Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

മദ്യപിച്ചിരുന്ന യുവാവിന്റെ അടുത്ത് യുവതി ഇം​ഗ്ലീഷിൽ സംസാരിച്ചു; ക്ഷുഭിതനായ യുവാവ് യുവതിയുടെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം തലച്ചോറ് ഭക്ഷണത്തിനൊപ്പം കഴിച്ചു; മൃതദേഹം കണ്ടെത്തിയത് റോഡരികിൽ ഇരുകെെകളും കെട്ടിയ നിലയിൽ; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു ;പ്രതിക്ക് മാനസിക വെല്ലുവിളിയുള്ളതായി പൊലീസ്

മദ്യപിച്ചിരുന്ന യുവാവിന്റെ അടുത്ത് യുവതി ഇം​ഗ്ലീഷിൽ സംസാരിച്ചു; ക്ഷുഭിതനായ യുവാവ് യുവതിയുടെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം തലച്ചോറ് ഭക്ഷണത്തിനൊപ്പം കഴിച്ചു; മൃതദേഹം കണ്ടെത്തിയത് റോഡരികിൽ ഇരുകെെകളും കെട്ടിയ നിലയിൽ; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു ;പ്രതിക്ക് മാനസിക വെല്ലുവിളിയുള്ളതായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മനില: യുവതിയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം തലച്ചോറ് ഭക്ഷിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫിലിപ്പീൻസിലെ കാസിബോളിൽ താമസക്കാരനായ ലോ‍യ്‍ഡ് ബാ​ഗ്ടോംങാണ് (21) അറസ്റ്റിലായത്. യുവതിയുടെ ശിരച്ഛേദം നടത്തി തലച്ചോറ് വേവിച്ച ചോറിനൊപ്പം കഴിക്കുകയായിരുന്നു. ഡിസംബർ നാലിനായിരുന്നു സംഭവം . 

ഇയാളുടെ വീട്ടിൽ നിന്ന് 4 കിലോമീറ്റർ അകലെ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുകെെകളും കെട്ടിയ നിലയിൽ വസ്ത്രങ്ങൾ ഇല്ലാതെയായിരുന്നു മൃതദേഹം കണ്ടത്. വഴിയാത്രക്കാരനാണ് വിവരം പൊലീസിൽ അറിയിച്ചത്. യുവതിയൊടപ്പം യുവാവിനെ കണ്ടതായി ദൃക്സാക്ഷികൾ മൊഴി നൽകിയതോടെയാണ് അന്വേഷണം യുവാവിലേക്ക് തിരിഞ്ഞത്.

Stories you may Like

വലിയ വടിവാൾ ഉപയോ​ഗിച്ചാണ് യുവതിയെ തലയറുത്ത് കൊലപ്പെടുത്തിയെന്ന് ബാഗ്‌ടോംഗ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതിരാവിലെ മദ്യപിച്ചും വിശന്നുമിരുന്ന യുവാവിന്റെ അടുത്ത് യുവതി ഇം​ഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി. ഇതിൽ കുപിതനായ ഇയാൾ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു പ്രാഥമിക നി​ഗമനം. ശേഷം തലച്ചോറ് പാകം ചെയ്ത ഭക്ഷണത്തിന് മുകളിൽ വെച്ച് കഴിച്ചെന്നും, തലയോട്ടി വീടിന് സമീപത്തേക്ക് കളഞ്ഞതായും യുവാവ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

തൊഴിരഹിതനായ ഇയാൾ ഈ യുവതിയോടപ്പം കഴിഞ്ഞ ​ദിവസങ്ങളിൽ നടക്കുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. യുവതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. കാണാതായ പെൺകുട്ടികളുടെ ബന്ധുക്കളെ ബന്ധപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുവാവിന് മാനസിക വെെകല്യമുള്ളതായി പൊലീസ് പറ‍ഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP