Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടൻ ബ്രിഡ്ജിലെ കത്തിക്കുത്ത് ഭീകരാക്രമണത്തിന്റെ ഭാഗമെന്ന് പൊലീസ്; സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പൊലീസ് വെടിവെച്ചു

ലണ്ടൻ ബ്രിഡ്ജിലെ കത്തിക്കുത്ത് ഭീകരാക്രമണത്തിന്റെ ഭാഗമെന്ന് പൊലീസ്; സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പൊലീസ് വെടിവെച്ചു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലണ്ടൻ ബ്രിഡ്ജിൽ നടന്ന കത്തിക്കുത്ത് ഭീകരാക്രമണത്തിന്റെ ഭാഗമാണെന്ന് പൊലീസ്. ഉച്ചക്ക് രണ്ട് മണിയോടെയാണ് തെംസ് നദിക്ക് കുറുകെയുള്ള ലണ്ടൻ പാലത്തിൽ ഒരുസംഘം ആളുകൾ ഒരു മനുഷ്യനെ ആക്രമിച്ചത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് വെടിവെച്ചതിനെ തുടർന്നാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായത്. പൊലീസ് വെടിവെപ്പിൽ ഒരാൾക്ക് ഗുരുരമായി പരിക്കേറ്റു. 

സംഭവത്തെ സംബന്ധിച്ച വിശദ വിവരങ്ങൾ പൊലീസിനും ലഭിച്ചിട്ടില്ല എങ്കിലും ഒരു മുൻകരുതൽ എന്ന നിലയിൽ ഭീകരാക്രമണം എന്ന നിലയിലാണ് സംഭവത്തെ പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. ലണ്ടൻ ബ്രിഡ്ജ് റയിൽവെ സ്റ്റേഷൻ അടച്ചതായും ട്രെയിനുകൾ ഗതാഗതം നിർത്തിയതായും ബ്രിട്ടീഷ് ട്രാഫിക് പൊലീസ് അറിയിച്ചു. വളരെയധികം ആളുകൾക്ക് പരിക്കേറ്റതായി പൊലീസ് കേന്ദ്രങ്ങൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP