്തനവും ദുരിതപൂർണ്ണമായി; അപകടമുണ്ടാകുന്നത് വിശുദ്ധ ഹജ്ജിന് പത്ത് ദിവസം മാത്രം ശേഷിക്കെ

മക്കയിൽ ക്രെയിൻ ദുന്തത്തിൽ 65 പേർ മരിച്ചു; ദുരന്തമുണ്ടായത് മസ്ജിദ് ഉൽ ഹറമിൽ; തകർന്ന് വീണത് വികസന പ്രവർത്തനത്തിനായി കൊണ്ടുവന്ന ക്രെയിൻ; ശക്തമായ മഴയിൽ രക്ഷാപ്രവർത്തനവും ദുരിതപൂർണ്ണമായി; അപകടമുണ്ടാകുന്നത് വിശുദ്ധ ഹജ്ജിന് പത്ത് ദിവസം മാത്രം ശേഷിക്കെ

മക്ക: മക്കയിൽ ഹറം വികസന പ്രവർത്തനങ്ങൾക്കിടെ ക്രെയിൻ തകർന്നുവീണ് അറുപതിലേറെ പേർ മരിച്ചു. മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 65 പേർ മരിച്ചുവെന്നാണ് സൗദി സിവിൽ ഡിഫൻസ് അഥോറിറ്റിയെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തത്. 30 ഓളം പേർക്ക് പരിക്കേറ്റു.

മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മസ്ജിദ് ഉൽ ഹറമിലാണ് അപകടമുണ്ടായത്. പ്രദക്ഷിണവും പ്രയാണവും നടത്തിയിരുന്ന തീർത്ഥാകർക്ക് മുകളിലേക്കാണ് ക്രെയിൻ പൊട്ടിവീണത്. വികസന പ്രവർത്തികൾക്കായി കൊണ്ടുവന്ന ക്രെയിനാണ് പൊട്ടിവീണത്. അപകടത്തിൽ ഇന്ത്യാക്കാർ ആരെങ്കിലും മരിച്ചുവോ എന്ന് വിവരമില്ല. ഇത്തരം വിശദാംശങ്ങൾ എംബസി കേന്ദ്രീകരിച്ച് ശേഖരിക്കുന്നതേ ഉള്ളൂ. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങളും ആരായുന്നുണ്ട്

ഹജ്ജ് തീർത്ഥാടകർ എത്തിക്കൊണ്ടിരിക്കുന്ന മക്കയിൽ വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലാണ് ക്രെയിൻ തകർന്നുവീണത്. വൻ ദുരന്തമാണ് ഉണ്ടായത്. ഹറമിലെ ബാബു സഫാ, ബാബു ഉംറ എന്നിവയ്ക്കിടയിലെ പ്രദേശത്ത് വൈകീട്ട് 5.30 ഓടെ ആയിരുന്നു അപകടം. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ശക്തമായ പൊടിക്കാറ്റ് വീശിയത്. അപ്പോഴേക്കും ജുമുഅ നിസ്‌കാരം കഴിഞ്ഞ് ഹാജിമാർ മിക്കവരും താമസ സ്ഥലങ്ങളിൽ മടങ്ങിയെത്തിയിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട പൊടിക്കാറ്റിനുശേഷം ഇടിയോടുകൂടിയ മഴയും ഉണ്ടായി. മഴ തുടരുകയാണ്.

ഹജ് തീർത്ഥാടനം അടുത്തിരിക്കെ വളരെയധികം ആളുകൾ അപകട സ്ഥലത്ത് ഉണ്ടായിരുന്നതായാണ് സൂചന. സെപ്റ്റംബർ 21നാണ് ഈ വർഷത്തെ ഹജ് തീർത്ഥാടനം ആരംഭിക്കുന്നത്. വിശുദ്ധ ഹജ്ജിന് പത്ത് ദിവസം മാത്രം ബാക്കിനിൽക്കെ കാലാവസ്ഥയിലുണ്ടായ മാറ്റം ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഉഷ്ണകാലം തീരുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പൊടിക്കാറ്റെന്നാണ് നിരീക്ഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP