Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടനിലെ ഓൺലൈൻ സൂപ്പർമാർക്കറ്റ് ഉടമ പോളീഷ് യുവതിക്ക് വേണ്ടി ഭാര്യയെ ഉപേക്ഷിച്ചു; കാത്തിരിക്കുന്നത് ലണ്ടൻ കണ്ട ഏറ്റവും ചെലവേറിയ വിവാഹമോചന കേസുകളിൽ ഒന്ന്

ബ്രിട്ടനിലെ ഓൺലൈൻ സൂപ്പർമാർക്കറ്റ് ഉടമ പോളീഷ് യുവതിക്ക് വേണ്ടി ഭാര്യയെ ഉപേക്ഷിച്ചു; കാത്തിരിക്കുന്നത് ലണ്ടൻ കണ്ട ഏറ്റവും ചെലവേറിയ വിവാഹമോചന കേസുകളിൽ ഒന്ന്

പോളിഷ് മോഡലായ പട്രീക്ജ പ്യാക എന്ന 27കാരിക്ക് വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിച്ച ബ്രിട്ടനിലെ ഓൺലൈൻ സൂപ്പർമാർക്കറ്റ് ഉടമയായ ടിം സ്റ്റീനെർ എന്ന 46കാരൻ ഇപ്പോൾ പുലിവാൽ പിടിച്ചിരിക്കുകയാണ്. അവിവേകപൂർണമായ പെരുമാറ്റം ആരോപിച്ച് തന്റെ ഭാര്യയും നാല് മക്കളുടെ അമ്മയുമായ ബെലിന്ദയ്‌ക്കെതിര വിവാഹമോചനക്കേസ് ഫയൽ ചെയ്തിരിക്കുന്ന ഈ മൾട്ടി മില്യണയർ നല്ലൊരു തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നുറപ്പാണ്. ഇതോടെ ലണ്ടൻ ഇതു വരെ കണ്ടതിൽ വച്ചേറ്റവും വലിയ ചെലവേറിയ വിവാഹമോചന കേസുകളിൽ ഒന്നായിരിക്കുമിതെന്ന് ഉറപ്പായിരിക്കുകയാണ്.

14 വർഷത്തെ വിവാഹജീവിതത്തിന് ശേഷമാണ് ഇയാൾ ഭാര്യയെ ഒഴിവാക്കിയിരിക്കുന്നത്. ഒക്കാഡോ എന്ന തന്റെ ഓൺലൈൻ റീട്ടെയിൽ കമ്പനിയിൽ നിന്നും സ്റ്റീനെർ വൻ സമ്പത്താണ് ഉണ്ടാക്കിയിരിക്കുന്നത്. ഗ്രോസറികളുടെ ഹോം ഡെലിവറി രംഗത്ത് വൻ വിപ്ലവം തീർത്ത കമ്പനിയാണിത്. വിവാഹമോചനവുമായി ബന്ധപ്പെട്ട വമ്പൻ നിയമപോരാട്ടത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.സെന്റ് പോൾ മാക് കാർട്ട്‌നെയെ പ്രതിനിധീകരിക്കുന്ന പ്രമഖ ഡിവോഴ്‌സ് ലോയറായ ഫിയോന ഷാക്കിൾടണിനെയാണ് തന്റെ കേസ് വാദിക്കാനായി സ്റ്റീനെർ നിയോഗിച്ചിരിക്കുന്നത്.

ഭാര്യയിൽ നിന്നും വേർപെട്ട കോടീശ്വരൻ ഇപ്പോൾ കാമുകിയായ പ്യാകയ്‌ക്കൊപ്പമാണ് നോർത്ത് ലണ്ടനിലെ ഹൈഗേറ്റിലെ ആഡംബര വസതിയിൽ സസുഖം വാഴുന്നത്.ഇതിനടുത്ത് തന്നെയാണ് സ്റ്റീനർ തന്റെ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം താമസിച്ചിരുന്ന വസതിയും നിലകൊള്ളുന്നത്.ഗേൾഫ്രണ്ടായ പ്യാകയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സ്റ്റീനർ പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ ഭാര്യയിൽ നിന്നുമുള്ള ഇദ്ദേഹത്തിന്റെ വിവാഹമോചനം അത്രയെളുപ്പം സാധിക്കില്ലെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്ന്ത. 1999ൽ നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹാംപ്‌സ്റ്റെഡ് ഗാർഡൻ സബർബ് സിനഗോഗിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ബെലിൻദ വിവാഹമോചനത്തിന് സമ്മതിക്കുകയില്ലെന്നും സ്റ്റീനർക്കും ബെലിൻദയ്ക്കും ഒക്കാഡോ കമ്പനി സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ വളരെക്കാലമായി പരസ്പരം അടുത്തറിയാമെന്നുമാണ് ഇവരുമായി ബന്ധപ്പെട്ട ഒരു ഉറവിടം വെളിപ്പെടുത്തിയിരിക്കുന്നത്. ഹാംസ്റ്റെഡ് പ്രദേശത്തെ കുടുംബമഹിമയുള്ള ഒരു യഹൂദക്കുടുംബത്തിലെ അംഗമാണിവർ. ഹേർട്ട്‌ഫോർഡ്‌ഷെയറിലെ എൽട്രീയിലെ ഹാബെർഡാഷേർസ് ആസ്‌കെ സ്‌കൂളിലെ പഠനത്തിന് ശേഷം മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് സ്റ്റീനർ എക്കണോമിക്‌സ്, ഫിനാൻസ്, അക്കൗണ്ടൻസി എന്നിവയിൽ പഠനം നടത്തിയിരുന്നത്.

ലണ്ടൻ, ന്യൂയോർക്ക്, ഹോംഗ് കോംഗ് എന്നിവിടങ്ങളിൽ ഗോൾഡ്മാൻ സാക്‌സിന് വേണ്ടി സ്റ്റീനർ ബോണ്ട് ട്രേഡറായി എട്ട് വർഷത്തോളം പ്രവർത്തിച്ചിരുന്നു. തുടർന്ന് 2000ത്തിലാണ് തന്റെ കമ്പനിയായ ഒക്കാഡോ സ്ഥാപിച്ചത്. ജോനാതൻ ഫെയ്മാനൊപ്പം ചേർന്നായിരുന്നു ഇത് സ്ഥാപിച്ചത്. ഏറ്റവും മികച്ച സേവനം കാഴ്ച വയ്ക്കുന്ന ലോകത്തിലെ വലിയ ഓൺലൈൻ ഗ്രോസറി റീട്ടെയിലറാണിന്ന് ഒക്കാഡോ.ഇതിന് അഞ്ച് ലക്ഷത്തിലധികം പതിവ് കസ്റ്റമർമാരുണ്ട്. ഹൈഗേറ്റിലെ മാൻഷന് പുറമെ സ്റ്റീനർക്ക് ഫ്രാൻസിലെ ത്രീ വാലീസിൽ ഒരു ഒഴിവുകാല ഉല്ലാസകേന്ദ്രവുമുണ്ട്. ഇദ്ദേഹത്തിന്റെ കുടുംബം ഇവിടെ ദീർഘകാലം അവധിക്കാല വാസത്തിനെത്തുന്ന പതിവുണ്ടായിരുന്നു. ജോലിക്ക് പുറമെ തന്റെ നാലു മക്കളോടൊപ്പം ചെലവഴിക്കുകയെന്നതും സ്‌കീങ്ങിനായി സമയം ചെലവഴിക്കുകയെന്നതും തനിക്ക് പ്രിയപ്പെട്ട കാര്യമാണെന്ന് സ്റ്റീനർ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP