Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുവൈറ്റ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായി; രണ്ട് വനിതകൾ തെരഞ്ഞെടുക്കപ്പെട്ടു

കുവൈറ്റ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായി; രണ്ട് വനിതകൾ തെരഞ്ഞെടുക്കപ്പെട്ടു

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് സിറ്റി: കുവൈറ്റ് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായി . സെപ്റ്റംബർ 30 നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് വനിതകൾ ഇത്തവണ പാർലമെന്റിലേക്ക് വിജയിച്ചു. രണ്ടാം മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ആലിയ അൽ ഖാലിദ്, മൂന്നാം മണ്ഡലത്തിൽ നിന്നുള്ള ജിനാൻ അൽ ബുഷഹിരി എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം മണ്ഡലത്തിൽ നിന്ന് 2365 വോട്ടുകൾ നേടി ആലിയ അൽ ഖാലിദ് എട്ടാം സ്ഥാനത്ത് എത്തി വിജയം നേടി. മൂന്നാം മണ്ഡലത്തിൽ നിന്ന് 4321 വോട്ടുകൾ നേടി ആറാം സ്ഥാനത്ത് എത്തിയാണു ജിനാൻ ബുഷഹരി തെരഞ്ഞെടുക്കപ്പെട്ടത്.

മൂന്നാം മണ്ഡലത്തിൽ നിന്ന് നിർദ്ദിഷ്ട പാർലമന്റ് സ്പീക്കർ സ്ഥാനാർത്ഥിയായ അഹമദ് അൽ സ' അദൂൻ റെക്കോർഡ് വോട്ടുകൾ നേടി ഒന്നാം സ്ഥാനത്ത് എത്തി. രാജ്യത്ത് ഏറ്റവും അധികം വോട്ടുകൾ ലഭിച്ചതും ഇദ്ധേഹത്തിനാണു. 12246 വോട്ട് . 22 സ്ത്രീകളായിരുന്നു ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഔദ്യോഗിക ഫല പ്രഖ്യാപനം ഇന്ന് കാലത്തോടെ ഉണ്ടാകുമെന്നാണു സൂചന.50 അംഗ സീറ്റുകളിലേക്ക് 22 വനിതകൾ ഉൾപ്പെടെ ആകെ 305 സ്ഥാനാർത്ഥികളാണു ഇത്തവണ ജന വിധി തേടിയത്.ആകെ 795,911 വോട്ടർമാർക്കാണ് ഇത്തവണ വോട്ടവകാശം ഉണ്ടായിരുന്നു കാലത്ത് 8 മണി മുതൽ വൈകീട്ട് എട്ട് മണി വരെയായിരുന്നു വോട്ടിങ് സമയം.

ആകെയുള്ള അഞ്ചു മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിൽ നിന്നും ഏറ്റവും അധികം വോട്ടുകൾ നേടുന്ന പത്ത് സ്ഥാനാർത്ഥികളെയാണു വിജയികളായി പ്രഖ്യാപിക്കുക.21 വയസ്സ് പ്രായമായ കുവൈത്ത് പൗരത്വം ഉള്ളവർക്കാണു വോട്ടവകാശം.123 വിദ്യാലയങ്ങളിലാണു പോളിങ് ബൂത്ത് സജ്ജീകരിച്ചിരുന്നത്.ഇതിൽ അഞ്ചെണ്ണം ഓരോ മണ്ഡലത്തിലേയും ബൂത്ത് ആസ്ഥാനമായും വോട്ടെണ്ണൽ കേന്ദ്രമായും പ്രവർത്തിച്ചു..ഇന്ത്യയിൽ നിന്ന് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളും തെരഞ്ഞെടുപ്പ് നിരീക്ഷകരായി രാജ്യത്ത് എത്തിയിരുന്നു. പലയിടങ്ങളിലും സന്നദ്ധ സേവന സംഘടനകളുടെ നേതൃത്വത്തിൽ പ്രായമായ വോട്ടർമാരെ സഹായിക്കുവാനും മറ്റുമായി സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP