Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

'മെലിഞ്ഞുണങ്ങി കിം ജോംഗ് ഉൻ'; ഉത്തര കൊറിയൻ ഏകാധിപതിയുടെ ആരോഗ്യം മോശമെന്ന് വീണ്ടും ചർച്ചകൾ; പുതിയ ചിത്രത്തിന് പിന്നാലെ വീണ്ടും അഭ്യൂഹങ്ങൾ

'മെലിഞ്ഞുണങ്ങി കിം ജോംഗ് ഉൻ'; ഉത്തര കൊറിയൻ ഏകാധിപതിയുടെ ആരോഗ്യം മോശമെന്ന് വീണ്ടും ചർച്ചകൾ; പുതിയ ചിത്രത്തിന് പിന്നാലെ വീണ്ടും അഭ്യൂഹങ്ങൾ

ന്യൂസ് ഡെസ്‌ക്‌

പ്യോംഗ്യാങ്: ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉനിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. ഇത്തവണ ഉത്തര കൊറിയയിൽ നിന്ന് പുറത്തുവന്ന ഒരു ചിത്രത്തെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ.

മുൻപ് കണ്ടിരുന്നതിൽ നിന്നും വ്യത്യസ്തമായി, മെലിഞ്ഞ അവസ്ഥയിലാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിൽ ഉത്തര കൊറിയൻ പരമാധികാരിയുള്ളത്. നാളുകൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട കിമ്മിന്റെ ആരോഗ്യവസ്ഥ മോശമാണെന്ന ഊഹത്തിലാണ് ലോകമാധ്യമങ്ങൾ.

നോർത്തുകൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രമാണ് പുറത്തുവന്നത്. ഉത്തര കൊറിയൻ ഔദ്യോഗിക വാർത്ത ഏജൻസിയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

തടിച്ച് ചീർത്ത് കാണപ്പെട്ടിരുന്ന കിം പുതിയ ചിത്രങ്ങളിൽ അൽപം മെലിഞ്ഞ് ക്ഷീണിതനായാണ് കാണപ്പെട്ടത് എന്നാണ് സംസാരം.കിമ്മിന്റെ അടയാളമായ വലിയ തടി ഇല്ലാത്തത് മോശം ആരോഗ്യത്തെ തുടർന്നാകുമെന്നാണ് അഭ്യൂഹങ്ങൾ.

2020 മാർച്ചിൽ ഉപയോഗിച്ചിരുന്ന വാച്ചല്ല നിലവിൽ അദ്ദേഹം ഉപയോഗിക്കുന്നത് എന്നതുൾപ്പെടെയുള്ള 'കണ്ടെത്തലുകളാണ്' രാജ്യന്തര മാധ്യമങ്ങൾ പുതിയതായി നടത്തിയിട്ടുള്ളത്.

2020 അവസാന മാസങ്ങളിലെയും 2021 ഏപ്രിൽ, ജൂൺ മാസങ്ങളിലേയും ചിത്രങ്ങൾ നോക്കി ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ കിമ്മിന്റെ ഇടത് കൈത്തണ്ടയുടെ വണ്ണം കുറഞ്ഞതായും വാച്ചിന്റെ സ്ട്രാപ്പ് മുറുക്കിയതായും കാണുന്നുണ്ടെന്ന് പറയുന്നു. എന്നാൽ ഈ ഊഹാപോഹങ്ങളോട് കൊറിയൻ ഭരണകൂടം പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞവർഷം, ഉത്തര കൊറിയൻ രാഷ്ട്രപിതാവ് കിം ഇൽ സങിന്റെ ജന്മദിനാഘോഷത്തിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെടാതിരുന്ന കിം മരിച്ചെന്നും, അതല്ല അദ്ദേഹത്തിന് ഗുരുതര രോഗം ബാധിച്ച് കിടപ്പാണെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ജനങ്ങളുമായി സംസാരിക്കുന്നത് കിമ്മിന്റെ ഡ്യൂപ്പാണെന്നും പ്രചരണമുണ്ടായി. എന്നാൽ അതിനെല്ലാം ശേഷം കിം പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ അവയെല്ലാം മറഞ്ഞുപോയി.എന്നാലിപ്പോൾ വീണ്ടും കിമ്മിന്റെ ആരോഗ്യത്തെ സംബന്ധിച്ച് ലോകമാകെ ചർച്ചയാകുകയാണ്. ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം  ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രമാണ് പുറത്തുവന്നത്.

കിമ്മിന്റെ കുടുംബത്തിന് ഹൃദയസംബന്ധമായ പരമ്പരാഗത രോഗമുണ്ട് ഇതും അദ്ദേഹത്തിന്റെ അമിത ഭാരവും പലപ്പോഴും ഇത്തരം കഥകൾക്ക് കാരണമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP