Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടുകാരെ കാണിക്കാൻ ലംബോർഗിനിയുമായി അഭ്യാസത്തിനിറങ്ങി; നിയന്ത്രണം വിട്ട് കാറിലും മരത്തിലും ഭിത്തിയിലും ഇടിച്ച് ലക്ഷങ്ങളുടെ ആഡംബരകാർ തകർന്നു; ലണ്ടൻ തെരുവിൽ കണ്ണീരോടെ ഉടമ

നാട്ടുകാരെ കാണിക്കാൻ ലംബോർഗിനിയുമായി അഭ്യാസത്തിനിറങ്ങി; നിയന്ത്രണം വിട്ട് കാറിലും മരത്തിലും ഭിത്തിയിലും ഇടിച്ച് ലക്ഷങ്ങളുടെ ആഡംബരകാർ തകർന്നു; ലണ്ടൻ തെരുവിൽ കണ്ണീരോടെ ഉടമ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അറബ് കോടീശ്വരന്മാരുടേതടക്കം ലണ്ടനിൽ വർഷം തോറുമെത്തുന്ന സൂപ്പർകാറുകൾ ഇവിടുത്തുകാർക്ക് തികച്ചും കൗതുകരകായ കാഴ്ചയാണ്. അവർ അവയെ ആരാധനയോടെ നോക്കി നിൽക്കുകയും ചെയ്യും. ഇപ്പോഴിതാ വെസ്റ്റ് ലണ്ടനിൽ നാട്ടുകാരെ കാണിക്കാനായി ലംബോർഗിനിയുമായി അഭ്യാസത്തിനിറങ്ങിയ ആൾ പുലിവാൽ പിടിച്ചിരിക്കുകയാണ്. നാട്ടുകാരുടെ മുന്നിൽ ഗമ കാണിക്കുന്നതിൽ ശ്രദ്ധിച്ചതിനാൽ കാറിന്റെ നിയന്ത്രണം വിട്ട് അത് മറ്റൊരു കാറിലും മരത്തിലും ഭിത്തിയിലും ഇടിച്ച് സാരമായ കേടുപാടാണ് ഈ സൂപ്പർകാറിന് സംഭവിച്ചിരിക്കുന്നത്. തന്റെ കാറിന് വന്ന ദുർഗതിയോർത്ത് ലണ്ടൻ തെരുവിൽ ഈ ഉടമ കണ്ണീർ വാർക്കുകയും ചെയ്തിരുന്നു.

രണ്ടരലക്ഷം പൗണ്ട് വിലയുള്ള കാറാണ് കടുത്ത കേടുപാടിനിരയായിത്തീർന്നിരിക്കുന്നത്. കാർ അപകടത്തിൽ പെട്ടെങ്കിലും ഡ്രൈവർ പരുക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. ലണ്ടനിൽ നടന്ന എച്ച്ആർ ഓവൻ സൂപ്പർകാർ ഇവന്റിൽ പങ്കെടുത്ത് വരുന്നതിനിടയിലാണ് കാറുടമയ്ക്ക് ഈ അബദ്ധം സംഭവിച്ചിരിക്കുന്നത്. തന്റെ സൂപ്പർ കാറിനെ ആരോധനയോടെ നോക്കി നിൽക്കുകയും അതിന്റെ ഫോട്ടോയെടുകര്കുകയും ചെയ്ത ജനക്കൂട്ടത്തെ കണ്ടപ്പോൾ കാറുടമയ്ക്ക് ഗമ വർധിക്കുകയും കണ്ണും കാതുമില്ലാതെ വണ്ടിയോടിച്ച് അപകടത്തിൽ പെടുകയുമായിരുന്നു.

ആളുകളുടെ ആരാധന വർധിപ്പിക്കുന്നതിനായി ഡ്രൈവർ മനഃപൂർവം ആക്സിലേറ്ററിൽ അമർത്തുകയും എൻജിനെ അലറിപ്പിക്കുകയും വേഗത വർധിപ്പിക്കുകയുമായിരുന്നു. എൻജിന്റെ അലർച്ച കേട്ട് ആളുകളുടെ ആവേശം വർധിക്കുകയും ചെയ്തിരുന്നു. എന്നാൽ അധികം വൈകുന്നതിന് മുമ്പ് തന്നെ കാറിന്റെ നിയന്ത്രണം വിട്ട് പോവുകയും അത് മരത്തിലും മതിലിലും മറ്റൊരു കാറിലും ഇടിക്കുകയുമായിരുന്നു. ഈ ഇടിയുടെ കാഴ്ചകൾ പകർത്താനും ജനക്കൂട്ടം ആവേശത്തോടെ മൊബൈൽ ഫോണുമായി ചുറ്റും കൂടുകയും ചെയ്തിരുന്നു.

ഇടിയിൽ കാറിന്റെ ബോണറ്റും ബൂട്ടും തകർന്നിട്ടുണ്ട്. കാർ മരത്തിലിടിച്ച് നിന്നതിനാൽ ഇത് തലകീഴായി മറിയുന്നതിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. കാറിന് ചുറ്റും കൂടിയവർക്ക് പരുക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. അടുത്തുള്ള തെരുവ് വരെ കാറിന്റെ ഇടിയുടെ ശബ്ദം കേൾക്കാമായിരുന്നുവെന്നാണ് ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരാൾ വെളിപ്പെടുത്തുന്നത്. ഇവന്റിൽ പങ്കെടുത്ത് മടങ്ങുന്ന കാറുകൾ ശബ്ദമുണ്ടാക്കുന്നതും വേഗത്തിൽ ഓടുന്നതും കാണാൻ ആളുകൾക്ക് ഏറെ ഇഷ്ടമാണെന്നും എന്നാൽ ഈ കാർ അപകടത്തിൽ പെട്ടതിൽ വിഷമിക്കുന്നവരേറെയുണ്ടെന്നും ഒരു ദൃക്സാക്ഷി വെളിപ്പെടുത്തുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP