Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു; ഹക്കീം പതിയാഴത്ത് മരിച്ചത് ഹൃദയാഘാതത്തെത്തുടർന്ന്

മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു; ഹക്കീം പതിയാഴത്ത് മരിച്ചത് ഹൃദയാഘാതത്തെത്തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു. തായിഫിലെ നവോദയ കലാസാംസ്കാരിക വേദി ഭാരവാഹിയും എറണാകുളം നോർത്ത് പറവൂർ എഴിക്കര സ്വദേശിയുമായ ഹക്കീം പതിയാഴത്ത് (49) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രാത്രി 12 മണിയോടെ മരിക്കുകയുമായിരുന്നു.

നവോദയ തായിഫ് ഏരിയ ആക്ടിങ് സെക്രട്ടറിയായിരുന്നു. കഴിഞ്ഞ 15 വർഷങ്ങളായി തായിഫ് ഹവിയയിൽ വാഹനങ്ങളുടെ സ്‍പെയർ പാർട്സ് കടയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: നൈസ, മക്കൾ: ഹന ഫാത്തിമ, മുഹമ്മദ് ഹാതിം. നടപടികൾ പൂർത്തിയാക്കി മൃതദേഹം ത്വാഇഫിൽ ഖബറടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP