Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗ്ലാദേശിൽ വിവാഹ സത്കാരത്തിൽ പങ്കെടുക്കാനെത്തിയ 16 പേർ മിന്നലേറ്റ് മരിച്ചു; വരനും പരിക്കേറ്റു

ബംഗ്ലാദേശിൽ വിവാഹ സത്കാരത്തിൽ പങ്കെടുക്കാനെത്തിയ 16 പേർ മിന്നലേറ്റ് മരിച്ചു; വരനും പരിക്കേറ്റു

ന്യൂസ് ഡെസ്‌ക്‌

ധാക്ക: വിവാഹ സത്കാരത്തിൽ പങ്കെടുക്കാനെത്തിയ 16 പേർ ബംഗ്ലാദേശിൽ മിന്നലേറ്റ് മരിച്ചു. നദീതീരത്തെ പട്ടണമായ ഷിബ്ഗഞ്ചിലാണ് സംഭവം. വരൻ ഉൾപ്പെട്ട സംഘം ബോട്ടുകളിൽ കയറി യാത്രതുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇടിയും മിന്നലും ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. വരനും പരിക്കേറ്റു.

വിവിധ ബോട്ടുകളിൽ കയറിയവരാണ് നിമിഷങ്ങളുടെ ഇടവേളയിൽ പലതവണ ഉണ്ടായ മിന്നലുകളേറ്റ് മരിച്ചത്. വധു സംഘത്തിനൊപ്പം ഉണ്ടായിരുന്നില്ല.

ബംഗ്ലാദേശിൽ അതിശക്തമായ കാലവർഷമാണ് അനുഭവപ്പെടുന്നത്. മഴക്കെടുതികളിൽ കോക്സ് ബസാർ ജില്ലയിൽ 20 പേർ മരിച്ചിരുന്നു. ആറ് റോഹിങ്യൻ അഭയാർഥികൾ അടക്കമുള്ളവരാണ് മരിച്ചത്. പ്രതിവർഷം നൂറുകണക്കിന് പേരാണ് ബംഗ്ലാദേശിൽ മിന്നലേറ്റ് മരിക്കുന്നത്.

2016 ൽ 200 ലധികം പേർ മിന്നലേറ്റ് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 82 പേർ മരിച്ചത് മെയ് മാസത്തിൽ ഒരു ദിവസം മാത്രമാണ്. മരണങ്ങൾ പലതും ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടാറില്ല. 2016 ൽ 349 പേരാണ് ബംഗ്ലാദേശിൽ മിന്നലേറ്റ് മരിച്ചതെന്നാണ് അനൗദ്യോഗിക കണക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP