Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബലാത്സംഗത്തിന് ഇരയായവരെ വിവാഹം ചെയ്യണമെന്നില്ല; ലെബനൻ പാർലമെന്റാണ് നിയമം പിൻവലിക്കുന്നത്; അറബ് രാജ്യങ്ങൾ ഉൾപ്പടെ നിയമം പിന്തുടരുന്ന മറ്റ് രാജ്യങ്ങളും പിൻവലിക്കാൻ ഒരുങ്ങുന്നു

ബലാത്സംഗത്തിന് ഇരയായവരെ വിവാഹം ചെയ്യണമെന്നില്ല; ലെബനൻ പാർലമെന്റാണ് നിയമം പിൻവലിക്കുന്നത്; അറബ് രാജ്യങ്ങൾ ഉൾപ്പടെ നിയമം പിന്തുടരുന്ന മറ്റ് രാജ്യങ്ങളും പിൻവലിക്കാൻ ഒരുങ്ങുന്നു

മറുനാടൻ ഡെസ്‌ക്

ബലാത്സംഗം ചെയ്തയാൾ ഇരയെ വിവാഹം ചെയ്യണം. സംശയിക്കേണ്ട, ഇത് ഇന്ത്യയിലെ നിയമമല്ല. ലെബനൻ പാർലമെന്റാണ് ഇങ്ങനൊരു നിയമം പാലിച്ച് വന്നിരുന്നത്. എന്നാൽ ഈ നിയമം പിൻവലിക്കാനൊരുങ്ങുകയാണ് ലെബനൻ സർക്കാർ. സമാന നിയമം പിന്തുടരുന്ന മറ്റ് രാജ്യങ്ങളും ഈ നിയമം പിൻവലിക്കാനൊരുങ്ങുകയാണ്. നിയമം പ്രാബലിത്തിൽ വന്നത് മുതൽ നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടായിരുന്നു.

ബലാത്സംഗം ചെയ്തയാൾ ഇരയെ വിവാഹം കഴിക്കണമെന്ന സുപ്രധാന നിയമം ലെബനൻ പാർലമെന്റ് പിൻവലിക്കുന്നു. രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ഉയരാൻ തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. ലെബനൻ മാത്രമല്ല, പല രാജ്യങ്ങളും ഈ നിയമം പാലിക്കുന്നുണ്ട്. അവിടെയെല്ലാം പ്രതിഷേധങ്ങളും നടന്നിരുന്നു. ജോർദ്ദാൻ, ടുണീഷ്യയ തുടങ്ങി അറബ് രാജ്യങ്ങൾ വരെ ഈ നിയമം പിന്തുടരുന്നുണ്ടായിരുന്നു. എന്നാൽ ജോർദ്ദാനും ടുണീഷ്യയും നിയമം പിൻവലിച്ചിരുന്നു. പാർലമെന്റ് കമ്മിറ്റി വോട്ടിലൂടെ പാസാക്കിയ നിർദ്ദേശം പാർലമെന്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി പാസായാൽ നിയമമാകും.

ജോർദ്ദാന്റെയും ട്യൂണിഷ്യയ്ക്കും പിന്നാലെയാണ് ലെബനനും ഇരയെ ബലാത്സംഗം ചെയ്തയാൾ വിവാഹം കഴിക്കണെമെന്ന നിയമം പിൻവലിക്കുന്നത്. നിരവധി സാമൂഹ്യപ്രവർത്തകർ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇവർ നിരവധി പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുകയും ചെയ്തിരുന്നു. നിലവിൽ ഏഴ് അറബ് രാഷ്ട്രങ്ങൾ ഈ നിയമം പിന്തുടരുന്നുണ്ട്. ബഹ്റൈൻ പാർലമെന്റും നിയമം പിൻവലിക്കാനുള്ള അവസാന പണിപ്പുരയിലാണ്. സാമൂഹ്യപ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും പ്രതിഷേധങ്ങൾക്കൊടുവിൽ ഈ നിയമം അനുശാസിച്ച് വരുന്ന ഒട്ടുമിക്ക രാജ്യങ്ങളും നിയമം പിൻവലിക്കാനൊരുങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP