Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ വർഷത്തെ മൂന്നാമത്തെ ചന്ദ്രഗ്രഹണം നാളെ; ദൃശ്യമാകുക പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും

ഈ വർഷത്തെ മൂന്നാമത്തെ ചന്ദ്രഗ്രഹണം നാളെ; ദൃശ്യമാകുക പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും

മറുനാടൻ ഡെസ്‌ക്‌

ഈ വർഷത്തെ മൂന്നാമത്തെ ചന്ദ്രഗ്രഹണം നാളെ. ഏഷ്യൻ മധ്യേഷ്യൻ രാജ്യങ്ങളിലാണ് നാളെ ഗ്രഹണം ദൃശ്യമാകുന്നത്. ഇത് ഒരു പെനംബ്രൽ ചന്ദ്രഗ്രഹണമായിരിക്കും. ഭൂമിയുടെ നിഴൽ പതിക്കുന്ന മേഖലകളിലെ പുറംഭാഗമായ പെനംബ്ര വഴിയാണ് ചന്ദ്രൻ സഞ്ചരിക്കുന്നത്. അങ്ങനെ ചന്ദ്രനെ മങ്ങിയ രീതിയിൽ കാണപ്പെടും.ഒരു പെനംബ്രൽ ചന്ദ്രഗ്രഹണ സമയത്ത്, ചന്ദ്രൻ ഭാഗികമായോ പൂർണ്ണമായോ അപ്രത്യക്ഷമാകില്ല. അത് അൽപ്പം മങ്ങുക മാത്രം ചെയ്യുന്നു. ഇന്ത്യൻ സമയം അനുസരിച്ച് രാവിലെ 8.37ന് ആരംഭിച്ച് ഉച്ചയ്ക്ക് 11.22 ഓടെ അവസാനിക്കും.

ഗൾഫ് രാജ്യങ്ങളിൽ ഈ ചന്ദ്രഗ്രഹണം കാണുവാൻ സാധിക്കും. പകൽ സമയത്ത് തന്നെയാണ് ഇവിടെയും ഉണ്ടാകുക. കുവൈറ്റിൽ രാവിലെ 6.04 മുതൽ 8.55 വരെയാണ് ചന്ദ്രഗ്രഹണം നടക്കുക. എന്നാൽ നഗ്‌നനേത്രങ്ങൾ കൊണ്ട് ഇത് കാണുവാൻ സാധിക്കില്ല. ദൂരദർശിനിയുടെ സഹായത്തോടെ മാത്രമേ കാണാൻ സാധിക്കൂ. പ്രധാനമായും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലുമാണ് ചന്ദ്രഗ്രഹണം ദൃശ്യമാകുക.നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക, പസഫിക്ക്, അറ്റ്‌ലാന്റിക്ക്, ഇന്ത്യൻ സമുദ്രം, അന്റാർട്ടിക്ക എന്നീ പ്രദേശങ്ങളിൽ ഇത് ദൃശ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP