Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷാർജയിൽ മലയാളി യുവാവ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു; കൊല്ലം സ്വദേശിയുടെ ആത്മഹത്യയിൽ അന്വേഷണവുമായി പൊലീസ്

ഷാർജയിൽ മലയാളി യുവാവ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു; കൊല്ലം സ്വദേശിയുടെ ആത്മഹത്യയിൽ അന്വേഷണവുമായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: മലയാളി യുവാവ് ഷാർജയിൽ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം കച്ചേരിവിള വീട്ടിൽ സുമേഷാണ്(24) മരിച്ചത്. കൽബ റോഡിൽ താമസിക്കുന്ന കെട്ടിടത്തിന്റെ ആറാംനിലയിൽനിന്ന് സുമേഷ് ചാടുകയായിരുന്നു. മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കേ ഫോൺ എറിഞ്ഞു തകർത്തതിനുശേഷമായിരുന്നു താഴേക്ക് ചാടിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

വ്യാഴാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് ഫോൺ ചെയ്തതെന്ന് വീട്ടുകാർ പറഞ്ഞു. കുടുംബത്തിൽ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അറിയിച്ചു. ഒരുവർഷമായി ഷാർജ മുവൈലയിൽ ഗ്രേഡിക്ക് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. സുരേന്ദ്രൻ- ഓമന എന്നിവരാണ് മാതാപിതാക്കൾ. അഞ്ജലി, അശ്വതി എന്നിവരാണ് സഹോദരിമാർ. സംഭവത്തെകുറിച്ച് പൊലീസ് അന്വേഷിക്കുന്നു. മൃതദേഹം ഷാർജ പൊലീസ് മോർച്ചറിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP