Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഹീനയുടെ കുഞ്ഞുഹൃദയത്തിന് കാവലായി യുഎഇയുടെ നാഥൻ; ഹൃദയത്തിൽ നാലു ദ്വാരങ്ങളുമായി ജനിച്ച തനിക്ക് പുതുജീവൻ സമ്മാനിച്ച ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് നന്ദിയറിയിക്കാൻ താജികിസ്ഥാനിൽ നിന്നും കുരുന്നെത്തി; ഇഫ്താർ വേദിയിൽ വെച്ച് നിറകണ്ണുകളോടെ നന്ദി പറഞ്ഞ കുഞ്ഞിനെ വാത്സല്യത്തോടെ ചേർത്ത് പിടിച്ച് ഭരണാധികാരി; യാത്രയാക്കിയത് കൈനിറയെ സമ്മാനങ്ങളുമായി

മഹീനയുടെ കുഞ്ഞുഹൃദയത്തിന് കാവലായി യുഎഇയുടെ നാഥൻ; ഹൃദയത്തിൽ നാലു ദ്വാരങ്ങളുമായി ജനിച്ച തനിക്ക് പുതുജീവൻ സമ്മാനിച്ച ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് നന്ദിയറിയിക്കാൻ താജികിസ്ഥാനിൽ നിന്നും കുരുന്നെത്തി; ഇഫ്താർ വേദിയിൽ വെച്ച് നിറകണ്ണുകളോടെ നന്ദി പറഞ്ഞ കുഞ്ഞിനെ വാത്സല്യത്തോടെ ചേർത്ത് പിടിച്ച് ഭരണാധികാരി; യാത്രയാക്കിയത് കൈനിറയെ സമ്മാനങ്ങളുമായി

മറുനാടൻ ഡെസ്‌ക്‌

ദുബായ് : മനുഷ്യൻ എപ്രകാരമായിരിക്കണമെന്നും പരസ്പരം സഹായിക്കുന്നതിന്റെ മഹത്വം എത്രത്തോളമാണെന്നും നമ്മേ ഓർമ്മിപ്പിക്കുന്ന വിശുദ്ധ നോമ്പിന്റെ നാളുകൾ കടന്നു പോകുന്ന വേളയിൽ അറബ് മണ്ണിൽ നിന്നും പുറത്ത് വരുന്നത് കരളലിയിക്കുന്ന സ്‌നേഹത്തിന്റെ കഥയാണ്. അതും ലോകത്തിന് തന്നെ പ്രിയങ്കരനായ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ആ വലിയ മനസിനുടമ എന്ന് കേൾക്കുമ്പോൾ ഏവർക്കും മനസിൽ സന്തോഷത്തിൽ കടൽ അലയടിക്കും. ദുബായ് ഭരണാധികാരിയെ സന്ദർശിക്കാൻ കഴിഞ്ഞ ദിവസം താജികിസ്ഥാനിൽ നിന്നും എത്തിയ അതിഥിയെ പറ്റിയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം ചർച്ച.

ജനിച്ച അന്നു മുതൽ ഹൃദയത്തിൽ നാലു ദ്വാരങ്ങളുമായി ക്ലേശമനുഭവിച്ചിരുന്ന താജികിസ്ഥാൻ സ്വദേശിനി മഹീന ഇപ്പോൾ നിറ കണ്ണുകളോടെയാണ് ദുബായ് ഭരണാധികാരിക്ക് നന്ദി അറിയിക്കുന്നത്. തന്നെ തിരികെ ജീവിതത്തിലേക്ക് എത്തിച്ച ഷെയ്ഖ് മുഹമ്മദിനുള്ള നന്ദി നേരിട്ടറിയിക്കാൻ എത്തിയതാണ് ഈ കൊച്ചു മിടുക്കി. ഇപ്പോൾ ഒൻപത് വയസുള്ള മഹീനയ്ക്ക് മുൻപ് മറ്റ് കുഞ്ഞുങ്ങളെ പോലെ ഓടിനടക്കാനും കളിക്കാനും ഒന്നും സാധിക്കില്ലായിരുന്നു. മാത്രമല്ല മഹീനയുടെ അച്ഛനും അമ്മയും നാളുകളായി പിരിഞ്ഞ് കഴിഞ്ഞത് മൂലവും കുട്ടിയുടെ ചികിത്സ തുടർച്ചയായി നടന്നില്ല. ഒരു വയസിനുള്ളിൽ ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നു. പക്ഷേ, ജീവിത സാഹചര്യങ്ങൾ മൂലം അഞ്ച് വയസ് കഴിയുന്നത് വരെ കാര്യമായ ചികിത്സയൊന്നും അവൾക്ക് ലഭിച്ചില്ല.

ഒടുവിൽ ദുബായ് ഭരണാധികാരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് (എംബിആർജിഐ) അവൾക്ക് സഹായവുമായെത്തി. കാർഡിയാക് സർജൻ ഡോ. ഉബൈദ് അൽ ജാസിമിന്റെ നേതൃത്വത്തിലുള്ള സംഘം താജികിസ്ഥാനിലേക്ക് പറന്നു. അഞ്ചര മണിക്കൂർ നീണ്ട ശസ്ത്രക്രിയ. താജികിസ്ഥാനിലെ ഒരു വിദൂര ഗ്രാമത്തിലായിരുന്നു അമ്മയോടൊപ്പം മഹിന കഴിഞ്ഞിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം മഹിനയുടെ സ്ഥിതി മെച്ചപ്പെട്ടതോടെ അവളുടെ മാതാപിതാക്കളുടെ ജീവിതത്തിലും പുതിയ പ്രതീക്ഷകൾ ജനിച്ചു. അകന്നുകഴിയുകയായിരുന്ന മാതാപിതാക്കൾ ഒന്നിച്ചു. ഇപ്പോൾ മഹിനക്ക് ഒൻപത് വയസായി. പൂർണ ആരോഗ്യവതിയാണവൾ.

കഴിഞ്ഞ ദിവസം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് ദുബായിൽ സംഘടിപ്പിച്ച ഇഫ്താറിലേക്കാണ് അധികൃതർ അവളെ ക്ഷണിച്ചത്. ഇഫ്താർ വേദിയിൽ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് സ്റ്റേജിൽ കയറി മഹിന തന്റെ ജീവിതകഥ പറഞ്ഞു. സഹായങ്ങൾക്ക് നന്ദി പറഞ്ഞ അവളെ ഷെയ്ഖ് മുഹമ്മദ് വാൽസല്യപൂർവം ചേർത്തുപിടിച്ചു. സ്റ്റേജിൽ നിന്ന് ഇറങ്ങിയ ശേഷവും അദ്ദേഹം അവളുടെ അടുത്തെത്തി. കുഞ്ഞിനോളം കുനിഞ്ഞ് നിന്ന ഷെയ്ഖ് മുഹമ്മദിന് സന്തോഷത്തോടെ മഹിന ചുംബനങ്ങൾ നൽകി. ഷെയ്ഖ് മുഹമ്മദ് അവളുടെ നെറ്റിയിൽ വാത്സല്യപൂർവം ചുംബിച്ചു. വസ്ത്രത്തിൽ ധരിച്ചിരുന്ന ബാഡ്ജ് അവൾക്ക് സമ്മാനിച്ചാണ് ഷെയ്ഖ് മുഹമ്മദ് മടങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP