Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാനഡയിൽ നിന്ന് പ്രകൃതിവാതകത്തിന് അനധികൃത കരാർ നൽകിയതിലെ അഴിമതി; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയ്ക്കു ജാമ്യം

കാനഡയിൽ നിന്ന് പ്രകൃതിവാതകത്തിന് അനധികൃത കരാർ നൽകിയതിലെ അഴിമതി; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയ്ക്കു ജാമ്യം

ധാക്ക: കാനഡയിൽ നിന്ന് പ്രകൃതിവാതകത്തിന് അനധികൃത കരാർ നൽകിയതിലെ അഴിമതിക്കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് ജാമ്യം. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവായ ഖാലിദ 2001-2006ൽ പ്രധാനമന്ത്രിയായിരിയ്‌ക്കെ കാനഡയിലെ നിക്കോ റിസോഴ്‌സസിന് അനധികൃത പ്രകൃതി വാതക കരാർ നൽകിയതിൽ അഴിമതി കാട്ടിയെന്നാണു കേസ്.

ഖജനാവിന് 13000 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. കേസുമായി ബന്ധപ്പെട്ട് ഖാലിദ സിയ കോടതിയിൽ കീഴടങ്ങിയിരുന്നു.

തുടർവിചാരണയ്ക്കായി ഡിസംബർ 28ന് ഹാജരാകാൻ ഖാലിദ സിയയോട് കോടതി ആവശ്യപ്പെട്ടു. കേസ് തള്ളാനുള്ള ഖാലിദയുടെ ആവശ്യം സുപ്രീം കോടതി തള്ളിയതിനെ തുടർന്നാണ് കീഴടങ്ങിയത്. ഖാലിദ സിയയുടെ മന്ത്രിസഭയിൽ അംഗളായിരുന്നവരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്.

മുൻ നിയമ മന്ത്രി മൗദൂദ് അഹമ്മദ്, ഊർജ്ജ വകുപ്പ് മന്ത്രി മൊഷറഫ് ഹുസൈൻ, തുടങ്ങിയവരെ പ്രതി ചേർത്തിട്ടുണ്ട്. രണ്ട് ആതുര സേവന സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ പേരിലും ഖാലിദയ്‌ക്കെതിരെ കേസുകളുണ്ട്. ബി.എൻ.പി സ്ഥാപകനും ബംഗ്ലാദേശ് മുൻ പ്രസിഡന്റുമായ ഖാലിദയുടെ ഭർത്താവ് സിയാവുർ റഹ്മാന്റെ പേരിലുള്ള സ്ഥാപനങ്ങൾക്കെതിരെയാണ് കേസ്.

എല്ലാ കേസുകളും എതിരാളികൾ രാഷ്ട്രീയ പ്രേരിതമായി മെനഞ്ഞെടുത്തതാണെന്നാണ് ഖാലിദ സിയയുടെ ആരോപണം. 1991-96ലും 2001-06ലുമായി പത്ത് വർഷം ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്നു ബി.എൻ.പി നേതാവായ ഖാലിദ സിയ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP