Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബ്രിട്ടനിൽനിന്ന് കണ്ടെത്തിയത് പ്രവാചകൻ പറഞ്ഞുകൊടുത്ത് എഴുതിച്ച ഖുറാന്റെ കയ്യെഴുത്ത് പ്രതി; ഇസ്ലാമിക ചരിത്രം മാറ്റി എഴുതേണ്ടിവരുമോ?

ബ്രിട്ടനിൽനിന്ന് കണ്ടെത്തിയത് പ്രവാചകൻ പറഞ്ഞുകൊടുത്ത് എഴുതിച്ച ഖുറാന്റെ കയ്യെഴുത്ത് പ്രതി; ഇസ്ലാമിക ചരിത്രം മാറ്റി എഴുതേണ്ടിവരുമോ?

ബ്രിട്ടനിലെ ബിർമിങ്ങാമിൽനിന്ന് കഴിഞ്ഞമാസം കണ്ടെത്തിയ ഖുറാന്റെ കയ്യെഴുത്ത് പ്രതിയുടെ പഴക്കം ഇസ്ലാമിക ചരിത്രകാരന്മാരെത്തന്നെ കുഴക്കുന്നു. കയ്യെഴുത്ത് പ്രതിയുടെ കാലപ്പഴക്കം കാർബൺ ഡേറ്റിങ്ങിലൂടെ നിർണയിച്ചപ്പോഴാണ് ചരിത്രപരമായ ഈ പ്രതിസന്ധി ഉടലെടുത്തത്. അത് പ്രവാചകൻ പറഞ്ഞുകൊടുത്ത് എഴുതിച്ച ഖുറാന്റെ കയ്യെഴുത്ത് പ്രതിയാകാമെന്ന് ചില പണ്ഡിതർ പറയുന്നു. മറ്റു ചിലർ, ഈ ഖുറാന് പ്രവാചകൻ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന കാലത്തെക്കാൾ പഴക്കമുണ്ടെന്നും അവകാശപ്പെടുന്നു.

1448 മുതൽ 1371 വർഷം വരെ പഴക്കമുള്ളതാണ് മൃഗത്തോലിൽ എഴുതിയ കയ്യെഴുത്ത് പ്രതിയെന്ന് കാർബൺ ഡേറ്റിങ്ങിൽ തെളിഞ്ഞിട്ടുണ്ട്. എഡി 568-നും 654-നും മധ്യേയാകാം ഇത് തയ്യാറാക്കപ്പെട്ടതെന്നും കരുതപ്പെടുന്നു. ഖുറാനിലെ 18 മുതൽ 20വരെയുള്ള അധ്യായങ്ങളാണ് ഇതിലുള്ളത്. മുഹമ്മദ് നബിയെ നേരിട്ടറിയാവുന്ന ആളാകാം ഇത് തയ്യാറാക്കിയതെന്ന ചില പണ്ഡിതർ പറയുന്നു.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതിന്റെ കാലപ്പഴക്കം നിർണിച്ചത്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഖുറാനാണ് ഇതെന്ന കാര്യത്തിൽ തർക്കമില്ലെന്ന് അവർ പറയുന്നു. ബിർമിങ്ങാം ലൈബ്രറിയിലാണ് ഇപ്പോൾ ഇത് സൂക്ഷിച്ചിട്ടുള്ളത്. വാമൊഴിയായാണ് ഖുറാൻ ആദ്യകാലത്ത് പകർന്നുകൊടുത്തിരുന്നതെന്ന വിശ്വാസത്തെയാണ് ഈ കയ്യെഴഴുത്ത് പ്രതി ചോദ്യം ചെയ്യുന്നത്.

എഡി 570 മുതൽ 632വരെയുള്ള കാലയളവിലാണ് പ്രവാചകൻ ജീവിച്ചിരുന്നതെന്നാണ് വിശ്വാസം. ഏറെക്കുറെ അതേ കാലയളവിലാണ് ഈ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയിട്ടുള്ളതും. അതുകൊണ്ടാണ് പ്രവാചകൻ പറഞ്ഞുകൊടുത്തത് കേട്ടെഴുതിയതാകാം ഈ ഖുറാനെന്ന് വിശ്വസിക്കുന്നതിനും കാരണം. ഇസ്ലാം മതത്തിന്റെ ആദ്യകാലത്ത് വാമൊഴിയായാണ് ഖുറാൻ പകർന്നുകിട്ടിയിരുന്നതെന്ന വിശ്വാസത്തെ ഇത് ചോദ്യം ചെയ്യുന്നു.

1920-കളിൽ പശ്ചിമേഷ്യയിൽനിന്ന് അൽഫോൻസ് മിംഗാന എന്ന പുരോഹിതൻ കൊണ്ടുവന്ന രേഖകൾക്കൊപ്പമാണ് കയ്യെഴുത്ത് പ്രതിയുടെ ഈ താളുകൾ ഉണ്ടായിരുന്നത്. മറ്റൊരു പഴയ ഖുറാനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന ഈ താളുകൾ കഴിഞ്ഞ മാസമാണ് കണ്ടെത്തുന്നത്. ബിർമിങ്ങാം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കാഡ്ബറി റിസർച്ച് ലൈബ്രറിയിൽനിന്നാണ് ഇത് കണ്ടെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP