Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ജോലിക്കിടെ തലകറങ്ങി വീണു; സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ജോലിക്കിടെ തലകറങ്ങി വീണു; സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ജംഷാദ് മലപ്പുറം

റിയാദ്: ജോലിക്കിടെ വീണ് തലച്ചോറിന് ക്ഷതമേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശിയും വെളിമുക്കിൽ സ്ഥിരതാമസക്കാരനുമായ ഫൈസൽ പറമ്പൻ (42) ആണ് റിയാദ് മൻഫുഅയിലെ അൽഈമാൻ ആശുപത്രിയിൽ മരിച്ചത്. സിസി ടിവി ടെക്‌നീഷ്യനായ ഫൈസൽ ഈ മാസം 16ന് മൻഫുഅ ഹരാജിലുള്ള ഒരു കടയിൽ കാമറകൾ ഘടിപ്പിക്കുന്നതിനിടയിൽ തലകറക്കമുണ്ടായി മൂന്ന് മീറ്റർ ഉയരമുള്ള കോണിയിൽ നിന്ന് നിലത്തുവീഴുകയായിരുന്നു.

വീഴുന്നതിനിടയിൽ തല കോൺക്രീറ്റ് പടിക്കെട്ടിൽ ഇടിച്ച് ഗുരുതര പരിക്കേറ്റു. അപ്പോൾ തന്നെ ബോധം നഷ്ടപ്പെടുകയും ചെയ്തു. ഉടൻ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 10 ദിവസത്തിനിടയിൽ ഒരിക്കൽ പോലും ബോധം തെളിഞ്ഞില്ല. രണ്ട് ദിവസം മുമ്പ് മസ്തിഷ്‌ക മരണം സംഭവിച്ചു. വ്യാഴാഴ്ച മരണം സ്ഥിരീകരിച്ചു. മൃതദേഹം റിയാദിൽ ഖബറടക്കും. 2003 മുതൽ റിയാദിൽ പ്രവാസിയാണ് ഫൈസൽ. സാമൂഹിക പ്രവർത്തകൻ കൂടിയായ യുവാവ് ചെമ്മാട് പ്രവാസി കൂട്ടായ്മയുടെ സജീവ പ്രവർത്തകനാണ്. പറമ്പൻ മൊയ്ദീൻ, ഫാത്വിമ ബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ഫസീല യാറത്തുംപടി, മക്കൾ: ഫസൽ നിഹാൻ, ഫിസാന ഫെമി, ഫൈസൻ ഫൈസൽ. സഹോദരൻ ശംസുദ്ദീൻ പറമ്പൻ റിയാദിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP