Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമുകിയുമായി പിരിയും മുമ്പ് കാർഡ് ഡീറ്റെയിൽസ് സ്വന്തമാക്കി; പുതിയ കാമുകിയുമായി വിദേശ ടൂറിന് പോകാൻ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ ക്യൂ നിൽക്കവെ അറസ്റ്റ് ചെയ്ത് പൊലീസ്; ഒരു യുവതിയുടെ മധുരപ്രതികാരം ചർച്ചയാവുമ്പോൾ

കാമുകിയുമായി പിരിയും മുമ്പ് കാർഡ് ഡീറ്റെയിൽസ് സ്വന്തമാക്കി; പുതിയ കാമുകിയുമായി വിദേശ ടൂറിന് പോകാൻ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ ക്യൂ നിൽക്കവെ അറസ്റ്റ് ചെയ്ത് പൊലീസ്; ഒരു യുവതിയുടെ മധുരപ്രതികാരം ചർച്ചയാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: തന്നെ തേച്ചിട്ടുപോയ കാമുകന്് എയ്ഞ്ചൽ എക്‌സ്‌ഫോർഡ് എന്ന 29-കാരി കൊടുത്ത പണിയാണ് ഇപ്പോൾ ബ്രിട്ടീഷ്മാധ്യമങ്ങളിലെ ചൂടുള്ള ചർച്ചാവിഷയം. രണ്ടുമാസത്തോളം പ്രണയത്തിലായിരുന്ന മൈക്കൽ ഫെസൻഫെൽഡ് എന്ന 26-കാരനെയാണ് എയ്ഞ്ചൽ കുടുക്കിയത്. പ്രണയത്തിലായിരിക്കെ തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയ കാമുകനെ, അയാൾ പുതിയ കാമുകിയുമായി പാരീസിലേക്ക് ടൂർപോകാൻ വിമാനത്താവളത്തിൽ കാത്തുനിൽക്കവെയാണ് എയ്ഞ്ചൽ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്.

തമ്മിൽപിരിയുന്നതിന് മുമ്പൊരു ദിവസം തന്റെ പേഴ്‌സ് കാണാനില്ലെന്ന് പറഞ്ഞാണ് മൈക്കൽ റെസ്റ്റൊറന്റിൽവെച്ച് എയ്ഞ്ചലിന്റെ കാർഡ് ആവശ്യപ്പെട്ടത്. ഇതിലെ വിശദാംശങ്ങൾ മനസ്സിലാക്കിയ മൈക്കൽ പിന്നീട് എയ്ഞ്ചലിനെ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്യുകയായിരുന്നു. തന്റെ അക്കൗണ്ടിൽനിന്ന് പണം ചോരുന്നുണ്ടെന്ന് മനസ്സിലാക്കിയ എയ്ഞ്ചൽ പിന്നീടാണ് മൈക്കലാണ് ഇതിന് പിന്നിലെന്ന് മനസ്സിലാക്കിയത്. പൂക്കളും ഹോട്ടൽ മുറികളുമൊക്കെ ബുക്ക് ചെയ്ത വകയിലായിരുന്നു ആദ്യം പണം നഷ്ടമായത്.

പാരീസിലേക്കുള്ള വിമാനടിക്കറ്റുകളും അവിടെ ഹോട്ടൽ മുറി ബുക്ക് ചെയ്തതിനും തന്റെ അക്കൗണ്ടിൽനിന്ന് പണം പോയതോടെ എയ്ഞ്ചൽ മൈക്കലിനെ കുടുക്കാൻ തീരുമാനിക്കുകയായിരുന്നു. തന്റെ ചെലവിൽ പ്രണയിച്ച് നടന്ന മുൻകാമുകനെ പാരീസിലേക്ക് വിമാനം കാത്തുനിൽക്കവെ പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. തുടർന്ന് താൻ വഞ്ചിക്കപ്പെട്ടതെങ്ങനെയെന്ന കഥ എയ്ഞ്ചൽ ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.

ഒക്ടോബർ അഞ്ചിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 22-ന് കാംബർവെൽ ഗ്രീൻ മജിസ്‌ട്രേറ്റ്‌സ് കോടതിയിൽ ഹാജരാക്കിയ ഇയാൾക്കെതിരെ പണാപഹരണവും വഞ്ചനയുമടക്കമുള്ള കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 26 ആ്‌ഴ്ചത്തെ തടവിന് ശിക്ഷിച്ച ഇയാൾക്ക് രണ്ടുവർഷത്തെ നല്ലനടപ്പ് ശിക്ഷയും വിധിച്ചിട്ടുണ്ട്. 150 മണിക്കൂർ സാമൂഹിക സേവനവും ചെയ്യണം. എയ്ഞ്ചലിന് നഷ്ടമായ തുക മൈക്കലിൽനിന്ന് തിരിച്ചുപിടി്ക്കാനും കോടതി നിർദേശിച്ചു.

രണ്ടോ മൂന്നോ മാസം മാത്രമാണ് താനും മൈക്കലും പ്രണയത്തിലായിരുന്നതെന്ന് എയ്ഞ്ചൽ പറഞ്ഞു. ലാംബെർ്തിൽ ഡന്റൽ ഹൈജീനിസ്റ്റായി ജോലി ചെയ്യുന്ന എയ്്ഞ്ചൽ താൻ നേരിട്ട വഞ്ചന കടുത്ത മനോവിഷമമുണ്ടാക്കിയെന്ന് പറഞ്ഞു. നല്ല മനസ്സിനുടമയാണെന്ന് കണ്ടാണ് താൻ മൈക്കലുമായി അടുത്തതെന്നും ഇതുപോലൊരു തിരിച്ചടി നേരിടുമെന്ന് കരുതിയില്ലെന്നും അവർ ട്വീറ്റ് ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP