Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാണാതെപോയ യുവതിയെ വനത്തിൽ കണ്ടെത്തി; ടെന്റിൽ താമസിച്ച് പുല്ലും പായലും കഴിച്ച് ജീവൻ നിലനിർത്തിയത് ആറ് മാസക്കാലം.

കാണാതെപോയ യുവതിയെ വനത്തിൽ കണ്ടെത്തി; ടെന്റിൽ താമസിച്ച് പുല്ലും പായലും കഴിച്ച് ജീവൻ നിലനിർത്തിയത് ആറ് മാസക്കാലം.

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ആറുമാസം മുമ്പ് കാണാതായ 47കാരിയെ കണ്ടെത്തി. യു.എസിലെ യൂട്ടയിൽനിന്നാണ് യുവതിയെ കാണാതായിരുന്നത്. വനത്തിനുള്ളിൽ ടെന്റിൽ തനിച്ച് താമസിച്ചിരുന്ന യുവതി പുല്ലും പായലും കഴിച്ചാണ് ആറ് മാസത്തോളം ജീവൻ നിലനിർത്തിയിരുന്നത്. യുവതിയുടെ പേരു വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞവർഷം നവംബർ 25നാണ് യുവതിയെ സ്പാനിഷ് ഫോർക്ക് മലയിടുക്കിലെ ഡയമണ്ട് ഫോർക്ക് പ്രദേശത്തുനിന്ന് കാണാതാകുന്നത്.

അടുത്തിടെ പൊലീസ് ഡ്രോൺ പറത്തി നടത്തിയ പരിശോധനയിൽ ടെന്റ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. നവംബർ 25ന് പ്രദേശത്തുനിന്ന് യുവതിയുടെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അന്വേഷണം. തുടർന്ന് വനത്തിനുള്ളിൽ നടത്തിയ പരിശോധനക്കിടെ യുവതിയെയും ടെന്റും കണ്ടെത്തുകയായിരുന്നു.

കൃത്യമായി ഭക്ഷണം കഴിക്കാത്തതിനാൽ യുവതിയുടെ ശരീരഭാരം ഗണ്യമായി കുറഞ്ഞിരുന്നു. കൂടാതെ അവശനിലയിലുമായിരുന്നു. സമീപത്തെ പുഴയിൽനിന്ന് വെള്ളം ശേഖരിച്ച് ടെന്റിൽ സൂക്ഷിച്ചിരുന്നു. പായലും പുല്ലും അടങ്ങിയ ഭക്ഷണവും യുവതിയുടെ ടെന്റിൽനിന്ന് കണ്ടെത്തി.

യുവതി സ്വയം ഇവിടെ ജീവിക്കാൻ തീരുമാനിച്ചതായിരിക്കാമെന്ന് അധികൃതർ പറയുന്നു. യുവതിയെ രക്ഷാപ്രവർത്തകർ മാനസിക ആരോഗ്യ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP