Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലണ്ടനിലെ വിപ്രോയ്ക്കെതിരെ കേസ് കൊടുത്ത ഇന്ത്യൻ യുവതിക്ക് വിജയം; കൂടെ കിടക്കാൻ വരെ നിർബന്ധിച്ചു എന്നാരോപിച്ചതിൽ മലയാളി ബോസും; ശ്രേയയ്ക്ക് കോടികൾ കിട്ടിയേക്കും

ലണ്ടനിലെ വിപ്രോയ്ക്കെതിരെ കേസ് കൊടുത്ത ഇന്ത്യൻ യുവതിക്ക് വിജയം; കൂടെ കിടക്കാൻ വരെ നിർബന്ധിച്ചു എന്നാരോപിച്ചതിൽ മലയാളി ബോസും; ശ്രേയയ്ക്ക് കോടികൾ കിട്ടിയേക്കും

ന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്നായ വിപ്രോയുടെ ലണ്ടൻ ഓഫീസിൽ ജോലി ചെയ്ത് വരവെ കടുത്ത വിവേചനം ഉണ്ടായി എന്നാരോപിച്ച് ഇന്ത്യക്കാരിയായ യുവതി നൽകിയ കേസിൽ യുവതിക്ക് അനുകൂലമായ വിധി. വിപ്രോയുടെ ജീവനക്കാരിയായി ഇന്ത്യയിൽ നിന്നും ലണ്ടനിൽ എത്തി വർഷം തോറും ഒന്നര ലക്ഷത്തോളം പൗണ്ട് ശമ്പളം വാങ്ങിയിരുന്ന ശ്രേയ യുകിൽ എന്ന യുവതിയാണ് വിപ്രോയെ മുട്ടു കുത്തിച്ചത്.ശ്രേയയെ കൂടെ കിടക്കാൻ വരെ കമ്പനി മാനേജ്മെന്റ് നിർബന്ധിച്ചു എന്നാണ് ആരോപണം. ഇത്തരം ആരോപണം നേരിടുന്നതിൽ ഒരാൾ ഒരു മലയാളിയാണ് താനും.ബ്രിട്ടീഷ് ട്രിബ്യൂണലാണ് ശ്രേയയ്ക്ക് അനുകൂലമായി വിപ്രോയ്ക്കെതിരെ ഈ വിഷയത്തിൽ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ലിംഗപരമായി തനിക്കെതിരെ സ്ഥാപനത്തിൽ നിന്നും കടുത്ത വിവേചനമുണ്ടായെന്നായിരുന്നു ശ്രേയ പരാതിപ്പെട്ടിരുന്നത്. ഇതിന് പുറമെ തുല്യമല്ലാത്ത രീതിയിൽ ശമ്പളം നൽകിയെന്നും ആരോപണമുണ്ട്. വിപ്രോയുടെ ചീഫ് എക്സിക്യൂട്ടീവായ ടി.കെ. കുര്യൻ അടക്കമുള്ളവർ തന്നെ ജോലിയിൽ നിന്നും ബ്രിട്ടനിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചിരുന്നുവെന്ന ആരോപണമാണ് ശ്രേയ ഉന്നയിച്ചിരുന്നതെന്നാണ് അവരുടെ അഭിഭാഷകരായ സ്ലേറ്ററും ഗോർഡനും സംയുക്ത പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

യുവതിയെ ജോലിയിൽ നിന്നും പുറത്താക്കുന്നതിനുള്ള നീക്കം കമ്പനിയുടെ തലപ്പത്ത് നിന്നുമാണുണ്ടായതെന്നും ട്രിബ്യൂണൽ കണ്ടെത്തിയിട്ടുണ്ട്. ലിംഗപരമായ വിവേചനത്തെക്കുറിച്ച് സംസാരിച്ചതിന്റെ പേരിൽ വിപ്രോയുടെ നേതൃത്വം ശ്രേയയെ ബലിയാടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. എന്നാൽ വിപ്രോയിൽ സ്ത്രീകൾക്കെതിരെ വിവേചനമുണ്ടെന്ന ആരോപണത്തെ നിഷേധിച്ച് കൊണ്ട് കമ്പനി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. തന്റെ പുരുഷസഹപ്രവർത്തകർ ചെയ്യുന്ന ജോലി താൻ ചെയ്യുമ്പോൾ അവർക്ക് നൽകുന്ന അതേ ശമ്പളം തനിക്കും നൽകണമെന്നായിരുന്നു ശ്രേയ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തിൽ കോടതിയിൽ നിന്നും അനകൂലമായ വിധി ശ്രേയ നേടിയെടുത്തിട്ടുണ്ട്. ലിംഗവിവേചനത്തിനെതിയും തന്നെ അനീതികരമായി ഡിസ്മിസ് ചെയ്തതിനെതിരെയും തനിക്ക് കോടതിയിൽ നിന്നും നീതി ലഭിച്ചുവെന്ന് ശ്രേയ വെളിപ്പെടുത്തുന്നു.

തത്തുല്യമായ ശമ്പളത്തിന് അർഹതയുണ്ടെന്നുള്ള വിധി കഴിഞ്ഞ വർഷം ജൂലൈ ഏഴിനും ലിംഗവിവേചനത്തിൽ നീതി ഉറപ്പാക്കിക്കൊണ്ടുള്ള വിധി ഈ ഏപ്രിൽ 18നുമാണ് പുറത്ത് വന്നതെന്നും ശ്രേയ പറയുന്നു. വിവാദങ്ങളെ തുടർന്ന് താൻ 2014 സെപ്റ്റംബറിൽ രാജിക്കത്ത് നൽകിയിരുന്നുവെന്നും എന്നാൽ അന്ന് വിപ്രോ അത് സ്വീകരിച്ചിരുന്നില്ലെന്നും പിന്നീട് തന്നെ ബലിയാടാക്കുക എന്ന ലക്ഷ്യത്തോടെ അനീതികരമായി ഡിസ്മിസ് ചെയ്യുകയായിരുന്നുവെന്നും ട്രിബ്യൂണൽ കണ്ടെത്തിയിരുന്നുവെന്നും ശ്രേയ പറയുന്നു. കഴിഞ്ഞ 10 വർഷത്തോളമായി വിപ്രോയിൽ ജോലി ചെയ്യുന്ന ശ്രേയ മൾട്ടി മില്യൺ ഡോളർ കോൺട്രാക്ടിലായിരുന്നു കമ്പനിയുമായി ഒപ്പ് വച്ചിരുന്നത്.2012ലായിരുന്നു യുവതി തനിക്കെതിരെയുള്ള വിവേചനങ്ങളെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കാൻ തുടങ്ങിയത്.. എന്നാൽ അവയെല്ലാം വിപ്രോ നേതൃത്വം അവഗണിക്കുകയായിരുന്നു. എന്നാൽ അവർ ഉന്നയിച്ച ആശങ്കൾ പരിഗണിക്കുന്നതിന് പകരം അവരെ എങ്ങനെയെങ്കിലും സർവിസിൽ നിന്നും നീക്കം ചെയ്യാനാമ് കമ്പനിയുടെ ചീഫ് ലീഗൽ കൗൺസലായ ഇന്ദർപ്രീത് സാഹ്നെ, ഹ്യൂമൻ റിസോഴ്സ് ഗ്ലോബൽ ഹെഡായ സൗരഭ് ഗോവിൽ , കുര്യൻ എന്നിവർ ശ്രമിച്ചത്.

കമ്പനിയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ലിംഗപരമായ വിവേചം, തത്തുല്യമല്ലാത്ത വേതനം, അധിക്ഷേപിക്കലുകൾ എന്നിവയ്ക്ക് ഒരു മില്യൺ പൗണ്ട് നഷ്ടപരിഹാരമായിരുന്നു ശ്രേയ 2015 ഒക്ടോബറിൽ വിപ്രോയോട് അപേക്ഷിച്ചിരുന്നത്. എന്നാൽ നഷ്ടപരിഹാരം നൽകുന്നതിനെ പറ്റി പിന്നീട് ചിന്തിക്കാമെന്ന് പറഞ്ഞ് ശ്രേയയെയും അവരുടെ സുപ്പീരിയറായ മനോജ് പുൻജയെയും വിപ്രോ റിലീവ് ചെയ്യുകയായിരുന്നു. ഇവർ തമ്മിൽ ബന്ധമുണ്ടെന്ന് ഇന്റേണൽ അന്വേഷണത്തിലൂടെ തെളിഞ്ഞിരുന്നുവെന്നും എന്നാൽ ഇക്കാര്യം കമ്പനിയെ അറിയിച്ചില്ലെന്നുമായിരുന്നു ഇവർക്കെതിര വിപ്രോ കുററം ചുമത്തിയിരുന്നത്.വിപ്രോയയുടെ ലണ്ടനിലെ ബാക്ക്ഓഫീസ് ഓപ്പറേഷനുകളുടെ സെയിൽസ് ആൻഡ് മാർക്കറ്റ് ഡെവലപ്മെന്റ് മാനേജരായിരുന്നു ശ്രേയ. 

വിവാഹിതനായ പുൻജയുമായി ബന്ധമുണ്ടാക്കാൻ താൻ നിർബന്ധിതയായിത്തീരുകയായിരുന്നുവെന്നാണ് ശ്രേയ ട്രിബ്യൂണലിൽ നൽകിയ കേസിൽ ബോധിപ്പിച്ചിരിക്കുന്നത്. ലണ്ടനിലെ കമ്പനിയുടെ ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ് ഓഫിസിലെ തലവനായിരുന്നു പുൻജ. ഇത്തരത്തിൽ തനിക്ക് കമ്പനിക്ക് മുകളിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടതിനെ തുടർന്ന് ശ്രേയ കമ്പനി ചെയർമാൻ അസിംപ്രേംജിയെ സഹായം അഭ്യർത്ഥിച്ച് സമീപിക്കുകയായിരുന്നു. നീതിയുക്തവും നിഷ്പക്ഷവുമാർന്ന അന്വേഷണം അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ 2014 സെപ്റ്റംബറിൽ ശ്രേയ രാജിവച്ചപ്പോൾ അത് സ്വീകരിക്കുന്നില്ലെന്ന് പ്രേംജി മറുപടി അയക്കുകയും നാല് ദിവസം ജോലിക്ക് വൈകിയെത്തിയതിനെ ശകാരിക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP