Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വയസ്സാംകാലത്ത് വിവാഹം കഴിക്കുമ്പോഴെങ്കിലും അല്പം വസ്ത്രം ധരിച്ചുകൂടെ? കോർട്നി കർദാഷിയാൻ മിന്നുകെട്ടിനെത്തിയതും ശരീരം മുഴുവൻ കാട്ടുന്ന വലിപ്പം കുറഞ്ഞ കല്യാണ വസ്ത്രങ്ങളണിഞ്ഞ്; വിവാഹ വസ്ത്ര സങ്കല്പത്തെ പൊളിച്ചെഴുതി റിയാലിറ്റി സ്റ്റാർ മോഡൽ

വയസ്സാംകാലത്ത് വിവാഹം കഴിക്കുമ്പോഴെങ്കിലും അല്പം വസ്ത്രം ധരിച്ചുകൂടെ? കോർട്നി കർദാഷിയാൻ മിന്നുകെട്ടിനെത്തിയതും ശരീരം മുഴുവൻ കാട്ടുന്ന വലിപ്പം കുറഞ്ഞ കല്യാണ വസ്ത്രങ്ങളണിഞ്ഞ്; വിവാഹ വസ്ത്ര സങ്കല്പത്തെ പൊളിച്ചെഴുതി റിയാലിറ്റി സ്റ്റാർ മോഡൽ

മറുനാടൻ ഡെസ്‌ക്‌

ലോസ് ഏഞ്ചൽസ്: കോർട്നി കർദാഷിയാനും ട്രാവിസ് മാർക്കറും മൂന്നാം തവണ വിവാഹിതരായി. ഇന്നലെ പോർടൊഫിനോയിൽ നടന്ന ആഡംബര ചടങ്ങിലായിരുന്നു 43 കാരിയായ കോർട്നിയും 46 കാരനായ ട്രാവിസും വിവാഹിതരായത്. വിവാഹവും വിവാദത്തിലാക്കി താരം എത്തിയത് അല്പവസ്ത്രവുമായിട്ടായിരുന്നു. പരമ്പരാഗത രീതിയിലുള്ള ശിരോവസ്ത്രവും ഗൗണും അണിഞ്ഞിരുന്നെങ്കിലും സുതാര്യമായ ഗൗണിനകത്ത് ശരീരം പ്രദർശിപ്പിക്കുന്ന മിനി ആയിരുന്നു അവർ ധരിച്ചിരുന്നത്.

കോർട്നിയുടെ പ്രശസ്തരായ സഹോദരിമാർ, കിം, കെയ്ലി, കെൻഡാൽ ഖോൽ എന്നിവരും അമ്മ ക്രിസ് ജെന്നെർ ഈ ശുഭമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.. എന്നത്തേക്കാൾ സന്തോഷവതിയാണ് എന്നായിരുന്നു വിവാഹശേഷം കോർട്നി പറഞ്ഞത്. ഇരുണ്ട നിറത്തിലുള്ള സ്യുട്ടും വെളുത്ത ഷർട്ടും ധരിച്ചെത്തിയ ട്രാവിസിന്റെ കഷണ്ടിത്തലയിലെ പ്രശസ്തമായ ടാറ്റൂ വ്യക്തമായി ദൃശ്യമായിരുന്നു. ട്രാവിസിനൊപ്പം മകൻ 18 കാരനായ ലാൻഡനും ഇണ്ടായിരുന്നു.

വധുവിന്റെ രണ്ട് സുഹൃത്തുക്കളായിരുന്നു ലാൻഡനെ ആനയിച്ചത്. അവർക്കൊപ്പം കോർട്നിയുടെ സഹോദരി ഖോളും ഉണ്ടായിരുന്നു. കോർട്നിയുടെ ഒമ്പതു വയസ്സുകാരിയായപെനെലോപ്പും ചടങ്ങില്പങ്കെടുത്തു. പിന്നീട് വിവാഹ പ്രതിജ്ഞ ചൊല്ലി, ഔപചാരിക ചടങ്ങുകൾക്കായി ചരിത്രപ്രാധാന്യമുള്ള കോട്ടയുടെ കൽപ്പടവുകൾ കയറിപോകുമ്പോൾ കോർട്നിക്ക് ഒപ്പം അമ്മ ക്രിസ് ജെന്നറും ഉണ്ടായിരുന്നു. നിറയെ തൂവലുകൾ കൊണ്ടു പൊതിഞ്ഞ പിങ്ക് ഗൗണണിഞ്ഞ ആ അമ്മയുടെ മുഖത്തും നിറയെ സന്തോഷമായിരുന്നു.

ട്രാവിസിന്റെ പുത്രി അലബാമയാണ് വിവാഹ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആദ്യമായി പങ്കുവച്ചത്. വിവിധ ചടങ്ങുകളുടെ ചിത്രങ്ങൾക്കൊപ്പം കോർട്നിയുമായുള്ള ഒരു സെൽഫിയും അവർ പങ്കുവച്ചു. വിവിധ രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങ് അത്താഴ വിരുന്നോടെയായിരുന്നു സമാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP