Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കൻ പ്രസിഡന്റ് ആകാൻ രംഗത്തിറങ്ങും മുമ്പ് തന്റെ വീട്ടിൽ എത്തി താമസിച്ച് ഇസ്ലാം എന്തെന്ന് മനസിലാക്കാൻ ട്രംപിനെ ഉപദേശിച്ച് ലണ്ടൻ മേയർ; പാക്കിസ്ഥാനിലെ ബസ് ഡ്രൈവറുടെ മകൻ സാദിഖ് ഖാൻ എന്നും വാർത്തകളിൽ

അമേരിക്കൻ പ്രസിഡന്റ് ആകാൻ രംഗത്തിറങ്ങും മുമ്പ് തന്റെ വീട്ടിൽ എത്തി താമസിച്ച് ഇസ്ലാം എന്തെന്ന് മനസിലാക്കാൻ ട്രംപിനെ ഉപദേശിച്ച് ലണ്ടൻ മേയർ; പാക്കിസ്ഥാനിലെ ബസ് ഡ്രൈവറുടെ മകൻ സാദിഖ് ഖാൻ എന്നും വാർത്തകളിൽ

മുസ്ലീങ്ങളെ അമേരിക്കയിലേക്ക് പ്രവേശിക്കണമെന്ന് ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ നോമിനി സ്ഥാനാർത്ഥിയാകാൻ ഒരുങ്ങുന്ന ഡൊണാൾഡ് ട്രംപിന് ഇസ്ലാംമതത്തെക്കുറിച്ച് പഠിക്കാൻ സൗകര്യം ചെയ്തുകൊടുക്കുമെന്ന വാഗ്ദാനവുമായി പുതിയ ലണ്ടൻ മേയർ സാദിഖ് ഖാൻ രംഗത്തെത്തി. തന്റെ വീട്ടിലെത്തി താമസിച്ച് ഇസ്ലാമിനെ കുറിച്ച് പഠിക്കാനാണ് സാദിഖ് ട്രംപിനെ ക്ഷണിച്ചിരിക്കുന്നത്. ഇത്തരത്തിൽ പുതിയ ലണ്ടൻ മേയർ എന്നും വാർത്തകളിൽ നിറയുകയാണ്. എന്നാൽ മുസ്ലീങ്ങളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്ന നിരോധനത്തിൽ നിന്ന് താൻ സാദിഖിനെ ഒഴിവാക്കിയിട്ടുണ്ടെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ട്രംപിന്റെ മുസ്ലിംവിരുദ്ധ നിലപാടുകൾക്കെതിരെ മേയറായ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സാദിഖ് ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ലണ്ടനിലെ ആദ്യ മുസ്ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ട സാദിഖിനെ ട്രംപ് അനുമോദിക്കുകയുമുണ്ടായിരുന്നു.

ട്രംപിന്റെ ഇത്തരം മുസ്ലിം വിരുദ്ധ നിലപാടുകൾ വേർതിരിവുണ്ടാക്കുന്നതും അപകടകരവുമാണെന്ന് സാദിഖ് തിങ്കളാഴ്ചയും ആവർത്തിച്ചിരുന്നു. നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പരാജയത്തിന് ഇത് വഴിയൊരുക്കുമെന്നും ലണ്ടൻ മേയർ അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ മനസ്മാറ്റാൻ താൻ ട്രംപിനോട് ആവശ്യപ്പെടുന്നതായി ഇന്നലത്തെ ഐടിവി ഗുഡ് മോണിങ് ബ്രിട്ടൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ സാദിഖ് ഖാൻ വ്യക്തമാക്കിയിരുന്നു. ഈ പരിപാടിക്കിടെയാണ് അദ്ദേഹം ട്രംപിനെ ഇസ്ലാം മതത്തെക്കുറിച്ച് പഠിക്കാൻ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇവിടെയെത്തിയാൽ ട്രംപിന് തന്റെ ഭാര്യ, പെൺമക്കൾ, അയൽക്കാർ, സുഹൃത്തുക്കൾ തുടങ്ങിയവരെ കാണാമെന്നും അവർ ലണ്ടൻകാരും മുസ്ലീങ്ങളുമാണെന്നും സാദിഖ് പറയുന്നു. അമേരിക്കൻ പ്രസിഡന്റാകാൻ തയ്യാറെടുക്കുന്ന ട്രംപിനെ മുസ്ലിംമതത്തെക്കുറിച്ച് പഠിപ്പിക്കാൻ തനിക്ക് കഴിയുമെങ്കിൽ അതിൽ സന്തോഷമേയുള്ളൂവെന്നും ലണ്ടൻ മേയർ പറയുന്നു.

വിവിധ വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിന് വഴിയൊരുക്കുന്ന പ്രസ്താവനകൾ നടത്തുന്നതിലൂടെ ലോകത്തെ അരക്ഷിതാവസ്ഥയിലേക്കാണ് തള്ളി വിടുന്നതെന്ന് ട്രംപിന് മുന്നറിയിപ്പ് നൽകാനും സാദിഖ് മറന്നില്ല. എന്നാൽ തന്റെ നിലപാട് മുസ്ലീങ്ങൾക്കെതിരല്ലെന്നും വളർന്ന് വരുന്ന മുസ്ലിം തീവ്രവാദത്തെ നേരിടുകയാണ് ലക്ഷ്യമെന്നുമാണ് ട്രംപ് അടുത്തിടെ വ്യക്തമാക്കിയിരുന്നത്. തനിക്ക് നിരവധി മുസ്ലിം സുഹൃത്തുക്കളുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്തരം പ്രസ്താവനയിലൂടെ താൻ ചെയ്തിരിക്കുന്നത് വളരെ നല്ല കാര്യമാണെന്നും ആരും ചർച്ച ചെയ്യാൻ തയ്യാറല്ലാത്ത പ്രശ്‌നമാണ് ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നതെന്നും ഒരു മുസ്ലിം സുഹൃത്ത് തന്നെ തന്നോട് വ്യക്തമാക്കിയിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തുന്നു.തന്നെ മുസ്ലിം വിരുദ്ധനെന്ന് വിശേഷിപ്പിക്കരുതെന്നും താൻ തീവ്രവാദ വിരുദ്ധനാണെന്നുമാണ് ട്രംപ് പറയുന്നത്.

കാലിഫോർണിയയിൽ മുസ്ലിം ദമ്പതികൾ നിരവധി പേരെ വെടിവച്ച് കൊന്നതിനെ തുടർന്നായിരുന്നു കഴിഞ്ഞ വർഷം ട്രംപ് തന്റെ വിവാദമായ മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തിയിരുന്നത്.ആദമ്പതികൾക്ക് ഐസിസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇതിനെ തുടർന്ന് ട്രംപിനെതിരെ താൻ നടത്തിയ കടുത്ത വിമർശനങ്ങൡ നിന്നും പിന്മാറാൻ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP