Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുക്കർബർഗിന്റെ ജന്മദിന സമ്മാനം 120 കോടി ഡോളർ വിലമതിക്കുന്നത്; മുപ്പതാം പിറന്നാൾ ആഘോഷിച്ച ദിവസം ഫേസ്‌ബുക്ക് ഓഹരി വില 2.93യിൽ നിന്നു 81.37 ആയി കുതിച്ചുയർന്നു

സുക്കർബർഗിന്റെ ജന്മദിന സമ്മാനം 120 കോടി ഡോളർ വിലമതിക്കുന്നത്; മുപ്പതാം പിറന്നാൾ ആഘോഷിച്ച ദിവസം ഫേസ്‌ബുക്ക് ഓഹരി വില 2.93യിൽ നിന്നു 81.37 ആയി കുതിച്ചുയർന്നു

ന്റെ പിറന്നാൾ ദിനത്തിൽ മാർക്ക് സുക്കർബർഗിന് ലഭിച്ച സമ്മാനത്തിന്റെ വില കേൾക്കണോ? 120 കോടി ഡോളർ. സ്ഥാപകന്റെ പിറന്നാൾ ദിനത്തിൽ ഫേസ്‌ബുക്കിന്റെ ഓഹരി വില 2.93 ഡോളറിൽ നിന്ന് 81.37 ഡോളർ ആയി ഉയർന്നതാണ് സുക്കർബർഗിന് ഇത്രയേറെ വിലയേറിയ സമ്മാനം ലഭിക്കാൻ ഇടയായത്. ഫേസ്‌ബുക്കിന്റെ 426.3 മില്യൺ ഓഹരി സ്വന്തമായിട്ടുള്ള സുക്കർബർഗിന് അന്നു തന്നെ ലഭിച്ചത് 120 കോടി ഡോളറിന്റെ ലാഭം.

മുപ്പതു വയസു തികയുന്ന അന്ന് തന്നെ സുക്കർബർഗിനെ തേടി ഭാഗ്യദേവത എത്തുകയായിരുന്നുവെന്നു വേണമെങ്കിൽ പറയാം. ജന്മദിനത്തിൽ ഫേസ്‌ബുക്ക് ഓഹരി വില കുതിച്ചുയർന്നതോടെ സുക്കർബർഗിന്റെ പക്കലുള്ള ഷെയറുകളുടെ വില മൊത്തം 940 കോടി ഡോളർ ആയാണ് ഉയർന്നത്. സുക്കർബർഗിന്റെ 610,455 ഡോളർ വാർഷിക വരുമാനത്തിനു പുറമേയാണിത്.

ജന്മദിനത്തിൽ ഭാഗ്യദേവത കനിഞ്ഞുവെങ്കിലും അതിന്റെ പേരിൽ വൻ പാർട്ടിയൊന്നും നടത്താൻ സുക്കർബർഗിനെ കിട്ടില്ല. ഭാര്യ പ്രിസില്ലയുമൊത്തം വീട്ടിൽ ഒരു ഡിന്നർ. അതായിരുന്നു സുക്കർബർഗിന്റെ ജന്മദിനാഘോഷം. താനൊരിക്കലും പാർട്ടികളുടെ പിന്നാലെ പോകുന്ന വ്യക്തിയല്ലെന്നും ആഘോഷങ്ങളെക്കാളുപരി ജോലിയാണ് ആസ്വദിക്കുന്നതെന്നും ടൗൺ ഹാളിൽ നടന്ന ഒരു മുഖാമുഖം പരിപാടിയിൽ സുക്കർബർഗ് വ്യക്തമാക്കിയിരുന്നു.

ഫേസ്‌ബുക്കിന്റെ 15 ശതമാനത്തോളം ഓഹരികൾ സ്വന്തമായിട്ടുള്ള സുക്കർബർഗിന്റെ മൊത്തം ആസ്തി 350 കോടി ഡോളർ ആയാണ് കണക്കാക്കുന്നത്. പകൽ മുഴുവൻ സാധാരണ ദിവസങ്ങളിലെന്ന പോലെ തന്നെ കാലിഫോർണിയയിലെ തന്റെ ഓഫീസിൽ തിരക്കിട്ട ഔദ്യോഗിക ജീവിതത്തിൽ മുഴുകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP