Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എംബിഎസ് പരിഷ്‌കരണ വാദിയാണെന്ന് കരുതി സൗദി തെരുവിൽ ഇറങ്ങി എന്തുമാകാമെന്ന് വിചാരിച്ചാൽ തെറ്റി; സ്ത്രീകളുടെ ഡ്രൈവിങ് റിപ്പോർട്ട് ചെയ്യാൻ തലമുണ്ട് മാത്രമിട്ട് അടിപൊളി വസ്ത്രങ്ങൾ അണിഞ്ഞ് റോഡിൽ ഇറങ്ങിയ ചാനൽ അവതാരികയ്ക്ക് പണി തെറിച്ചു; സോഷ്യൽ മീഡിയ ആക്രമണത്തിന്റെ പിന്നാലെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചതോടെ രാജ്യം വിട്ട് മാധ്യമ പ്രവർത്തകർ

എംബിഎസ് പരിഷ്‌കരണ വാദിയാണെന്ന് കരുതി സൗദി തെരുവിൽ ഇറങ്ങി എന്തുമാകാമെന്ന് വിചാരിച്ചാൽ തെറ്റി; സ്ത്രീകളുടെ ഡ്രൈവിങ് റിപ്പോർട്ട് ചെയ്യാൻ തലമുണ്ട് മാത്രമിട്ട് അടിപൊളി വസ്ത്രങ്ങൾ അണിഞ്ഞ് റോഡിൽ ഇറങ്ങിയ ചാനൽ അവതാരികയ്ക്ക് പണി തെറിച്ചു; സോഷ്യൽ മീഡിയ ആക്രമണത്തിന്റെ പിന്നാലെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചതോടെ രാജ്യം വിട്ട് മാധ്യമ പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദിയിലെ കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസ് രാജ്യത്ത് വിപ്ലവകരമായ പുരോഗമനപ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ ധൈര്യത്തിൽ സൗദി തെരുവിൽ ഇറങ്ങി എന്തുമാകാമെന്ന് വിചാരിച്ചാൽ പണി പാളുമെന്ന് സൗദി അറേബ്യൻ ടിവി അവതാരികയായ ഷെറീൻ അൽ-റിഫായ്ക്കുണ്ടായ അനുഭവം മുന്നറിയിപ്പേകുന്നു. എംബിഎസ് മുൻകൈയെടുത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ ദിവസമായിരുന്നു സ്ത്രീകൾക്കുള്ള ഡ്രൈവിങ് നിരോധനം റദ്ദാക്കപ്പെട്ട് സൗദി റോഡുകളിൽ സ്ത്രീകൾ വാഹനങ്ങൾ ഡ്രൈവ് ചെയ്ത് രംഗത്തെത്തിയിരുന്നത്.

ഇക്കാര്യം ആവേശത്തോടെ റിപ്പോർട്ട് ചെയ്യുന്നതിനായി തലമുണ്ട് മാത്രമിട്ട് അടിപൊളി വസ്ത്രങ്ങൾ അണിഞ്ഞ് ഷെറീൻ തെരുവിലിറങ്ങി പുലിവാൽ പിടിച്ചിരിക്കുന്നത്.ഇതിനുള്ള ശിക്ഷയെന്നോണം ചാനൽ ഈ അവതാരികയുടെ പണി തെറിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമെ സോഷ്യൽ മീഡിയയിലൂടെ പരമ്പരാഗത വാദികളുടെ വൻ വിമർശനത്തിന് ഷെറീൻ ഇരയായിട്ടുണ്ട്. കൂടാതെ ഇതിന്റെ പേരിൽ തനിക്കെതിരെ പൊലീസ് അന്വേഷണം കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ ഷെറീൻ രാജ്യം വിടാൻ നിർബന്ധിതയായിരിക്കുകയുമാണ്. രാജ്യത്ത് സ്ത്രീകൾക്ക് നിർബന്ധിതമായി നടപ്പിലാക്കിയിരിക്കുന്ന ഡ്രസ് കോഡ് പരസ്യമായി ലംഘിച്ച് തെരുവിൽ ഇറങ്ങിയെന്ന കുറ്റമാണ് പൊലീസ് ഷെറീന് മേൽ ചുമത്തിയിരിക്കുന്നത്.

സൗദിയുടെ പരമ്പരാഗത വസ്ത്രമാ വെളുത്ത അബയയായിരുന്നു ഷെറീൻ ധരിച്ചിരുന്നത്. എന്നാൽ ഉള്ളിലെ ട്രൗസറുകൾ കാണുന്ന വിധത്തിലുള്ള കീറലുള്ള തികച്ചും ഫാഷനബിൾ ആയ വസ്ത്രമായിരുന്നു ഇതെന്നതാണ് അധികാരികളെ ചൊടിപ്പിച്ചിരിക്കുന്നത്. അയവുള്ള വെളുത്ത സ്‌കാർഫ് കൊണ്ടായിരുന്നു ഷെറീൻ തലമറച്ചിരുന്നത്. എന്നാൽ യുവതിയുടെ മുടി ഇതിനുള്ളിലൂടെ കണ്ടതും പ്രശ്നമായിട്ടുണ്ട്. ഇത് സംബന്ധിച്ച ക്ലിപ്പിങ് ഷെറീൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് സൗദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയയുടെ ശ്രദ്ധയിൽ പെട്ടതാണ് യുവതിക്ക് കുരുക്കായിരിക്കുന്നത്.

ഇതിനെ തുടർന്നാണ് തങ്ങൾ ഷെറിനെതിരെ ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയിരിക്കുന്നതെന്ന് കമ്മീഷൻ ട്വിറ്ററിലൂടെ വെളിപ്പെടുത്തുന്നു. മാന്യമല്ലാത്ത വസ്ത്രം ധരിച്ച് റിപ്പോർട്ടിങ് നടത്തി അതിന്റെ ദൃശ്യങ്ങൾ ചാനലിലും സോഷ്യൽ മീഡയയിലും പ്രചരിപ്പിച്ച നടപടി കടുത്ത നിയമലംഘനമായിട്ടാണ് കാണുന്നതെന്നു കമ്മീഷൻ വിശദീകരിക്കുന്നു. വിവാദം കത്തിപ്പടർന്നതോടെ ഷെറീൻ ഒരു പ്ലെയിൻ ടിക്കറ്റിന്റെയും തന്റെ പാസ്പോർട്ടിന്റെയും ചിത്രങ്ങൾ സ്നാപ് ചാറ്റിൽ പോസ്റ്റ് ചെയ്തിരുന്നു. ഇവർ രാജ്യം വിട്ടുവെന്നാണിത് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

 

സൗദിയിൽ സ്ത്രീകൾ പൊതു സ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ അബയ ധരിക്കണമെന്ന് നിർബന്ധമാണ്. വിദേശികളെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതിന് പുറമെ മുസ്ലിംസ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്നതും നിർബന്ധമാണ്. എന്നാൽ വിദേശികൾ ഇവിടെ തലമറക്കണമെന്നത് നിർബന്ധമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP