Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അന്ത്യത്താഴ ചിത്രത്തിൽ യേശുവിനെ കറുത്ത മനുഷ്യനായി ചിത്രീകരിച്ചു; 12 ശിഷ്യന്മാരുമൊത്തുള്ള യേശു ക്രിസ്തുവിന്റെ ചിത്രത്തിന് വെടിയേറ്റു: പള്ളിയിൽ തൂക്കിയ ചിത്രത്തിന് വെടിയേറ്റതെങ്ങിനെ എന്ന് അറിയാതെ പള്ളി വികാരി

അന്ത്യത്താഴ ചിത്രത്തിൽ യേശുവിനെ കറുത്ത മനുഷ്യനായി ചിത്രീകരിച്ചു; 12 ശിഷ്യന്മാരുമൊത്തുള്ള യേശു ക്രിസ്തുവിന്റെ ചിത്രത്തിന് വെടിയേറ്റു: പള്ളിയിൽ തൂക്കിയ ചിത്രത്തിന് വെടിയേറ്റതെങ്ങിനെ എന്ന് അറിയാതെ പള്ളി വികാരി

സ്വന്തം ലേഖകൻ

ലണ്ടൻ: യേശുവിനെ കറുത്ത മനുഷ്യനായി ചിത്രീകരിച്ച ചിത്രത്തിന് വെടിയേറ്റു. കോട്ട്‌സ്വേൾഡ്‌സിലെ സെന്റ് ജോർജ് പള്ളിയലുണ്ടായിരുന്ന ചിത്രത്തിനാണ് വെടിയേറ്റത്. യേശുവും 12 ശിഷ്യന്മാരുൂംമ കൂടി അന്ത്യത്താഴം കഴിക്കുന്ന ചിത്രമാണ് ആരോ വെടിവെച്ചത്. എയർ റൈഫിൽ ഉപയോഗിച്ചാണ് ചിത്രത്തിന് നേർക്ക് വെടിയുതിർത്തത്. ആർട്ടിസ്റ്റ് ലോണാ മേ വേഡ്‌സ് വർത്തിന്റെതാണ് ചിത്രം. ഷെഫീൽഡിൽ നടക്കുന്ന എക്‌സിബിഷനിൽ പ്രദർശിപ്പിക്കാനായി ചിത്രം പാക്ക് ചെയ്യുന്നതിനിടെയാണ് വെടിയേറ്റ പാടുകൾ ലോണയുടെ ശ്രദ്ധയിൽ പെടുന്നത്.

ചിത്രത്തിൽ കൈയുടെ അരികത്തായി യേശുവിന് റോമൻ പട്ടാളക്കാരന്റെ കുത്തേറ്റ സ്ഥലത്തിനടുത്തായാണ് വെടിയേറ്റിരിക്കുന്നത്. തന്റെ ചിത്രത്തോട് ഇത്ര മോശമായി ആരും പ്രതികരിക്കുമെന്ന് കരുതകിയില്ലെന്ന് ലോണ പറഞ്ഞു. എന്നാൽ ആരാണ് ചിത്രത്തിന് നേരെ വെടിയുതിർത്തതെന്ന് വ്യക്തമല്ല. അലൂമിനിയം ഷീറ്റിൽ പെയിന്റ് ചെയ്ത ചിത്രം പള്ളിയുടെ അകത്താണ് തൂക്കിയിരുന്നത്.

എന്നാൽ പള്ളിയിൽ തൂുക്കിയ ചിത്രത്തിന് എങ്ങനെയാണ് വെടിയേറ്റതെന്ന് അറിയില്ലെന്ന് പള്ളി വികാരി അറിയിച്ചു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷ ശക്തമാക്കുമെന്നും വികാരി അറിയിച്ചു. ശനിയാഴ്ച ഷെഫീൽഡിൽ തുടങ്ങുന്ന ഗ്രേവ്‌സ് ഗാലറി എക്‌സിബിബിഷനിൽ പ്രദർശിപ്പിക്കാനായി ചിത്രം എടുത്തപ്പോഴാണ് വെടിയേറ്റ പാട് ശ്രദ്ദയിൽ പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP