Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ജാഡ് ഗൂഡിയുടെയും ഏയ്ജെലീന ജോളിയുടെയും കാര്യം പറഞ്ഞ് ഇന്ത്യൻ വംശജനായ ലണ്ടൻ ഡോക്ടർ രഹസ്യഭാഗങ്ങളിൽ സ്പർശിച്ച് നിർവൃതി അടഞ്ഞത് 24 യുവതികളുടെ; 90 ലൈംഗിക പീഡന കേസുകളിലായ മനീഷ് ഷായ്ക്ക് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി

ജാഡ് ഗൂഡിയുടെയും ഏയ്ജെലീന ജോളിയുടെയും കാര്യം പറഞ്ഞ് ഇന്ത്യൻ വംശജനായ ലണ്ടൻ ഡോക്ടർ രഹസ്യഭാഗങ്ങളിൽ സ്പർശിച്ച് നിർവൃതി അടഞ്ഞത് 24 യുവതികളുടെ; 90 ലൈംഗിക പീഡന കേസുകളിലായ മനീഷ് ഷായ്ക്ക് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി

സ്വന്തം ലേഖകൻ

ന്റെ അടുത്ത് ചികിത്സ തേടിയെത്തുന്ന സ്ത്രീ രോഗികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയെന്ന ആരോപണം നേരിടുന്ന ഇന്ത്യൻ വംശജനായ ജിപി മനീഷ് ഷാ(50)യ്‌ക്കെതിരെ അവസാനം ശിക്ഷാ വിധിയുണ്ടായിരിക്കുന്നു.ജാഡ് ഗൂഡിയുടെയും ഏയ്ജെലീന ജോളിയുടെയും കാര്യം പറഞ്ഞ് ലണ്ടനിലെ ഈ ഡോക്ടർ 24 യുവതികളുടെ രഹസ്യഭാഗങ്ങളിൽ സ്പർശിച്ചാണ് നിർവൃതി അടഞ്ഞത്. ഇയാളുടെ ചൂഷണത്തിന് വിധേയമായവരിൽ ഒരു 15 കാരിയുമുൾപ്പെടുന്നു. ഈ വിധത്തിൽ സ്ത്രീ രോഗികളെ തീർത്തും അനാവശ്യമായ രീതിയിൽ ശാരീരിക പരിശോധനകൾ നടത്താൻ മനീഷിന് നല്ല താൽപര്യമായിരുന്നുവെന്നാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.

24 സ്ത്രീ രോഗികൾക്കെതിരെ 90ലൈംഗിക ആക്രമണങ്ങൾ ഇയാൾ നടത്തിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇനന്നലെ നടന്ന വിധിയനുസരിച്ച് ഇയാൾക്ക് 15 വർഷത്തോളം തടവിൽ കിടക്കേണ്ടി വരും.കാൻസർ ഭീതിയുമായി തനിക്കടുക്കൽ പരിശോധനക്കെത്തിയ 15നും 39നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് ഇയാൾ അനാവശ്യ പരിശോധനകൾക്ക് വിധേയരാക്കി ചൂഷണം ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ മാറിടങ്ങളിലും മറ്റ് രഹസ്യ ഭാഗങ്ങളിലും പരിശോധിച്ച് തന്റെ ലൈംഗിക വൈകൃതം ഇയാൾ തൃപ്തിപ്പെടുത്തുകയായിരുന്നു.

വളരെ നീചമായിട്ടാണ് മനീഷ് സ്ത്രീ രോഗികളോട് പെരുമാറിയിരിക്കുന്നതെന്നാണ് ഓൾഡ് ബെയ്ലിയിൽ ഇന്നലെ വിധി പ്രസ്താവിച്ച് കൊണ്ട് ജഡ്ജ് ആനി മോളിന്യൂക്സ് ക്യുസി എടുത്ത് കാട്ടിയിരിക്കുന്നത്. ചെയ്തിരിക്കുന്ന കുറ്റങ്ങളുടെ ഗൗരവം കണക്കിലെടുത്ത് മനീഷിന് മൂന്ന് ജീവപര്യന്തം വിധിക്കുന്നുവെന്നും ജഡ്ജ് വ്യക്തമാക്കി. 2009 മെയ്‌ മാസത്തിനും 2013 ജൂണിനും ഇടയിൽ മാവ് നെ മെഡിക്കൽ സെന്ററിൽ വച്ച് മനീഷ് ആറ് രോഗികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ താൻ തെറ്റുകളൊന്നും ചെയ്തില്ലെന്നും ഡിഫെൻസീവ് മെഡിസിന്റെ ഭാഗമായുള്ള പരിശോധനകൾക്ക് മാത്രമേ രോഗികളെ വിധേയരാക്കിയിട്ടുള്ളുവെന്നുമാണ് മനീഷ് ആദ്യം വാദിച്ചിരുന്നത്.

എന്നാൽ ആറ് ഇരകൾക്കെതിരെ മനീഷ് 25 ലൈംഗിക അതിക്രമങ്ങൾ നടത്തിയെന്ന് പിന്നീട് നടന്ന വിചാരണക്കിടെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. മറ്റ് 18 സ്ത്രീകൾക്കെതിരെയും ഇയാൾ ഈ വിധത്തിൽ ലൈംഗിക ചൂഷണം നടത്തിയിരുന്നുവെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഇതോടെ മൊത്തത്തിൽ 24 സ്ത്രീകളെ ഇയാൾ പീഡിപ്പിച്ചുവെന്ന് കോടതിയിൽ സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്നാണ് കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്.

സെലിബ്രിറ്റികളുടെ കഥകൾ പറഞ്ഞാണ് രോഗികളെ മനീഷ് കെണിയിൽ പെടുത്തിയതെന്ന് ഇന്നലത്തെ വിചാരണക്കിടെ ജഡ്ജ് എടുത്ത് കാട്ടിയിരുന്നു. ഡോക്ടറെന്ന സ്ഥാനവും അധികാരവും ദുരുപയോഗപ്പെടുത്തിയാണ് മനീഷ് ഈ വിധത്തിൽ ചൂഷണം ചെയ്തിരിക്കുന്നതെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP