Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കശ്മീരിലെ ജനത എന്നും സംഘർഷാവസ്ഥയിലാണ് ജീവിച്ചത്.. ഞാൻ കുട്ടിയായിരുന്നപ്പോഴും അങ്ങനെ തന്നെ; കാശ്മീരി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയിൽ ആശങ്കാകുലയാണ് ഞാൻ': ഇന്ത്യൻ നിലപാടിനെതിരെ മലാല

'കശ്മീരിലെ ജനത എന്നും സംഘർഷാവസ്ഥയിലാണ് ജീവിച്ചത്.. ഞാൻ കുട്ടിയായിരുന്നപ്പോഴും അങ്ങനെ തന്നെ; കാശ്മീരി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയിൽ ആശങ്കാകുലയാണ് ഞാൻ': ഇന്ത്യൻ നിലപാടിനെതിരെ മലാല

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിനെതിരെ നോബൽ സമ്മാന ജേതാവ് മലാല യുസഫ് സായ്. കശ്മീരിലെ ജനത എന്നും സംഘർഷാവസ്ഥയിലാണ് ജീവിച്ചതെന്നും അവിടെ ദുരിതമനുഭവിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്കായി അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരണമെന്നും മലാല ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് മലാല തന്റെ നിലപാട് വ്യക്തമാക്കിയത്.

'കശ്മീരിലെ ജനത എന്നും സംഘർഷാവസ്ഥയിലാണ് ജീവിച്ചത്. ഞാൻ കുട്ടിയായിരുന്നപ്പോഴും അങ്ങനെ തന്നെ, എന്റെ അച്ഛനും അമ്മയും അപ്പൂപ്പന്മാരും കുട്ടിയായിരുന്നപ്പോഴും അതങ്ങനെതന്നെയായിരുന്നു' എന്നാണ് മലാല യൂസഫ് സായിയുടെ ട്വീറ്റ്. കശ്മീർ വിഭജനത്തെ തുടർന്നും പ്രത്യേക പദവി എടുത്തു മാറ്റിയതിനെ തുടർന്നും ജമ്മുകശ്മീരിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് മലാലയുടെ ട്വീറ്റ്. കലാപങ്ങളിലും സംഘർഷങ്ങളിലും ഇരയാക്കപ്പെടുന്നത് എല്ലായ്പോഴും സ്ത്രീകളും കുട്ടികളുമാണ്. അതിനാൽ തന്നെ അവരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നതായിരുന്നു മലാലയുടെ ട്വീറ്റ്.

സംഘർഷങ്ങളിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവരും അക്രമങ്ങൾ ഏറ്റവും അധികം ബാധിക്കാൻ ഇടയുള്ളവരും സ്ത്രീകളും കുട്ടികളുമാണ്. അതിനാൽ എല്ലാവരും അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് അവരുടെ സുരക്ഷയ്ക്ക നിലകൊള്ളണമെന്നും മലാല ആവശ്യപ്പെട്ടു.

'ഏഴ് പതിറ്റാണ്ടായി കശ്മീരിലെ കുട്ടികൾ വളരുന്നത് സംഘർഷാവസ്ഥയ്ക്ക് നടുവിലാണ്. ഇത്തരത്തിൽ ദുരിതാവസ്ഥ സഹിച്ചു മുന്നേറുന്നതിന്റെയും പരസ്പരം മുറിവേൽപിക്കുന്നതിന്റെയും യാതൊരു ആവശ്യവുമില്ല. കശ്മീരി കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയിൽ ആശങ്കാകുലയാണ് ഇന്ന് ഞാൻ. സംഘർഷങ്ങളിൽ ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരും അക്രമങ്ങൾ ഏറ്റവും അധികം ബാധിക്കാനിടയുള്ളതും അവരെയാണ്.

എല്ലാ ദക്ഷിണേഷ്യക്കാരും അന്താരാഷ്ട്ര സമൂഹവും മറ്റ് അധികാരികളും അവരുടെ ക്ലേശങ്ങളോട് പ്രതികരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. എന്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നമ്മൾ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളണം. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകണം. എന്നിട്ട് ഏഴ് പതിറ്റാണ്ട് നീണ്ട പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണം', മലാല കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP