Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വവർഗാനുരാഗത്തെ കുറിച്ചും ലൈംഗിക ബന്ധത്തെ കുറിച്ചും എന്തിന് കുഞ്ഞ് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്നു..? മുസ്ലിം വിദ്യാർത്ഥികൾ ഏറെയുള്ള ബ്രിട്ടനിലെ സ്‌കൂളിന് മുന്നിൽ മാതാപിതാക്കളുടെ പ്രതിഷേധം

സ്വവർഗാനുരാഗത്തെ കുറിച്ചും ലൈംഗിക ബന്ധത്തെ കുറിച്ചും എന്തിന് കുഞ്ഞ് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്നു..? മുസ്ലിം വിദ്യാർത്ഥികൾ ഏറെയുള്ള ബ്രിട്ടനിലെ സ്‌കൂളിന് മുന്നിൽ മാതാപിതാക്കളുടെ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സ്‌കൂൾ ക്ലാസുകളിൽ വളരെ ചെറിയ കുട്ടികൾക്ക് പോലും സ്വവർഗാനുരാഗത്തെക്കുറിച്ചും ലൈംഗിക ബന്ധത്തെക്കുറിച്ചും പറഞ്ഞ് കൊടുക്കുന്നതിൽ പ്രതിഷേധിച്ച് 300ഓളം വരുന്ന രക്ഷിതാക്കളും കുട്ടികളും ബെർമിങ്ഹാമിലെ പാർക്ക്ഫീൽഡ് കമ്മ്യൂണിറ്റി സ്‌കൂളിൽ ഇന്നലെ കടുത്ത പ്രതിഷേധവുമായെത്തി. പ്രതിഷേധത്തിനിറങ്ങിയവരിൽ ഭൂരിഭാഗവും മുസ്ലിം മാതാപിതാക്കളായിരുന്നു. മുസ്ലിം വിദ്യാർത്ഥികൾ ഏറെയുള്ള സ്‌കൂളാണിതെന്നതിനാൽ ഈ പ്രതിഷേധത്തെ രാജ്യമെങ്ങും കടുത്ത പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കുന്നത്. നിരവധി വിദ്യാർത്ഥികളാണ് ഈ പ്രതിഷേധത്തിൽ മാതാപിതാക്കളോടൊപ്പം പങ്കെടുക്കുന്നതിനായി ക്ലാസ് മുടക്കി എത്തിച്ചേർന്നത്.

'വിദ്യാഭ്യാസം തെറ്റായ രീതിയിലുള്ള പഠിപ്പിക്കൽ അല്ല ' എന്നത് പോലുള്ള വാചകങ്ങൾ എഴുതിയ പ്ലേക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു ഇവിടെ പ്രതിഷേധം കൊഴുത്തത്. കുട്ടികളെ കുട്ടികളായി നിലനിർത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. സ്‌കൂളുകളിൽ തുല്യതയുടെ പാഠങ്ങൾ പഠിപ്പിക്കുന്നതിന് എതിരെയുള്ള പ്രചാരണം ശക്തമായി വരുന്നതിനിടയിലാണ് ഈ കടുത്ത പ്രതിഷേധം അരങ്ങേറിയിരിക്കുന്നതെന്നത് നിർണായകമാണ്. ഇത്തരം വിദ്യാഭ്യാസ രീതികൾ സ്വവർഗ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുമെന്നാണ് മുസ്ലിം ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ രക്ഷിതാക്കൾ ആരോപിച്ചിരിക്കുന്നത്.

ഇവർക്ക് പിന്തുണയേകിക്കൊണ്ട് ക്രിസ്ത്യൻ പരമ്പരാഗത വാദികളും രംഗത്തെത്തിയതോടെ പ്രതിഷേധത്തിന്റെ ശക്തി വർധിച്ചിരുന്നു. രക്ഷിതാക്കളുടെ പ്രതിഷേധം ഈ സ്‌കൂളിലെ അസിസ്റ്റന്റ് ഹെഡായ ആൻഡ്രൂ മോഫാറ്റിന്റെ മുന്നിൽ അണപൊട്ടിയൊഴുകിയിരുന്നു. ഇദ്ദേഹത്തിന്റെ നോ ഔട്ട്സൈഡേർസ് ലെസൻസ് കടുത്ത വിവാദമാണുണ്ടാക്കിയിരിക്കുന്നത്. ഈക്വാലിറ്റി ആക്ട്, ബ്രിട്ടീഷ് മൂല്യങ്ങൾ തുടങ്ങിയവയെ പറ്റി പഠിപ്പിക്കാൻ അദ്ദേഹം ആവിഷ്‌കരിച്ച പദ്ധതി കടുത്ത വിമർശനമാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ഇതിൽ പെട്ട അഞ്ച് പാഠഭാഗങ്ങളാണ് ഒരു വർഷം പഠിപ്പിക്കുന്നത്.

ഇതിൽ ഈ നിയമത്തെ പറ്റി ചുരുക്കി പഠിപ്പിക്കുന്നു. ഇതിൽ വയസ്, ലിംഗസമത്വം, വിവാഹം, സിവിൽ പാർട്ണർഷിപ്പ്, ഗർഭധാരണം, മാതൃത്വം , വർഗം , മതം, വിശ്വാസം, ലൈംഗികത, തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പ്രോഗ്രാം പൈലറ്റ് പദ്ധതിയെന്ന നിലയിൽ നടപ്പിലാക്കിയിരുന്നത് 2014ൽ ആയിരുന്നു. ഇത്തരം വിഷയങ്ങൾ നിലവിൽ രാജ്യമാകമാനമുള്ള ഡസൻ കണക്കിന് സ്‌കൂളുകളിലാണ് പഠിപ്പിക്കുന്നത്. ആരെയും ഉൾക്കൊള്ളുന്ന മനോഭാവം വളർത്താനാണ് ഇത്തരമൊരു പാഠ്യരീതി അനുവർത്തിക്കുന്നതെന്നണ് പാർക്ക് ഫീൽഡ് കമ്മ്യൂണിറ്റി സ്‌കൂൾ വിശദീകരണം നൽകിയിരിക്കുന്നത്.

മോഫാറ്റ് സിവിൽ പാർട്ണർഷിപ്പിൽ ജീവിക്കുന്ന വ്യക്തിയാണ്. വിദ്യാഭ്യാസത്തിൽ സമത്വം, വൈവിധ്യം എന്നിവ കൊണ്ടു വരുന്നതിനുള്ള തന്റെ സേവനങ്ങളുടെ പേരിൽ 2017ൽ അദ്ദേഹത്തിൻ എംബിഇ ബഹുമതി ലഭിച്ചിരുന്നു. ഹോമോഫോബിയയെ വെല്ലുവിളിച്ച് കൊണ്ടുള്ള പാഠം പഠിപ്പിച്ചതിന്റെ പേരിൽ മുമ്പ് പഠിപ്പിച്ച വിദ്യാലയത്തിൽ നിന്നും ക്രിസ്ത്യൻ മാതാപിതാക്കളുടെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇദ്ദേഹം രാജി വയ്ക്കേണ്ടി വന്നിരുന്നു. സ്വവർഗ ദമ്പതികളോട് അനുഭാവ പൂർണം പെരുമാറുന്നത് അടക്കമുള്ള പാഠങ്ങൾ ഉൾപ്പെട്ട റിലേഷൻഷിപ്പ് എഡ്യുക്കേഷൻ സർക്കാർ നിർബന്ധിതമായി നടപ്പിലാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP