Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐസ്‌ലന്റ് പ്രധാനമന്ത്രിയുടെ പാത പിന്തുടർന്ന് ലക്‌സംബർഗും; പുരുഷ സുഹൃത്തിനെ വിവാഹം ചെയ്ത് യൂറോപ്യൻ രാജ്യത്തെ തലവൻ

ഐസ്‌ലന്റ് പ്രധാനമന്ത്രിയുടെ പാത പിന്തുടർന്ന് ലക്‌സംബർഗും; പുരുഷ സുഹൃത്തിനെ വിവാഹം ചെയ്ത് യൂറോപ്യൻ രാജ്യത്തെ തലവൻ

ലക്‌സംബർഗ്: ഐസ്‌ലന്റ് പ്രധാനമന്ത്രിയുടെ പിന്നാലെ ലക്‌സൻബർഗ് പ്രധാനമന്ത്രിയും സ്വവർഗപങ്കാളിയെ വിവാഹം ചെയ്ത് ചരിത്രത്തിൽ ഇടംനേടി. ലക്‌സംബർഗിന്റെ പ്രധാനമന്ത്രി നാൽപത്തിരണ്ടുകാരനായ സേവ്യർ ബെറ്റലാണ് തന്റെ സ്വവർഗപങ്കാളി ഗൗതിയർ ഡെസ്‌റ്റെനേയെ വിവാഹം ചെയ്തത്. സ്വകാര്യ ചടങ്ങായി വിവാഹം നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വിവാഹം ലെക്‌സംബർഗുകാർ ഗംഭീരമായി ആഘോഷിച്ചു.

കഴിഞ്ഞദിവസം ഗൗതിയറുമൊത്തുള്ള ഫോട്ടോ ബെറ്റൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇവരുടെ ഇഷ്ടം എല്ലാവരും അറിഞ്ഞത്. തുടർന്നു തലസ്ഥാനമായ ലക്‌സംബർഗ് നഗരത്തിലെ സിറ്റി ഹാളിൽ ആഘോഷമായി വിവാഹം നടത്തുകയായിരുന്നു. എന്നാൽ 'നവദമ്പതികളുടെ' ഹണിമൂൺ സേവ്യർ ബെറ്റലിന്റെ തിരക്കുകാരണം മാറ്റിവച്ചിരിക്കുകയാണ്. ബെൽജിയംകാരനാണു ബെറ്റലിന്റെ പങ്കാളിയായ ഗൗതിയർ.

ലക്‌സംബർഗിൽ സ്വവർഗവിവാഹം നിയമവിധേയമാക്കിയിട്ട് ഒരുവർഷമേ ആയിട്ടുള്ളൂ. ജർമനി, ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന ലക്‌സംബർഗിലെ ജനസംഖ്യ 5.2 ലക്ഷം മാത്രമാണ്. ചെറുതാണെങ്കിലും യൂറോപ്യൻ യൂണിയനിൽ നിർണായക സ്ഥാനമാണു രാജ്യത്തിനുള്ളത്. ജൂലൈ ഒന്നിനു യൂറോപ്യൻ യൂണിയന്റെ പുതിയ പ്രസിഡന്റായി ബെറ്റൽ സ്ഥാനമേൽക്കുകയുമാണ്. ഇതൊടെ സ്വവർഗ പങ്കാളിയെ വിവാഹം ചെയ്ത ആദ്യ യൂറോപ്യൻ യൂണിയൻ നേതാവായി ബെറ്റൽ മാറിയിരിക്കുകയാണ്.

ബെറ്റലിന്റെ സ്വവർഗവിവാഹത്തിന് വൻ പ്രചാരമാണ് രാജ്യത്തെമ്പാടുനിന്നും ലഭിക്കുന്നത്. യൂറോപിലെമ്പാടും സ്വവർഗ പ്രണയത്തിനും വിവാഹത്തിനും ലഭിക്കുന്ന അംഗീകാരമായിട്ടാണ് ലക്‌സംബർഗുകാർ വിവാഹം ആഘോഷമാക്കിയതെന്ന് ലോകമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വവർഗപങ്കാളിയെ വിവാഹം ചെയ്യുന്ന രണ്ടാമത്തെ ലോകനേതാവാണ് ബെറ്റൽ. 2010ൽ ഐസ്‌ലൻഡ് പ്രസിഡന്റായിരുന്ന ജൊഹാന സിഗുർഡർഡോത്തിർ അവരുടെ സ്വവർഗപങ്കാളിയായ ജൊനീന ലിയോസ്‌ഡോത്തിറിനെ വിവാഹം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP