Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുവൈറ്റിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 813 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,18,531 ആയി

കുവൈറ്റിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 813 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,18,531 ആയി

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ന് 813 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,18,531 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് പേർ കൂടി മരിച്ചതോട ആകെ മരണ സംഖ്യ 721 ആയി. കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് 7,894 പേരാണ്. ഇവരിൽ 130 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയതായി രാജ്യത്ത് 7,560 കോവിഡ് പരിശോധനകൾ നടത്തി. ഇതോടെ ഇതുവരെ രാജ്യത്ത് നടത്തിയ കോവിഡ് പരിശോധനകളുടെ എണ്ണം 849,662 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 718 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ 109,916 പേരാണ് ഇതുവരെ രോഗമുക്തരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP