Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കുവൈറ്റിൽ ഇന്ന് കോവിഡ് ബാധിച്ചത് 889 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,19,420 ആയി

കുവൈറ്റിൽ ഇന്ന് കോവിഡ് ബാധിച്ചത് 889 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,19,420 ആയി

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാഴാഴ്ച 889 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒമ്പത് പേർ മരിച്ചു. 798 പേരാണ് പുതുതായി രോഗമുക്തരായത്. 1,19,420 പേർക്കാണ് രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 1,10,714 പേർ രോഗമുക്തി നേടി. 730 ആണ് കോവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ. നിലവിൽ 7,976 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 126 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 8,045 പരിശോധനകൾ കൂടി രാജ്യത്ത് പുതുതായി നടത്തി. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 857,707 ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP