Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്വാലാലംപുരിൽ സ്‌കൂളിൽ തീപിടിത്തം, കുട്ടികളടക്കം 24 പേർ വെന്തു മരിച്ചു; മുറിയിലെ ഏക വാതിലിൽ തീ പിടിച്ചതിനാൽ പുറത്തേക്ക് വഴിയില്ലാതെ കുട്ടികളും അദ്ധ്യാപകരും മുറിക്കുള്ളിൽ കുടുങ്ങി; വ്യാഴാഴ്‌ച്ച പുലർച്ചെയാണ് സംഭവം

ക്വാലാലംപുരിൽ സ്‌കൂളിൽ തീപിടിത്തം, കുട്ടികളടക്കം 24 പേർ വെന്തു മരിച്ചു; മുറിയിലെ ഏക വാതിലിൽ തീ പിടിച്ചതിനാൽ പുറത്തേക്ക് വഴിയില്ലാതെ കുട്ടികളും അദ്ധ്യാപകരും മുറിക്കുള്ളിൽ കുടുങ്ങി; വ്യാഴാഴ്‌ച്ച പുലർച്ചെയാണ് സംഭവം

മറുനാടൻ മലയാളി ബ്യൂറോ

ക്വാലാലംപുർ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിൽ സ്‌കൂളിന് തീപിടിച്ച് കുട്ടികളടക്കം 24 പേർ വെന്തു മരിച്ചു. ദാറുൽ ഖുറാൻ ഇത്തിഫഖിയ തഹ്ഫീസ് സ്‌കൂളിൽ വ്യാഴാഴ്‌ച്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.

പുലർച്ചെ 5.30 നോടടുത്ത് രക്ഷാ പ്രവർത്തകർ സംഭവ സ്ഥലത്തെത്തുമ്പോൾ കെട്ടിടം മുഴുവൻ തീപിടിച്ചിരുന്നു. തീപിടിച്ച മുറിയിലെ ഏക വാതിലിനെ തീ വിഴുങ്ങിയതിനാൽ പുറത്തേക്ക് വഴിയില്ലാതെ കുട്ടികളും അദ്ധ്യാപകരും മുറിക്കുള്ളിൽ കുടുങ്ങിയതാണ് ദുരന്തത്തിന്റ തീവ്രത കൂട്ടിയത്.

തീയണച്ച രക്ഷാ പ്രവർത്തകർ മുറിക്കുള്ളിൽ പ്രവേശിച്ചപ്പോൾ മൃതദേഹങ്ങളെല്ലാം മൂലയ്ക്ക് കൂട്ടിയിട്ടപോലെ കിടക്കുകയായിരുന്നു. ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 13നും 17നും പ്രായമധ്യേയുള്ളവരായിരുന്നു മരിച്ച കുട്ടികളിൽ ഭൂരിഭാഗവും.

മതപഠനകേന്ദ്രത്തിന്റെ രണ്ടാം നിലയിലായിരുന്നു അപകടമുണ്ടായത്. അഗ്‌നി ബാധയുണ്ടാകുമ്പോൾ രക്ഷപ്പെടാനുള്ള പ്രത്യേക ഗോവണിയുണ്ടായിരുന്നെങ്കിലും നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഈ ഗോവണിയിലേക്കുള്ള ഇടങ്ങളിലെല്ലാം തടസ്സങ്ങളായിരുന്നു. കുട്ടികളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP