Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഫ്​ഗാൻ ജയിൽ ആക്രമിച്ച് 29പേരെ കൊലപ്പെടുത്തിയത് ജയിലിലെ ഭീകരരെ മോചിപ്പിക്കാൻ; ഭീകരാക്രമണത്തിന് പിന്നിൽ മലയാളിയായ ഐഎസ് ഭീകരൻ എന്ന് റിപ്പോർട്ടുകൾ

അഫ്​ഗാൻ ജയിൽ ആക്രമിച്ച് 29പേരെ കൊലപ്പെടുത്തിയത് ജയിലിലെ ഭീകരരെ മോചിപ്പിക്കാൻ; ഭീകരാക്രമണത്തിന് പിന്നിൽ മലയാളിയായ ഐഎസ് ഭീകരൻ എന്ന് റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കഴിഞ്ഞ ദിവസം അഫ്ഗാൻ ജയിലിന് നേരെ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം മലയാളിയായ ഐഎസ് ഭീകരൻ. കാസർകോട് സ്വദേശിയായ കെ പി ഇജാസാണ് ചാവേർ ആക്രമണം നടത്തിയത്. രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാസർകോട് നിന്ന് ഡോ. കെ പി ഇജാസിനെയും കുടുംബത്തെയും നേരത്തെ കാണാതായിരുന്നു. ഇവർ പിന്നീട് ഐഎസിൽ ചേർന്നുവെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ഇരുവരും ഒരാൾ തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

അഫ്ഗാനിസ്ഥാനിലെ ജലാലബാദ് ജയിലിൽ ഇന്നലെയാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടന്നത്. നങ്കർഹർ പ്രവിശ്യയിലായിരുന്നു സംഭവം. 29 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 50 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിലൂടെ ജയിൽ കവാടം തകർത്ത് ഭീകരരെ രക്ഷിച്ചു. കൊല്ലപ്പെട്ടവരിൽ ഏറെയും ജയിൽ കാവൽക്കാരും ഉദ്യോഗസ്ഥരുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP