Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കിം ജോങ് ഉൻ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായോ? കിമ്മിന്റെതായി പുറത്ത് വന്ന പുതിയ വീഡിയോയിൽ കാണുന്ന കൈത്തണ്ടയിലെ പാട് കാർഡിയോ വാസ്‌കുലർ സർജറിക്ക് വിധേയനായതിന്റേതെന്ന് ഡോക്ടർമാർ

കിം ജോങ് ഉൻ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായോ? കിമ്മിന്റെതായി പുറത്ത് വന്ന പുതിയ വീഡിയോയിൽ കാണുന്ന കൈത്തണ്ടയിലെ പാട് കാർഡിയോ വാസ്‌കുലർ സർജറിക്ക് വിധേയനായതിന്റേതെന്ന് ഡോക്ടർമാർ

സ്വന്തം ലേഖകൻ

കിം ജോങ് ഉൻ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായോ? കിമ്മിന്റെതായി പുറത്ത് വന്ന പുതിയ ചിത്രത്തിൽ കാണുന്ന കൈത്തണ്ടയിലെ പാട് കാർഡിയോ വാസ്‌കുലർ സർജറിക്ക് വിധേയനായതിന്റേതാണെന്ന് വൈദ്യശാസ്ത്ര വിദഗ്ദർ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെതായി ഇന്നലെ പ്രത്യക്ഷപ്പെട്ട ചിത്രത്തിലുള്ള കൈത്തണ്ടയിലെ സൂചി കുത്തിയ പാടാണ് ഇത്തരത്തിലൊരു സംശയത്തിന് ഇടവെച്ചിരിക്കുന്നത്.

ദിവസങ്ങളായി ഉള്ള അഭ്യൂഹങ്ങൾക്ക് ശേഷം ഇന്നലെയാണ് കിം ജോങ് ഉൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. സഞ്ചോണിലുള്ള ഒരു വളം ഫാക്ടറിയുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തിയത്. ഫാക്ടറി ഉദ്ഘാടനം ചെയ്ത് നാട മുറിക്കുകയും ചെയ്തു. ചിത്രം പരിശോധിച്ച വൈദ്യ സംഘം അദ്ദേഹത്തിന്റെ കയ്യിലെ പാട് സൂചിപ്പിക്കുന്നത് അദ്ദേഹം കാർഡിയോ വാസ്‌കുലർ സജർറിക്ക് വിധേയനായി എന്നതാണെന്ന് പറയുന്നു.

കിമ്മിന്റെതായി പുറത്ത് വന്ന വീഡിയോയിൽ അദ്ദേഹം മറ്റുള്ളവരെ നോക്കി ചിരിക്കുന്നതും സംസാരിക്കുന്നതും കാണാം. അദ്ദേഹത്തിനൊപ്പം നിരവധി നോർത്തുകൊറിയൻ ഉദ്യോഗസ്ഥരും സഹോദരി കിം യോ ജോങും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP