Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മടക്ക യാത്രക്കായി വീസ റദ്ദാക്കി വിമാനത്താവളത്തിലെത്തിയെങ്കിലും ഉറങ്ങിപ്പോയി; ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി മലയാളി

മടക്ക യാത്രക്കായി വീസ റദ്ദാക്കി വിമാനത്താവളത്തിലെത്തിയെങ്കിലും ഉറങ്ങിപ്പോയി; ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി മലയാളി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: വിമാനത്താവളത്തിൽ ഇരുന്ന് ഉറങ്ങിപ്പോയതോടെ മലയാളിക്ക് നാട്ടിലേക്ക് മടങ്ങാനായില്ല. മുസഫയിൽ സ്റ്റോർ കീപ്പറായ തിരുവനന്തപുരം കാട്ടാക്കട അഹദ് മൻസിലിൽ പി.ഷാജഹാനാ(53)ണ് വിമാനത്താവളത്തിൽ കുടുങ്ങിപ്പോയത്. വീസ റദ്ദാക്കി നാട്ടിലേയ്ക്ക് പുറപ്പെട്ടതായിരുന്നു ഷാജഹാൻ. എമിറേറ്റ്സ് ജംബോ വിമാനത്തിൽ തിരുവനന്തപുരത്തേക്കായിരുന്നു ഇദ്ദേഹം യാത്ര ചെയ്യേണ്ടിയിരുന്നത്.

വ്യാഴാഴ്ചയാണ് സംഭവം. ബുധനാഴ്ചയാണ് കെഎംസിസി ഏർപ്പെടുത്തിയ ഷാജഹാൻ യാത്ര ഉറപ്പാക്കിയത്. ടാക്സി പിടിച്ച് കൃത്യസമയത്ത് തന്നെ ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ–3 ലെത്തുകയും ചെയ്തു. ഉച്ചയ്ക്ക് 2ന് വിമാനത്തവളത്തിൽ കോവിഡ്–19 റാപിഡ് പരിശോധന നടത്തി ചെക്ക് ഇൻ ചെയ്ത ശേഷം കാത്തിരിക്കുകയായിരുന്നു. എന്നാൽ വൈകിട്ട് നാലരയോടെ ഉറക്കത്തിലായി. വിമാനം ടെയ്ക്ക് ഓഫ് ചെയ്യുന്നതിന് മുൻപ് അധികൃതർ അദ്ദേഹത്തെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഷാജഹാനെ കൂടാതെ വിമാനം പറന്നു.

നിരാശയോടെ വിമാനത്താവളത്തിൽ തന്നെ നിൽക്കാനേ ഇദ്ദേഹത്തിന് സാധിച്ചുള്ളൂ. വീസ റദ്ദാക്കിയതിനാൽ വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങാൻ സാധിക്കുകയില്ല. ലഘു ഭക്ഷണം കഴിച്ച് വിമാനത്താവളത്തിൽ കഴിയുന്ന ഷാജഹാൻ ഇന്ന് ഏതെങ്കിലും വിമാനത്തിൽ നാട്ടിലേയ്ക്ക് പോകാനുള്ള ശ്രമം നടത്തുന്നുണ്ട്. ആറ് വർഷമായി യുഎഇയിലുള്ള ഇദ്ദേഹം കോവിഡ് പശ്ചാത്തലത്തിൽ ജോലിയില്ലാത്തതിനാലാണ് നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചത്. ഇദ്ദേഹത്തിന് ഇനി ഇന്നു വൈകിട്ടോ നാളയോ മാത്രമേ യാത്ര ചെയ്യാനാകൂ. അതുവരെ ഉറക്കം നഷ്ടപ്പെട്ട ദിനരാത്രങ്ങളിലൂടെ വേണം കടന്നുപോകാൻ. തന്റെ ചെറിയ അശ്രദ്ധ വരുത്തിവച്ച വിനയോർത്ത് വിമാനത്താവളത്തിലെ കസേരയിലിരുന്ന് സമയം തള്ളിനീക്കുകയാണ് ഇദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP