Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാംഗോ മസാല ബീഫ് സ്റ്റേക്കിന് ടേസ്റ്റ് ഓഫ് ഇന്ത്യ എന്ന് പേരിട്ടു; പ്രതിഷേധവുമായി ബ്രിട്ടനിലെ ഹിന്ദു സമൂഹം; വിവാദം ചൂടു പിടിക്കും മുൻപ് സ്റ്റിക്കർ പിൻവലിച്ച് ആൾഡി സൂപ്പർമാർക്കറ്റ്

മാംഗോ മസാല ബീഫ് സ്റ്റേക്കിന് ടേസ്റ്റ് ഓഫ് ഇന്ത്യ എന്ന് പേരിട്ടു; പ്രതിഷേധവുമായി ബ്രിട്ടനിലെ ഹിന്ദു സമൂഹം; വിവാദം ചൂടു പിടിക്കും മുൻപ് സ്റ്റിക്കർ പിൻവലിച്ച് ആൾഡി സൂപ്പർമാർക്കറ്റ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മതം കലർന്ന ഭക്ഷണം വീണ്ടും വിവാദമാകുന്നു. ബ്രിട്ടനിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ആൽഡി പുറത്തിറക്കിയ മാംഗോ മസാല ബീഫ്സ്റ്റീക്കിന് ''ടേസ്റ്റ് ഓഫ് ഇന്ത്യ'' എന്ന് പേര് നൽകിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ പേരുമായി ഇത് പുറത്തിറങ്ങിയതോടെ നിരവധി പരാതികളാണ് സൂപ്പർമാർക്കറ്റ് ഭീമന് ലഭിച്ചത്. ഭാരതീയ പാരമ്പര്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്ന റീച്ച് ഇന്ത്യ യു കെ എന്ന സംഘടനയാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളാണെന്നും അവർ പശുവിനെ പരിശുദ്ധയായി കണക്കാക്കുന്നവരാണെന്നും സംഘടനാ വക്താക്കൾ പറഞ്ഞു.

എന്തിനാണ് ആൾഡി ഇതു ചെയ്യുന്നത് ? ആൾഡി എന്തിനാണ് ബീഫ് ഒരു ഇന്ത്യൻ ഭക്ഷണമെന്ന പേരിൽ വിൽക്കുന്നത് ? എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ഈ ഗ്രൂപ്പ് ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രതിഷേധത്തിന് ശക്തി പകർന്നത്. ഇത്തരത്തിൽ ഒരു പേര് നൽകിയത് ഒരുപക്ഷെ, ആൾഡിയിലുള്ളവരുടെ അജ്ഞത മൂലമാകാം അല്ലെങ്കിൽ അവർ ഹിന്ദുക്കളേയോ അവരുടെ വിശ്വാസങ്ങളെയോ ബഹുമാനിക്കാത്തതുകൊണ്ടുമാകാം എന്നാണ് പലരും പ്രതികരിച്ചത്. ടേസ്റ്റ് ഓഫ് ഇന്ത്യ എന്നെഴുതിയ സ്റ്റിക്കർ ബീഫിന് മുകളിൽ നിന്നും നീക്കം ചെയ്യണമെന്നും ആൾഡി മാപ്പുപറയണമെന്നും ഉള്ള ആവശ്യവും ശക്തമായി.

കാര്യങ്ങൾ കൂടുതൽ വിവാദത്തിലേക്ക് വലിച്ചിഴക്കാതെ ആൾഡി രംഗത്തെത്തി. ഒരു വിഭാഗം ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിൽ ഖേദം രേഖപ്പെടുത്തിയ സൂപ്പർമാർക്കറ്റ് കമ്പനി, ഉദ്പന്നത്തിനുമുകളിലെ സ്റ്റിക്കർ നീക്കം ചെയ്തതായും അറിയിച്ചു. ആരേയെങ്കിലും വിഷമിപ്പിക്കണം എന്നത് തങ്ങളുടെ ഉദ്ദേശമായിരുന്നില്ലെന്നും അങ്ങനെ സംഭവിച്ചതിൽ ക്ഷമ ചോദിക്കുന്നു എന്നും പറഞ്ഞ ആൽഡി വക്താവ് ഇനി മുതൽ ആ സ്റ്റിക്കർ ബീഫ് ഉദ്പന്നത്തിനു മുകളിൽ ഉണ്ടാകില്ലെന്നും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP