Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

കുവൈറ്റ് മന്ത്രിസഭ രാജിവെച്ചത് മൂന്ന് മന്ത്രിമാർ ഇംപീച്ച്‌മെന്റ് നേരിടാനിരിക്കെ; പ്രധാനമന്ത്രി രാജി സമർപ്പിച്ചത് മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിനായി എന്ന് സർക്കാർ വക്താവ്

കുവൈറ്റ് മന്ത്രിസഭ രാജിവെച്ചത് മൂന്ന് മന്ത്രിമാർ ഇംപീച്ച്‌മെന്റ് നേരിടാനിരിക്കെ; പ്രധാനമന്ത്രി രാജി സമർപ്പിച്ചത് മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിനായി എന്ന് സർക്കാർ വക്താവ്

മറുനാടൻ മലയാളി ബ്യൂറോ

കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രിയടക്കം മൂന്ന് മന്ത്രിമാർ ഇംപീച്ച്‌മെന്റിനെ നേരിടാനിരിക്കെ കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹാണു സർക്കാറിന്റെ രാജി അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ സബാഹിനു സമർപ്പിച്ചത്.

ആഭ്യന്തര മന്ത്രിയടക്കം മൂന്നിലേറെ മന്ത്രിമാർക്കെതിരെ ഇംപീച്ച്‌മെന്റ് നടക്കാനിരിക്കേയാണു നാടകീയമായി പ്രധാനമന്ത്രി മന്ത്രി സഭയുടെ രാജി സമർപ്പിച്ചത്. കഴിഞ്ഞ ദിവസം കുറ്റ വിചാരണക്കൊടുവിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഏക വനിത മന്ത്രിയുമായ ജിനാൻ അൽ ബുഷഹരി രാജിവെച്ചിരുന്നു.

Stories you may Like

മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിനായി സർക്കാരിന്റെ രാജി പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അമീറിന് സമർപ്പിച്ചതായി സർക്കാർ വക്താവ് താരിഖ് അൽ മുസാരാമാണു അറിയിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP