Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ലോകത്തിലെ ഏറ്റവും 'നന്ദിയുള്ള ജീവി'; മുങ്ങി മരിച്ച യജമാനന്റെ തിരിച്ചുവരവും കാത്ത് കുളക്കരയിൽ മണിക്കൂറുകളോളം ഇരുന്ന് വളർത്തുനായ; മനസിൽ നന്മയുള്ളവരുടെ കണ്ണ് ഈറനണിയിക്കും ഈ കാഴ്ച; വീഡിയോ കാണാം

ലോകത്തിലെ ഏറ്റവും 'നന്ദിയുള്ള ജീവി'; മുങ്ങി മരിച്ച യജമാനന്റെ തിരിച്ചുവരവും കാത്ത് കുളക്കരയിൽ മണിക്കൂറുകളോളം ഇരുന്ന് വളർത്തുനായ; മനസിൽ നന്മയുള്ളവരുടെ കണ്ണ് ഈറനണിയിക്കും ഈ കാഴ്ച; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

തായ്‌ലന്റ്; വളർത്തുനായ്ക്കളുടെ സ്നേഹം എന്നും ലോകത്തിന് അത്ഭുതമാണ്. അതുപോലെ തന്നെ ഇതിലേറെ നന്ദിയുള്ള ഒരു ജീവിയെയും ഈ ലോകത്ത് കാണാൻ പറ്റില്ലെന്നതും യാഥാർത്ഥ്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതും ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്്. മുങ്ങിമരിച്ച തന്റെ യജമാനനേയും കാത്ത് കുളത്തിന്റെ കരയിൽ ഇരിക്കുന്ന വളർത്തുനായ ആണ്. മണിക്കൂറുകളോളമാണ് നായ യജമാനനെയും കാത്ത് കുളക്കരയിൽ ഇരുന്നത്.

യജമാനന്റെ ചെരുപ്പിന് അരികെ വെള്ളത്തിലേക്ക് നോക്കി നിൽക്കുന്ന അവന്റെ ചിത്രം ആരുടേയും നെഞ്ചുപൊള്ളിക്കും. തായ്ലൻഡിലെ ചാന്ദപുരിയിലെ 56കാരനായ സോംപ്രസോങ് ശ്രിതോങ്ഖുവിനെയും കാത്താണ് അദ്ദേഹത്തിന്റെ വളർത്തുനായ മഹീ കുളക്കരയിൽ ഇരിക്കുന്നത്. കൃഷിയിടം നനയ്ക്കുന്നതിന് ഇടയിലാണ് സോംപ്രസോങ് കുളത്തിലേക്ക് വഴുതിവീണത്. എന്നാൽ ഇതൊന്നും അറിയാതെ അദ്ദേഹത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് മഹീ.

സോംപ്രസോങ്ങിന്റെ മൃതദേഹം സുരക്ഷാജീവനക്കാർ കണ്ടെടുത്തുവെങ്കിലും കുളത്തിന്റെ കരയിൽ നിന്ന് മഹീ മാറിയിട്ടില്ല.തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും വരാതായപ്പോഴാണ് സോംപ്രസോങ്ങിന്റെ അർഥസഹോദരി കൃഷിയിടത്തിലേക്ക് അന്വേഷിച്ചു ചെന്നത്. അവിടെയെത്തിയപ്പോഴാണ് കുളക്കരയിൽ ഇരിക്കുന്ന മഹിയും സോംപ്രസോങ്ങിന്റെ സാധനങ്ങളും ശ്രദ്ധയിൽപെട്ടത്. അപ്പോൾ തന്നെ അപകടം സംഭവിച്ചുവെന്ന് മനസ്സിലാക്കിയ അവർ ഉടൻതന്നെ എല്ലാവരേയും വിളിച്ചുകൂട്ടി. കൃഷിയിടം നനയ്ക്കാനായി പാത്രത്തിൽ വെള്ളം നിറയ്ക്കാനിറങ്ങിയപ്പോഴാവാം സോംപ്രസോങ് അപകടത്തിൽ പെട്ടതെന്നാണ് ഇവരുടെ നിഗമനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP