Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ന്യൂനപക്ഷങ്ങൾ എല്ലായിടത്തും അരക്ഷിതർ'; വിഷയം മതമല്ല, അധികാരചൂഷണം; ഏത് രാജ്യമാണെങ്കിലും സംരക്ഷണം ഉറപ്പാക്കണം; ഇന്ത്യയും പാക്കിസ്ഥാനും സുഹൃദ് രാജ്യങ്ങളാകുന്നത് സ്വപ്നമെന്നും മലാല യൂസഫ് സായി

'ന്യൂനപക്ഷങ്ങൾ എല്ലായിടത്തും അരക്ഷിതർ'; വിഷയം മതമല്ല, അധികാരചൂഷണം; ഏത് രാജ്യമാണെങ്കിലും സംരക്ഷണം ഉറപ്പാക്കണം;  ഇന്ത്യയും പാക്കിസ്ഥാനും സുഹൃദ് രാജ്യങ്ങളാകുന്നത് സ്വപ്നമെന്നും മലാല യൂസഫ് സായി

ന്യൂസ് ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും യഥാർത്ഥ ശത്രു പട്ടിണിയും വിവേചനവും അസമത്വവുമാണെന്ന് നൊബേൽ ജേതാവ് മലാല യൂസഫ് സായി.  ഇരുരാജ്യങ്ങളും പരസ്പരം പോരടിക്കുന്നതിന് പകരം അതിനെതിരെ പോരാടാണമെന്ന് മലാല ആവശ്യപ്പെട്ടു.

ഏത് രാജ്യത്താണെങ്കിലും ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും മലാല ആവശ്യപ്പെട്ടു. 'ഇന്ത്യയോ പാക്കിസ്ഥാനോ ആകട്ടെ, ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. വിഷയം മതമല്ല, അധികാരചൂഷണമാണ്', മലാല പറഞ്ഞു. ന്യൂനപക്ഷങ്ങൾ എല്ലായിടത്തും അരക്ഷിതരാണെന്നും മലാല പറഞ്ഞു.

'പാക്കിസ്ഥാനിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും, ഇന്ത്യയിലെ മുസ്ലിങ്ങളും ദളിതരും, ഫലസ്തീനികളും, റോഹിങ്ക്യകളും... എല്ലാവരും അരക്ഷിതരാണ്. അധികാര കേന്ദ്രങ്ങളുടെ ചൂഷണമാണ് ഇവരെ അരക്ഷിതരാക്കുന്നത്. ആഗോളാടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണം', മലാല ആവശ്യപ്പെട്ടു. എല്ലാ പെൺകുട്ടികൾക്കും സ്‌കൂളിൽ പോകാൻ സാധിക്കണമെന്നും മലാല പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും സുഹൃദ് രാജ്യങ്ങളാകുന്നതാണ് തന്റെ സ്വപ്നം. ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘I Am Malala: The Story of the Girl Who Stood Up for Education and was Shot by the Taliban’  എന്ന തന്റെ പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മലാല.

'ഇന്ത്യയും പാക്കിസ്ഥാനും യഥാർത്ഥ സുഹൃത്തുക്കളാകണം. നമുക്ക് പരസ്പരം ഇരുരാജ്യങ്ങളിലേക്കും സഞ്ചരിക്കാൻ കഴിയണം', മലാല പറഞ്ഞു.

പാക്കിസ്ഥാനി നാടകങ്ങൾ ഇന്ത്യയ്ക്കാരും ബോളിവുഡ് സിനിമകൾ പാക്കിസ്ഥാനികളും കാണണമെന്നും മലാല പറഞ്ഞു.

'നിങ്ങൾ ഇന്ത്യക്കാരാണ്, ഞാൻ പാക്കിസ്ഥാനിയാണ്. നമ്മൾ സുഖമായിരിക്കുന്നു. പിന്നെന്തിനാണ് നമുക്കിടയിൽ വെറുപ്പ് വളർത്തുന്നത്? അതിർത്തി നിർണയവും, ഭിന്നിപ്പിച്ച് ഭരിക്കലും പോലുള്ള പഴഞ്ചൻ തത്വങ്ങൾക്ക് ഇനിയും ആയുസില്ല. മനുഷ്യരെന്ന നിലയിൽ എല്ലാവരും സമാധാനത്തോടെ ജീവിക്കണം', മലാല പറഞ്ഞു.

ഇന്ത്യയിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തുന്നതും ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുന്നതും തന്നെ അലോസരപ്പെടുത്തുന്നുവെന്നും മലാല പറഞ്ഞു. കേന്ദ്രസർക്കാർ ജനങ്ങളെ കേൾക്കാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP