Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭക്ഷണത്തിൽ തലമുടി കണ്ടതോടെ ബാബുവിന്റെ മട്ടുമാറി; ബ്ലേഡുമായെത്തിയ മുപ്പത്തഞ്ചുകാരൻ ഭാര്യയുടെ മുടിമുഴുവൻ വടിച്ചുകളഞ്ഞത് ബലമായി; യുവാവിനെതിരെ ചുമത്തിയിരിക്കുന്നത് 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ

ഭക്ഷണത്തിൽ തലമുടി കണ്ടതോടെ ബാബുവിന്റെ മട്ടുമാറി; ബ്ലേഡുമായെത്തിയ മുപ്പത്തഞ്ചുകാരൻ ഭാര്യയുടെ മുടിമുഴുവൻ വടിച്ചുകളഞ്ഞത് ബലമായി; യുവാവിനെതിരെ ചുമത്തിയിരിക്കുന്നത് 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ

മറുനാടൻ മലയാളി ബ്യൂറോ

ധാക്ക: ഭക്ഷണത്തിൽ തലമുടി കണ്ടതിനെ തുടർന്ന് ഭാര്യയുടെ തലമുടി വടിച്ചുകളഞ്ഞ യുവാവിനെതിരെ ചുമത്തിയിരിക്കുന്നത് 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ. ബംഗ്ലാദേശിലെ ജോയ്പുർഹാത്തിലെ വടക്കുപടിഞ്ഞാറൻ ജില്ലയിലാണ് സംഭവം. ബാബു മൊണ്ടാൽ എന്ന യുവാവാണ് ഭാര്യയുടെ തല മൊട്ടയടിച്ചതിന്റെ പേരിൽ അറസ്റ്റിലായത്. 35കാരനായ യുവാവിന് ഭാര്യ പതിവ് പോലെ ഭക്ഷണം തയ്യാറാക്കി നൽകി. എന്നാൽ, ഭക്ഷണം കഴിക്കാനിരുന്ന ഇയാളുടെ ശ്രദ്ധയിൽ പെട്ടത് ഭക്ഷണത്തിൽ കിടന്ന മുടിയായിരുന്നു.

ആഹാരത്തിൽ തലമുടി കണ്ടതോടെ യുവാവ് പ്രകോപിതനായി. തുടർന്ന് 23കാരിയായ ഭാര്യയെ കുറ്റപ്പെടുത്തിയ ഇയാൾ ഒരു ബ്ലേഡുമായി വരികയും ബലപ്രയോഗത്തിലൂടെ ഭാര്യയുടെ തലമൊട്ടയടിക്കുകയുമായിരുന്നു. സംഭവം പുറംലോകം അറിഞ്ഞതോടെ സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന്റെ ഭാഗമായി ഇയാളെ പൊലീസ് അറസ്റ്റുചെയ്തു.

14 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാൻ മതിയായ നിയമങ്ങലുണ്ടായിട്ടും ആക്രമണങ്ങൾ കൂടിവരികയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. ജനുവരി മുതൽ ജൂൺ വരെ 630 പേർ ബലാത്സംഗത്തിനിരയായിട്ടുണ്ട്. 37 പേർ കൊല്ലപ്പെട്ടു. ഏഴ് പേർ ലൈംഗികാതിക്രമത്തിൽ മനംനൊന്ത് ജീവനൊടുക്കിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP