Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എയ്ഡ്‌സ് ബാധിച്ചത് അവിഹിത ബന്ധത്തിലൂടെ എന്ന് സംശയം; ഭാര്യയെ കൊലപ്പെടുത്തിയത് കഴുത്തിൽ കുരുക്കിട്ട്; കൊലപാതകത്തിന് ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയത് ആത്മഹത്യ എന്ന് വരുത്തിത്തീർക്കാൻ; സിന്ധ് പ്രവിശ്യയിൽ എയ്ഡ്‌സ് രോഗിയായ ഡോക്ടർ അണുബാധ ഏൽപ്പിച്ചവരിൽ ആദ്യം മരണത്തിന് കീഴടങ്ങിയത് നാലു മക്കളുടെ അമ്മ

എയ്ഡ്‌സ് ബാധിച്ചത് അവിഹിത ബന്ധത്തിലൂടെ എന്ന്  സംശയം; ഭാര്യയെ കൊലപ്പെടുത്തിയത് കഴുത്തിൽ കുരുക്കിട്ട്; കൊലപാതകത്തിന് ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയത് ആത്മഹത്യ എന്ന് വരുത്തിത്തീർക്കാൻ; സിന്ധ് പ്രവിശ്യയിൽ എയ്ഡ്‌സ് രോഗിയായ ഡോക്ടർ അണുബാധ ഏൽപ്പിച്ചവരിൽ ആദ്യം മരണത്തിന് കീഴടങ്ങിയത് നാലു മക്കളുടെ അമ്മ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: എയ്ഡ്‌സ് ബാധിതയായ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നു. അവിഹിത ബന്ധത്തിലൂടെ എയ്ഡ്‌സ് പിടിപെട്ടു എന്നാരോപിച്ചാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. തെക്കൻ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം.

എച്ച്‌ഐവി പരിശോധനയിൽ പോസിറ്റീവ് എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലർകാന ജില്ലയിലെ ആശുപത്രിയിലാണ് പരിശോധന നടത്തിയത്. ഒരു മാസത്തിനിടെ ഇവിടെ എച്ച്‌ഐവി പരിശോധന നടത്തിയ ആയിരത്തിലേറെ പേർക്കാണ് പോസിറ്റീവ് ഫലം കണ്ടത്.

നാല് മക്കളുടെ അമ്മയായ 32 കാരിയാണ് കൊല്ലപ്പെട്ടത്. കയർ കൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം വീടിന് വെളിയിലെ മരത്തിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചു.

വ്യാപകമായി എച്ച്‌ഐവി പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പാക് ആരോഗ്യമന്ത്രാലയത്തിലെ പ്രതിനിധികളും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും സ്ഥലത്ത് പ്രത്യേക അന്വേഷണം നടത്തിയിരുന്നു. എച്ച്‌ഐവി പോസിറ്റീവ് ആയ ഡോക്ടർ മനപ്പൂർവ്വം തന്റെ ശരീരത്തിൽ ഉപയോഗിച്ച സിറിഞ്ച് കൊണ്ട് ആശുപത്രിയിലെ രോഗികളിൽ അണുബാധ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.

ഏഷ്യയിൽ എയ്ഡ്‌സ് രോഗികളുടെ എണ്ണത്തിൽ അതിവേഗം വർധനവുണ്ടാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് പാക്കിസ്ഥാൻ. ലൈംഗിക തൊഴിലാളികളിലും മയക്കുമരുന്നിന് അടിമകളായവരിലും ഭൂരിഭാഗവും എച്ച്‌ഐവി പോസിറ്റീവ് വാഹകരാണ് എന്നാണ് യുഎൻ പഠനങ്ങൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP