Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നേരം വെളുത്തിട്ടും നബീൽ മുഹമ്മദ് ഉണരാതിരുന്നതോടെ സുഹൃത്തുക്കൾ വന്ന് വിളിച്ചിട്ടും അനക്കമില്ല; ദുബായിൽ മരിച്ച കൊല്ലം സ്വദേശിയായ യുവാവിന്റെ മൃതദേഹം രാത്രി ഫ്‌ളൈറ്റിൽ നാട്ടിലേക്ക് കൊണ്ടുവരും

നേരം വെളുത്തിട്ടും നബീൽ മുഹമ്മദ് ഉണരാതിരുന്നതോടെ സുഹൃത്തുക്കൾ വന്ന് വിളിച്ചിട്ടും അനക്കമില്ല; ദുബായിൽ മരിച്ച കൊല്ലം സ്വദേശിയായ യുവാവിന്റെ മൃതദേഹം രാത്രി ഫ്‌ളൈറ്റിൽ നാട്ടിലേക്ക് കൊണ്ടുവരും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: മലയാളി യുവാവ് ദുബായിൽ മരിച്ചു. കൊല്ലം കയ്യാലക്കൽ എരവിപും റാഹില മൻസിൽ അബ്ദുൽ മുഹമ്മദ് നവാബിന്റെ മകൻ നബീൽ മുഹമ്മദ് (32) ആണ് കരാമയിലെ താമസസ്ഥലത്ത് മരിച്ചത്. ഉറക്കത്തിനിടയിലാണ് മരണം സംഭവിച്ചത്.

മെഡോർ ഹോസ്പിറ്റലിലെ പർച്ചേഴ്സ് വിഭാഗത്തിൽ ജോലി ചെയ്തുവരുകയായിരുന്നു നബീൽ. ഞായറാഴ്ച രാവിലെ ഉറക്കം ഉണരാതിരുന്നതോടെ കൂടെയുള്ളവർ വിളിച്ചു നോക്കി. അപ്പോഴും ഉണരാതിരുന്നതോടെയാണ് ആംബുലൻസ് വിളിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മിൻഷയാണ് ഭാര്യ. മാതാവ് അസി നവാബ്.

ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഞായഴാഴ്ച രാത്രി 12 മണിക്കുള്ള ഷാർജ - തിരുവനന്തപുരം വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. ദുബായ് സോനപുർ എംബാമിങ് സെന്ററിൽ മയ്യത്ത് നമസ്‌കാരവും ശേഷം പൊതുദർശനവും നടത്തിയ ശേ്ഷമാണ് നാട്ടിലേക്കെത്തിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP