Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്രാൻസിൽ നിന്നും സി​ഗററ്റ് വാങ്ങാൻ പോയത് സ്പെയിനിലേക്ക്; കടത്തിവിടാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ കാർ ഉപേക്ഷിച്ച്കാൽനടയായി മല കയറി; വഴിതെറ്റിയതോടെ രക്ഷിക്കാൻ ഹെലികോപ്റ്ററിൽ എത്തിയ പൊലീസ് വിട്ടയച്ചത് ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തിയും

ഫ്രാൻസിൽ നിന്നും സി​ഗററ്റ് വാങ്ങാൻ പോയത് സ്പെയിനിലേക്ക്; കടത്തിവിടാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ കാർ ഉപേക്ഷിച്ച്കാൽനടയായി മല കയറി; വഴിതെറ്റിയതോടെ രക്ഷിക്കാൻ ഹെലികോപ്റ്ററിൽ എത്തിയ പൊലീസ് വിട്ടയച്ചത് ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തിയും

മറുനാടൻ മലയാളി ബ്യൂറോ

പാരീസ്: ലോകമെമ്പാടും കൊവിഡ്19നെ പ്രതിരോധിക്കാനായി നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യം കിട്ടാതെ സ്ഥിരം മദ്യപാനികൾ പലവിധ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കേരളത്തിൽ പലരും മദ്യം കിട്ടാതെ ആത്മഹത്യ ചെയ്യുന്ന സാഹചര്യംപോലും ഉണ്ടായി. ലോക് ഡൗണിനെ തുടർന്ന് സി​ഗററ്റ് കിട്ടാതെ വലഞ്ഞ യുവാവ് ഫ്രാൻസിൽ കാട്ടിയ സാഹസമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പുകവലിക്ക് അടിമയായ യുവാവ് സി​ഗററ്റിനായി അയൽരാജ്യമായ സ്പെയിനിലേക്ക് പോകാൻ ശ്രമിച്ച് മലനിരകളിൽകുടുങ്ങിപ്പോകുകയായിരുന്നു.

ഏപ്രിൽ 4നാണ് സംഭവം. സിഗററ്റ് വാങ്ങാനായി ഫ്രാൻസിൽ നിന്ന് സ്പെയിനിലേക്ക് പോകവെ പൈറീനീസ് മലനിരകളിൽ കുടുങ്ങിയ യുവാവിനെ പൊലീസാണ് രക്ഷപെടുത്തിയത്. വിജനമായ സ്ഥലത്ത് അതിശൈത്യത്തിൽ ഒറ്റപ്പെട്ട നിലയിലാണ് ഇയാളെ കണ്ടെത്തിയത്. കോവിഡ് 19നെ തുടർന്നുള്ള നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇയാളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.

ഫ്രാൻസിന്റെ അതിർത്തി പ്രദേശമായ പെർപിഗ്‌നൻ എന്ന ഗ്രാമത്തിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള സ്പെയിനിലെ കാറ്റലോണിയ പ്രവശ്യയിലെ ലാ ജോൻക്വറ ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു ഇയാൾ. കുറഞ്ഞ വിലയക്ക് സിഗററ്റ് കിട്ടുമെന്നതാണ് ഇത്തരമൊരു യാത്രയ്ക്ക് പ്രേരിപ്പിച്ചത്. കാറിലായിരുന്നു യാത്ര. എന്നാൽ അതിർത്തിയിൽ വച്ച് പൊലീസ് തടഞ്ഞു. കോവിഡ് 19നെ തുടർന്ന് ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ സ്പെയിനിലേക്ക് പ്രവേശിക്കാനാ‍വില്ലെന്ന് അറിയിക്കുകയും മടങ്ങി പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തിരിച്ചു പോകുന്നതിനു പകരും പൊലീസിന്റെ കണ്ണുവെട്ടിച്ച് മലനിരകളിലൂടെ അതിർത്തി കടക്കാനായിരുന്നു ശ്രമം. കാർ ഒളിപ്പിച്ചശേഷം മലകയറി. എന്നാൽ ഇയാൾ വഴി തെറ്റി മലയിൽ കുടുങ്ങി.

തുടർന്ന് ഫോണിലെ എസ്ഒഎസ് സംവിധാനം ഉപയോഗിച്ച് ഇയാൾ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ഹെലികോപ്ടറിലെത്തി ഇയാളെ രക്ഷപ്പെടുത്തുകയും ചെയ്തു. സുരക്ഷിത സ്ഥാനത്തെത്തിച്ചശേഷം ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് 120 യൂറോ പിഴ ചുമത്തി വിട്ടയ്ക്കുകയായിരുന്നു. കോവിഡ്19 ബാധിച്ച് സ്പെയിനിൽ 13,000ലധികം പേരും ഫ്രാൻസിൽ 8,000ലധികം പേരും മരിച്ചതായാണ് റിപ്പോർട്ടുകൾ. ലോക്ഡൗൺ ഉൾപ്പടെയുള്ള കടുത്ത നടപടികളുമായി നിയന്ത്രണങ്ങൾ തുടരുകയാണ്. മതിയായ രേഖകളില്ലാതെ സഞ്ചരിക്കുന്നവർക്ക് കടുത്ത പിഴ ചുമത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP